Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ട് സീറ്റുള്ള കാറുകൾക്ക് നിശ്ചയിച്ചിരുന്ന 70 കി.മി വേഗതാ പരിധി നീക്കം ചെയ്തു; മൊബൈൽ ക്രയിനുകളുടെ വേഗത 40 കി.മി ആക്കി ഉയർത്തി; സിംഗപ്പൂരിലെ റോഡുകളിൽ ഫെബ്രുവരി ഒന്നുമുതൽ പാലിക്കേണ്ട പുതിയ സ്പീഡ് ലിമിറ്റ് പരിഷ്‌കാരങ്ങൾ ഇങ്ങനെ

എട്ട് സീറ്റുള്ള കാറുകൾക്ക് നിശ്ചയിച്ചിരുന്ന 70 കി.മി വേഗതാ പരിധി നീക്കം ചെയ്തു; മൊബൈൽ ക്രയിനുകളുടെ വേഗത 40 കി.മി ആക്കി ഉയർത്തി; സിംഗപ്പൂരിലെ റോഡുകളിൽ ഫെബ്രുവരി ഒന്നുമുതൽ പാലിക്കേണ്ട പുതിയ സ്പീഡ് ലിമിറ്റ് പരിഷ്‌കാരങ്ങൾ ഇങ്ങനെ

സിംഗപ്പൂരിലെ റോഡുകളിൽ വലിയ വാഹനങ്ങളുടെ വേഗതയിൽ അടിമുടി പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് മുതൽ എട്ട് സീറ്റുള്ള കാറുകൾക്കും വലിയ ഭാരം വഹിച്ച് പോകുന്ന മൊബൈൽ ക്രെയിനുകളുടെയും വേഗതയിൽ മാറ്റം വരും.

എട്ട് സീറ്റുള്ള കാറുകൾക്ക് നിശ്ചയിച്ചിരുന്ന 70 കി.മി വേഗതാ പരിധി നീക്കം ചെയ്തതാണ് പ്രധാന പരിഷ്‌കാരം. ഇതോടെ അടുത്ത മാസം മുതൽ മറ്റ് വാഹനങ്ങളുടെ അതേ വേഗത പരിധിയാകും എട്ട് സീറ്റുള്ള കാറുകളും പാലിക്കേണ്ടത്. കൂടാതെ വലിയ ഭാരം വഹിച്ച് പോകുന്ന ക്രെയിനുകളുടെ വേഗതം നിലവിലെ 20 കി.മി നിന്ന് 40 ലേക്ക് ഉയർത്തി.

നിലിവിൽ എട്ട് സീറ്റുകളുള്ള കാറുകൾക്ക് മാത്രമായിരുന്നു വേഗതപരിധി നിശ്ചയിച്ചിരുന്നത്. മറ്റ് ചെറിയ കാറുകൾക്ക് വേഗതാ പരിധി ഉണ്ടായിരുന്നില്ല. എന്നാൽ ക്രെയിനുകളുടെ വേഗപരിധി ഉയർത്തിയിരിക്കുന്ന പരിക്ഷാടിസ്ഥാനത്തിലാണ്. ആറ് മാസത്തേക്കാണ് വേഗത പരിധി ഉയർത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP