Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന സെവൻസ് സോക്കർ ഫെസ്റ്റിവലിന് ഫെബ്രുവരി 1 ന് തുടക്കമാകും

യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന സെവൻസ് സോക്കർ ഫെസ്റ്റിവലിന് ഫെബ്രുവരി 1 ന് തുടക്കമാകും

യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന മൂന്നാമത് ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്റ്റിവൽ ഫെബ്രുവരി 1, 8, 15, 22 തീയതികളിൽ ബനി മാലിക്കിലെ അൽ ശബാബ് സ്പോർട്സ് സിറ്റി ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിൽ (അൽ സലാം മാളിന് മുൻവശം) നടക്കും.

എട്ട് സീനിയർ ടീമുകളും നാല് ജൂനിയർ ടീമുകളും ടൂർണമെന്റിൽ അണിനിരക്കും. സീനിയർ ടീമുകളെ രണ്ട് പൂളുകളിൽ തരം തിരിച്ചു എട്ട് ലീഗ് മത്സരങ്ങൾ നടക്കും. ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. ഫെബ്രുവരി 22 വെള്ളിയാഴ്ച ഫൈനൽ മത്സരം നടക്കും. ടൂര്ണമെന്റിനോടനുബന്ധിച്ചു തലശ്ശേരി പലഹാരങ്ങളുടെ ഫുഡ് സ്റ്റാളും ഗ്രൗണ്ടിൽ ഉണ്ടായിരിക്കുന്നതാണ്.

ജിദ്ദ സ്പോർട്സ് ക്ലബ്, ഐ.ടി.എൽ, കാറ്റലോണിയ എഫ്.സി, സോക്കർ ഗയ്സ്, ഇ.എഫ്.എസ്, യൂത്ത് ഇന്ത്യ, സോക്കർ ബ്രതെഴ്‌സ്, അൽ ഹസ്മി കോട്ടപ്പുറം എന്നീ എട്ട് ഫുട്‌ബോൾ ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അണ്ടർ 13 വിഭാഗത്തിൽ ഫുട്‌ബോൾ പരിശീലന ക്ലബ്ബുകളായ ജെ.എസ്.സി, സോക്കർ ഫ്രീക്‌സ്, മലർവാടി സ്ട്രൈക്കേഴ്സ്, ടാലെന്റ്‌റ് ടീൻസ് എന്നീ ടീമുകളും ലീഗ് റൗണ്ടിൽ മാറ്റുരക്കും.

2009 ൽ 49 പേരടങ്ങുന്ന പ്രവാസികളായ മുൻ ഹോക്കി താരങ്ങളുടെ മനസ്സിലുദിച്ച ആശയമാണ് യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ് അഥവാ യു.ടി.എസ്.സി രൂപം കൊണ്ടത്. കേരളത്തിലെ തലശ്ശേരിയിലാണ് ആസ്ഥാനമെങ്കിലും യു.എ.ഇ യും ഒമാനുമാണ് പ്രധാന പ്രവർത്തന മേഖല. 2016 ൽ ജിദ്ദയിൽ ഫിഫ അണ്ടർ 17 ലോകക്കപ്പ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ച് 7 മികച്ച കളിക്കാരെ മുംബെയിൽ സെക്ഷൻ ട്രെയ്ൽസ്‌ന് അയച്ച് കൊണ്ടാണ് സൗദി അറേബ്യയിലെ യു.ടി.എസ്.സി പ്രവർത്തനം ആരംഭിച്ചത്. ആദ്യമായി സൗദിയിൽ ഹോക്കി ടൂർണമെന്റ് ആരംഭിക്കുകയും കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി ജിദ്ദയിൽ ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ചും യു.ടി.എസ്.സി ശ്രദ്ധ നേടിയിരുന്നു.

ഹോക്കി ഗെയിമിനെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാന അജണ്ടയെങ്കിലും ഫുട്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും ക്രിക്കറ്റിലും യു.ടി.എസ്.സി തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.യു.ടി.എസ്.സി രൂപീകരണത്തിന് ശേഷം എല്ലാ വർഷവും UAE ൽ ഗൾഫ് കപ്പ് എന്ന പേരിൽ നടക്കുന്ന ക്ലബ്ബ് ഹോക്കി ചാമ്പ്യൻഷിപ്പ് ഇതിനോടകം തന്നെ UAE ലെ മികച്ച ക്ലബ്ബ് ടൂർണമെന്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. GCC , പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമായി 20 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഹോക്കിയിൽ കേരളത്തെ പ്രധിനിതീകരിച്ച തലശ്ശേരിക്കാരനായ ജാവീസ് ഒ.വി യുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ഏകോപകരിച്ചു മുൻപോട്ട് പോകുന്നത്. നവംബറിൽ യു.ടി.എസ്.സി ദുബായ് സംഘടിപ്പിച്ച സെവൻസ് ഗൾഫ് ടൂർണമെന്റിൽ സൗദിയിൽ നിന്ന് പങ്കെടുത്ത യു.ടി.എസ്.സി ടീം ആയിരിന്നു ചാമ്പ്യന്മാർ.

സാഫിറോ റെസ്റ്റോറന്റിൽ നടന്ന ടൂർണമെന്റ് പ്രചരണ പരിപാടിയിൽ ഇറാം ഗ്രൂപ്പ് ഏരിയ മാനേജർ ഷമീം ബാബു മുഖ്യ അതിഥി ആയിരിന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീം ക്യാപ്റ്റന്മാരും മാനേജർമാരും യു.ടി.എസ്.സി പ്രതിനിധികളും സാമൂഹിക സ്പോർട്സ് മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

ജസീം ഹാരിസിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ചീഫ് കോർഡിനേറ്റർ ഷംസീർ ഒളിയാട്ട് സ്വാഗതം പറഞ്ഞു. ടൂർണമെന്റ് നിയമാവലിയെ കുറിച്ച് സെക്രട്ടറി അഷ്ഫാഖും, ടെക്‌നിക്കൽ ഹെഡ് സലിം പി.ആറും വിശദീകരിച്ചു. ടൂർണമെന്റ് കൺവീനർ മെഹ്താബ് അലി ടീമുകളെ പരിചയപ്പെടുത്തി. സഹീർ പി.ആർ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP