Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.ജെ.അക്‌ബറിനെതിരെ മീ ടു കേസ്; പ്രിയാ രമണിയോട് ഹാജരാകാൻ നിർദ്ദേശം; ഫെബ്രുവരി 25ന് ഹാജരാകണമെന്ന് ഡൽഹി പട്യാലഹൗസ് കോടതി; 'പ്രിയാ രമണി വ്യക്തമായ ലക്ഷ്യത്തോടെ, പകയോടെ തന്നെ അപകീർത്തിപ്പെടുത്തി'യെന്ന് അക്‌ബർ

എം.ജെ.അക്‌ബറിനെതിരെ മീ ടു കേസ്; പ്രിയാ രമണിയോട് ഹാജരാകാൻ നിർദ്ദേശം; ഫെബ്രുവരി 25ന് ഹാജരാകണമെന്ന് ഡൽഹി പട്യാലഹൗസ് കോടതി;  'പ്രിയാ രമണി വ്യക്തമായ ലക്ഷ്യത്തോടെ, പകയോടെ തന്നെ അപകീർത്തിപ്പെടുത്തി'യെന്ന് അക്‌ബർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു പുതിയ തുടക്കമായിരുന്നു മീടു ആരോപണങ്ങൾ. ഇതിൽ കുടുങ്ങി പല ഉന്നതരുടെയും മുഖംമൂടി അഴിഞ്ഞു വീണിരുന്നു. അതിൽ ഏറ്റവും പ്രമുഖനാണ് മുൻ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായിരുന്ന എംജെ അക്‌ബർ. മന്ത്രിക്ക് ആരോപണങ്ങളെ തുടർന്ന് ബലി നൽകേണ്ടിവന്നത് തന്റെ മന്ത്രി സ്ഥാനം തന്നെയായിരുന്നു.

ഇതിൽ എം.ജെ.അക്‌ബർ നൽകിയ മാനനഷ്ടക്കേസിൽ അക്‌ബറിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയാ രമണിയോട് ഹാജരാകാൻ കോടതി നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പ്രിയാ രമണിക്ക് സമൻസ് അയച്ചു. ഫെബ്രുവരി 25ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹാജരാകണമെന്നാണ് ഡൽഹി പട്യാലഹൗസ് കോടതിയുടെ നിർദ്ദേശം.

'മീ ടൂ' കാമ്പെയ്‌നിലൂടെ തനിക്കെതിരെ പ്രിയാ രമണി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി അക്‌ബർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം.'പ്രിയാ രമണി വ്യക്തമായ ലക്ഷ്യത്തോടെ, പകയോടെ തന്നെ അപകീർത്തിപ്പെടുത്തി'. 20 വർഷം മുൻപ് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ അന്ന് അധികൃതരെ സമീപിക്കാതെ വർഷങ്ങൾക്കു ശേഷം സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും തന്നെ അപമാനിച്ചു.

എന്നീ കാര്യങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.ആരോപണത്തിന് പിന്നിൽ അജൻഡയുണ്ടെന്നും തന്റെ സൽപ്പേര് കളങ്കപ്പെടുത്തിയെന്നും പറഞ്ഞിരുന്ന ഹർജിയിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം പ്രിയാരമണിയെ ശിക്ഷിക്കണമെന്നും എം.ജെ. അക്‌ബർ ആവശ്യപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP