Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വയറുകൾ വഴി വൈദ്യുതി എത്തുന്ന കാലം വൈകാതെ മാറുമോ? വൈഫൈ വഴി സിഗ്നലുകളായി വൈദ്യുതി പ്രസരണം ചെയ്യുന്നതിൽ വിജയിച്ച് ശാസ്ത്രജ്ഞർ; എസി വൈദ്യുതികാന്തിക തരംഗങ്ങളെ ആന്റിന വഴി പിടിച്ചെടുത്ത് വൈദ്യുതിയാക്കി ശേഖരിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്

വയറുകൾ വഴി വൈദ്യുതി എത്തുന്ന കാലം വൈകാതെ മാറുമോ? വൈഫൈ വഴി സിഗ്നലുകളായി വൈദ്യുതി പ്രസരണം ചെയ്യുന്നതിൽ വിജയിച്ച് ശാസ്ത്രജ്ഞർ; എസി വൈദ്യുതികാന്തിക തരംഗങ്ങളെ ആന്റിന വഴി പിടിച്ചെടുത്ത് വൈദ്യുതിയാക്കി ശേഖരിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്

മറുനാടൻ ഡെസ്‌ക്‌

ബോസ്റ്റൺ: പരമ്പരാഗത രീതിയിൽ വയറുകൾ കണക്ട് ചെയ്ത് വൈദ്യുതി എത്തിക്കുന്ന കാലം മാറുമോ? വൈഫൈ സിഗ്നലുകളായി വൈദ്യുതി നേരെ ഉപകരണത്തിലേക്ക് എത്തിക്കാവുന്ന ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വൈദ്യുതി വിതരണ മേഖലയിൽ വൻ വിപ്‌ളവം എന്നുതന്നെ പറയാവുന്ന കണ്ടുപിടിത്തമാണ് ഉണ്ടായിട്ടുള്ളത്.

വയർലെസ് ചാർജിങ് സാങ്കേതിക വിദ്യ ചില മൊബൈലുകളിൽ ഇപ്പോഴേ പ്രാബല്യത്തിലുണ്ട്. എന്നാൽ അപ്പോഴും ഉപകരണവും വൈദ്യുതി സ്രോതസും തമ്മിൽ ബന്ധമുണ്ടെന്ന നിലയാണ്. എന്നാൽ ഇതിൽ നിന്ന് മാറി വൈഫൈ സിഗ്നലുകൾ വഴി ഇന്റർനെറ്റും ഫയൽ ട്രാൻസ്ഫർ സംവിധാനവും മറ്റും ഉപകരണങ്ങളിലേക്ക് എത്തുന്നതു പോലെ തന്നെ വൈദ്യുതിയും ഉപകരണങ്ങളിലേക്ക് എത്തിക്കാനാകും എന്നാണ് കണ്ടെത്തൽ.

ഇതിനായുള്ള ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ. വീടുകളിലും ഓഫീസുകളിലും കുറഞ്ഞ ചാർജിൽ പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങളിലേക്ക്, അല്ലെങ്കിൽ ചാർജ് ചെയ്ത ശേഷം ഉപയോഗിക്കാവുന്ന മൊബൈൽ, വീഡിയോ പ്‌ളയർ തുടങ്ങിയവയിലേക്കെല്ലാം വയർലെസ് ആയി വൈദ്യുതി എത്തിക്കാനും ഉപകരണം വൈഫൈ വഴി ചാർജ് ചെയ്യാനുമാകും.

ഒരു തരത്തിൽ വയർലെസ് ആയി വൈദ്യുതി വിതരണം നടത്തുന്നതിന്റെ പ്രാരംഭ കണ്ടുപിടിത്തമെന്നുതന്നെ ഇതിനെ വിലയിരുത്താം. ഭാവിയിൽ കൂടിയ തോതിലുള്ള വൈദ്യുതി വിതരണ സാങ്കേതിക വിദ്യകളിലേക്ക് നയിക്കാവുന്ന കണ്ടുപിടിത്തമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

എസി ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളെ ഡിസി വൈദ്യുതിയാക്കിമാറ്റാൻ സാധിക്കുന്ന 'റെക്റ്റെന്നാസ്' (Rectennas) എന്ന ഉപകരണം വഴിയാണ് ഇപ്പോൾ വൈഫൈ വൈദ്യുതി എത്തുന്നത്. ഒരു ഫ്ളെക്സിബിൾ റേഡിയോ ഫ്രീക്വൻസി ആന്റിന ഉപയോഗിച്ചാണ് വൈഫൈ സംവിധാനം ഉള്ള ഉപകരണം എസി ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളെ വലിച്ചെടുക്കുന്നത്. ഈ ആന്റിന ടു ഡൈമെൻഷണൽ സെമി കണ്ടക്ടർ ഉപയോഗിക്കുന്ന ഒരു ഉപകരണവുമായി ബന്ധിപ്പിക്കും. ആന്റിന വലിച്ചെടുക്കുന്ന എസി തരംഗങ്ങൾ സെമി കണ്ടക്ടറിലെത്തിയാൽ ഉപകരണം ഇതിനെ ഡിസി കറന്റാക്കി മാറ്റും. ഇങ്ങനെയാണ് പ്രവർത്തനം.

ഈ വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ചാൽ ഉപയോഗിക്കാം. നേരിട്ടും ഉപകരണത്തിന് ഇത്തരം വൈദ്യുതി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പരീക്ഷണം തുടരുകയാണ്. ഇത് വിജയിച്ചാൽ കൂടിയ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്കും ഇത്തരത്തിൽ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞേക്കും. അത്തരത്തിൽ വയർലെസ് വൈദ്യുതി അല്ലെങ്കിൽ വൈഫൈ വൈദ്യുതി പ്രസരണം വിപുലപ്പെടുത്താൻ കഴിയും എന്നതിന്റെ പ്രാഥമിക കണ്ടുപിടിത്തമായി ഇപ്പോഴത്തെ കണ്ടെത്തലിനെ വിലയിരുത്തുകയാണ് ശാസ്ത്രജ്ഞർ.

ഭാവിയിൽ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികൾ ഇല്ലാതെ പോലും വൈഫൈ സിഗ്‌നലുകളിൽ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനും എത് രൂപത്തിലേക്കും മാറ്റാനും കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP