Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീനിവാസനെ ആശുപത്രിയിൽ എത്തിച്ചത് ശ്വാസകോശത്തിൽ ഫ്‌ളൂയിഡ് കെട്ടി ഗുരുതരമായ അവസ്ഥയിൽ; ഹൃദയത്തെ ബാധിച്ചെങ്കിലും പെട്ടെന്ന് തന്നെ അപകടനില തരണം ചെയ്തു; നാളെ നേരം വെളുക്കും വരെ വെന്റിലേറ്ററിൽ തന്നെ തുടരും; അബോധാവസ്ഥയിലേക്ക് നയിച്ചത് രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം: നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അപകടനില തരണം ചെയ്‌തെന്ന് വ്യക്തമാക്കി ആശുപത്രിവൃത്തങ്ങൾ

ശ്രീനിവാസനെ ആശുപത്രിയിൽ എത്തിച്ചത് ശ്വാസകോശത്തിൽ ഫ്‌ളൂയിഡ് കെട്ടി ഗുരുതരമായ അവസ്ഥയിൽ; ഹൃദയത്തെ ബാധിച്ചെങ്കിലും പെട്ടെന്ന് തന്നെ അപകടനില തരണം ചെയ്തു;  നാളെ നേരം വെളുക്കും വരെ വെന്റിലേറ്ററിൽ തന്നെ തുടരും; അബോധാവസ്ഥയിലേക്ക് നയിച്ചത് രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം: നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അപകടനില തരണം ചെയ്‌തെന്ന് വ്യക്തമാക്കി ആശുപത്രിവൃത്തങ്ങൾ

ആർ പീയൂഷ്

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആസുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസൻ അപകടാവസ്ഥ തരണം ചെയ്‌തെന്ന് ഡോക്ടർമാർ. ഇപ്പോഴും നടൻ വെന്റിലേറ്ററിൽ തന്നെയാണ്. ശ്വാസം മുട്ടൽ കൂടിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ശ്വാസകോശത്തിൽ ഫ്‌ളൂയിഡ്
കെട്ടിയതാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്ന് ഡോക്ടർ ഗൗതം മറുനാടൻ മലയാളിയോട് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹൃദയം ദുർബലാവസ്ഥയിലായിരുന്നു. എന്നാൽ, ഹൃദയാഘാതമുണ്ടായിട്ടില്ല. രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതൽ തന്നെ ശ്രീനിവാസൻ ചികിത്സ തേടുന്നുണ്ട്.

ശ്വാസകോശത്തിൽ നിന്ന്  ഫ്‌ളൂയിഡ് നീക്കാനുള്ള ചികിത്സയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നുമുഴുവൻ വെന്റിലേറ്ററിൽ തന്നെയായിരിക്കും. നാളെ റൂമിലേക്ക് മാറ്റാൻ കഴിയുമെന്നാണ് കരുതുന്നത്. ജോലി സമ്മർദ്ദം കാരണമാവാം രക്തസമ്മർദ്ദം കൂടിയതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ ചന്ദ് സ്ഥലെത്തെത്തിയിട്ടുണ്ട്. മൂത്ത മകൻ വിനീത് ശ്രീനിവാസൻ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട ബന്ധുക്കളെ കൂടാതെ നടന്മാരായ നിവിൻ പോളി, അജു വർഗീസ് എന്നിവരും സ്ഥലത്തുണ്ട്. ആശുപത്രി വൃത്തങ്ങൾ പറയുന്നതിൽ നിന്ന് വിരുദ്ധമായി ശ്രീനിവാസൻ വെന്റിലേററ്റിൽ അല്ലെന്നാണ് ബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചത്.

ഇന്ന് രാവിലെ ലാൽ മീഡിയയിൽ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദനയും ശാരീരിക അവശതയുമുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി.

ഏറെക്കാലത്തിനു ശേഷം ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന ഞാൻ പ്രകാശൻ തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടുകയാണിപ്പോൾ. ഫഹദ് ഫാസിൽ, നിഖിത എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന് പുറമെ ചില ചിത്രങ്ങളിലും ശ്രീനിവാസൻ വേഷമിട്ടു. അതിന്റെ ഡബ്ബിംഗിനായാണ് ലാൽ മീഡിയയിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ നിയമപ്രശ്നങ്ങളും ശ്രീനിവാസനെ തേടിയെത്തി. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടായിരുന്നു അത്. പരാതി കോടതിയിൽ എത്തിയതോടെ ശ്രീനിവാസൻ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയിൽ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രൻ പൊയിൽക്കാവ് എന്നയാളാണ് കോടതിയിൽ ഹർജി നൽകിയത്.

കഴിഞ്ഞവർഷം ജനുവരിയിലും കുഴഞ്ഞുവീണ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് താരം ആശുപത്രി വിട്ടത്. മസ്തിഷ്‌ക ആഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ ആക്കിയതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ പിന്നീട് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതോടെയാണ് കുഴഞ്ഞുവീണതെന്ന് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP