Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗെയിംസ് കഴിഞ്ഞു; ഇനി പുതിയ കായിക നയം; ഗണേശ് കുമാറിന്റെ നയം തിരുത്താൻ പുതിയ സമിതിയെ പ്രഖ്യാപിച്ച് കായിക മന്ത്രി തിരുവഞ്ചൂർ

ദേശീയ ഗെയിംസ് കഴിഞ്ഞു; ഇനി പുതിയ കായിക നയം; ഗണേശ് കുമാറിന്റെ നയം തിരുത്താൻ പുതിയ സമിതിയെ പ്രഖ്യാപിച്ച് കായിക മന്ത്രി തിരുവഞ്ചൂർ

തിരുവനന്തപുരം: 2012ലെ സംസ്ഥാന സ്പോർട്സ് നയം പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി കേന്ദ്ര കായിക വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഗ്വാളിയറിലെ എൽ.എൻ.യു.പി.ഇ. ആക്ടിങ് വൈസ് ചാൻസലറുമായ ജി.എസ്.ജി.അയ്യൻകാർ ചെയർമാനും പി.റ്റി.ഉഷ, അർജ്ജുന അവാർഡ് ജേതാവും കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായ പ്രൊഫ. ഡോ.ദലീൽ സിങ് ചൗഹാൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് എന്നിവർ മെമ്പർമാരും കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഡോ.ബിനുജോർജ്ജ് വർഗ്ഗീസ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

ദേശീയ ഗെയിംസ് സംഘാടനത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാകും നയ രൂപീകരണം. ഈ സർക്കാരിന്റെ കാലത്ത് കെബി ഗണേശ് കുമാർ കായിക മന്ത്രിയായിരുന്നപ്പോൾ അവതരിപ്പിച്ച നയമാണ് മാറ്റുന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടുകൂടി സ്പോർട്സ് യൂണിവേഴ്‌സിറ്റി പ്രവർത്തനവും തുടങ്ങും. കേന്ദ്ര സഹായത്തിനായി പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കും മുഖ്യമന്ത്രി കത്ത് എഴുതിയിട്ടുണ്ട്.

തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്‌കൂളിന്റെ പുനരുദ്ധാരണത്തിന് വിദ്യാഭ്യാസം വകുപ്പും സ്പോർട്സ് വകുപ്പും ചേർന്ന് അടിയന്തര നടപടി സ്വീകരിക്കും. കോഴിക്കോട് ഒരു സ്പോർട്സ് സ്‌കൂൾ കൂടി അടുത്ത വർഷം തുടങ്ങും. കൂടാതെ കോട്ടയം ചിങ്ങവനത്തും ഒരു സ്പോർട്സ് കോളേജ് തുടങ്ങും. കായികതാരങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. പ്രത്യേക പരിശീലകരും സൗകര്യങ്ങളും കോളേജിൽ ഒരുക്കും. ദേശീയഗെയിംസിന്റെ ഭാഗമായെത്തിയ പുതിയ സ്റ്റേഡിയങ്ങളും കോർട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏറ്റവും നല്ല നിലയിൽ സംരക്ഷിക്കും. എല്ലാ സ്റ്റേഡിയങ്ങൾക്കും പ്രത്യേകം പരിപാലകരുണ്ടാകും. ഇങ്ങനെ അവയുടെ സംരക്ഷണം ഉറപ്പാക്കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, കാർഷിക കോളേജ് ഇൻഡോർ സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, സിയൽ കൺവെൻഷൻ സെന്റർ, കൊച്ചി സിയാൽ ഗോൾഫ് കോഴ്‌സ്, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, എൽ.എൻ.സി.പി. വെലോഡ്രോം, എൽ.എൻ.സി.പി. ഇൻഡോർ കോർട്ട്, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, തൃപ്രയാർ ഇൻഡോർ സ്റ്റേഡിയം എന്നിവ നിലവിലുള്ള ഉടമസ്ഥർ തന്നെ പരിപാലിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിങ് റെയ്ഞ്ചിന്റെ പരിപാലന ചുമതല സംസ്ഥാന പൊലീസ് മേധാവിയെ താൽക്കാലികമായി ഏൽപ്പിക്കും. തുടർന്ന് പുതുതായി രൂപീകരിക്കുന്ന ഷൂട്ടിങ് അക്കാഡമിക്ക് ചുമതല കൈമാറി ദേശീയ, അന്തരദ്ദേശീയ ഷൂട്ടിങ് ഇനങ്ങൾ നടത്തുന്നതിനുള്ള സൗകര്യം നിലനിർത്തും.

തിരുവനന്തപുരം പാളയത്തുള്ള സ്‌ക്വാഷ് കോർട്ട്, ജിമ്മിജോർജ്ജ് ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതല സംസ്ഥാന സ്പോർട്സ് വകുപ്പ് ഡയറക്ടർക്കായിരിക്കും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയം, കൊല്ലം കോർപ്പറേഷൻ സ്റ്റേഡിയം, തൃശ്ശൂർ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം, കുമാരപുരം ടെന്നീസ് കോർട്ട് എന്നിവയുടെ പരിപാലന ചുമതല അതത് ജില്ലാ കളക്ടർമാർക്കായിരിക്കും. കണ്ണൂർ ഇൻഡോർ സ്റ്റേഡിയം, പിരപ്പൻകോട് ഡോ.അംബേദ്കർ നീന്തൽക്കുളം, കോഴിക്കോട് വി.കെ.കെ.ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതല കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനായിരിക്കും.

ഫുട്‌ബോൾ മത്സരവും ക്രിക്കറ്റ് മത്സരവും നടത്താവുന്ന ലോകത്തിലെ രണ്ടാമത്തെ സ്റ്റേഡിയമായ കഴക്കൂട്ടം നാഷണൽ ഗെയിംസ് സ്റ്റേഡിയത്തിന്റെ തനിമ നിലനിർത്താൻ ഗവൺമെന്റ് എല്ലാവിധ സഹായവും ചെയ്യും. ആന്വിറ്റി കോൺട്രാക്ട് കാലാവധി കഴിഞ്ഞാൽ ഈ സ്റ്റേഡിയം കേരളാ യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. കായിക രംഗത്ത് അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതലത്തിൽ തന്നെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനുള്ള ശ്രമങ്ങൾക്ക് വ്യക്തമായ രൂപം നൽകും. കായിക പ്രതിഭകൾക്ക് മികച്ച പരിശീലകരെ നൽകും. പരിശീലനത്തിനായി കായിക ഉപകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും.

ഗവൺമെന്റ് തലത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സ്‌പോൺസർമാരുടെ പങ്കാളിത്തത്തിലും അർഹിക്കുന്ന എല്ലാ കായിക പ്രതിഭകളുടേയും പൂർണ്ണമായ സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ്. സമഗ്രമായ ഒരു സ്പോർട്സ് ടൂറിസം പദ്ധതി നടപ്പിലാക്കും. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടുകൂടി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ നടപടിയുണ്ടാവും. നാഷണൽ ഗെയിംസിനു വേണ്ടി വാങ്ങിയ ജിംനാസ്റ്റിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സ്പോർട്സ് ഉപകരണങ്ങൾ കേരള സ്പോർട്സ് കൗൺസിലിന് നൽകാനും തീരുമാനമായിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP