Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്റാരിയോ ലണ്ടൻ സോഷ്യൽ ക്ലബിനു തുടക്കമായി; ഫാമിലി ക്ലബ് രൂപീകരിച്ചത് നാൽപ്പതോളം വരുന്ന ക്നാനായ കുടുംബങ്ങൾ ചേർന്ന്

ഒന്റാരിയോ ലണ്ടൻ സോഷ്യൽ ക്ലബിനു തുടക്കമായി; ഫാമിലി ക്ലബ് രൂപീകരിച്ചത് നാൽപ്പതോളം വരുന്ന ക്നാനായ കുടുംബങ്ങൾ ചേർന്ന്

ജോയിച്ചൻ പുതുക്കുളം

ഒന്റാരിയോ: കാനഡയിൽ ലണ്ടൻ ആസ്ഥാനമാക്കി വളരെ സ്നേഹത്തിലും ഒത്തൊരുമയിലും ജീവിച്ചുവരുന്ന ഏകദേശം നാൽപ്പതോളം വരുന്ന ക്നാനായ കുടുംബങ്ങൾ തങ്ങളുടെ സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനായി 'ലണ്ടൻ സോഷ്യൽ ക്ലബ്' എന്ന പേരിൽ ഫാമിലി ക്ലബ് രൂപീകരിച്ചു.

2019 ജനുവരി 26-നു വളരെ മനോഹരമായ ഫാമിലി ഗാദറിങ് സംഘടിപ്പിച്ചുകൊണ്ട് വർഷങ്ങളായി ലണ്ടനിൽ താമസിച്ചുവരുന്ന ജോജി തോമസ്, പ്രീത് ഫിലിപ്പ്, അലക്സ് എന്നിവർ സംഗമം ഉദ്ഘാടനം ചെയ്യുകയും വളരെ മനോഹരങ്ങളായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുകയുമുണ്ടായി. ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷണമായിരുന്ന പത്തോളം കുട്ടികൾ പങ്കെടുത്ത കിഡ്സ് ടാലന്റ് കോമ്പറ്റീഷനിൽ വളരെ അർത്ഥവത്തായ മോണോ ആക്ട് അവതരിപ്പിച്ചുകൊണ്ട് അന്ന അഭിലാഷ് ഒന്നാം സമ്മാനം കരസ്ഥമാക്കുകയും, മനോഹരമായ പ്രസംഗം അവതരിപ്പിച്ചുകൊണ്ട് ആഞ്ജലീന സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

നിരവധി കലാപരിപാടികളും, ഗെയിമുകളും നിറഞ്ഞുനിന്ന ഈ സോഷ്യൽ ഗാദറിങ് ലണ്ടനിലെ ക്നാനായക്കാരെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമായിരുന്നു. ഇങ്ങനെയുള്ള പ്രോഗ്രാമുകളും കൂട്ടായ്മകളും സ്നേഹവും സൗഹൃദവും വളർത്തുവാനും തങ്ങളുടെ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാനും അവരെ സഭാസ്നേഹത്തിലും കൂട്ടായ്മയിലും വളർത്താൻ സാധിക്കുമെന്നു സോഷ്യൽ ക്ലബ് കോർഡിനേറ്റേഴ്സായ അജീഷ് ചാക്കോയും, സെനീഷും പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP