Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൈബിൾ ലിറ്ററസി ക്ലാസ്സുകൾ സ്‌ക്കൂളുകളിൽ ആരംഭിക്കുന്നതിന് പിന്തുണയുമായി ട്രമ്പും; സ്‌കൂളുകളിലെ ബൈബിൾ പഠനം ഉയർന്ന ആശയമെന്ന് ട്വീറ്റ്

ബൈബിൾ ലിറ്ററസി ക്ലാസ്സുകൾ സ്‌ക്കൂളുകളിൽ ആരംഭിക്കുന്നതിന് പിന്തുണയുമായി ട്രമ്പും; സ്‌കൂളുകളിലെ ബൈബിൾ പഠനം ഉയർന്ന ആശയമെന്ന് ട്വീറ്റ്

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി.സി.: ബൈബിൾ പഠിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന ബൈബിൾ ലിറ്ററസി ക്ലാസ്സുകൾ സ്‌ക്കൂളുകളിൽ ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന ആശയമാണെന്ന് ട്രമ്പ് ജനുവരി 29 തിങ്കളാഴ്ച ട്വിറ്റർ സന്ദർശനത്തിൽ നിർദ്ദേശിച്ചു. നിരവധി സംസ്ഥാനങ്ങൾ ബൈബിൾ ലിറ്റററി ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ഇതിനകം തീരുമാനമെടുത്തിട്ടുള്ളതായി ട്രമ്പ് പറഞ്ഞു. കുട്ടികൾക്ക് പുറകോട്ടു തിരിഞ്ഞു നോക്കുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ നിഷേധിക്കാനാവാത്ത ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്ന ബൈബിൾ ക്ലാസ്സു റൂമുകളിലേക്കും കൊണ്ടു വരേണ്ട സമയമായിരിക്കുന്നു.വെർജിനിയ, ഫ്ളോറിഡാ, ഇന്ത്യാന മിസ്സോറി, നോർത്ത് ഡക്കോട്ട തുടങ്ങിയ ആറു സംസ്ഥാനങ്ങൾ സ്‌ക്കൂളുകളിൽ ബൈബിളും, ചരിത്ര പ്രാധാന്യവും ഇലക്റ്റീവ് വിഷയങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

ബൈബിളിനെ വെല്ലാൻ മറ്റൊരു പുസ്തകവുമില്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രമ്പ് ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ട ഒരു വിഷയമായിരുന്നുവത്.ട്രമ്പിന്റെ പുതിയ തീരുമാനം നടപ്പായി കാണുന്നതിന് ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. നാ്ണൽ ലീഗൽ ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റീവൻ പറഞ്ഞു.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ബൈബിൾ സ്‌ക്കൂളുകളിൽ അടിച്ചേൽപ്പിക്കുന്നതിനെ വിമർശിച്ചുകൊണ്ടു രംഗത്തെത്തിയിട്ടുണ്ട്. ട്രമ്പ് അധികാരത്തിൽ തുടരുകയാണെങ്കിൽ ഇതു സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP