Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം മൂലം ആപ്ലിക്കേഷൻ ടാക്‌സി സർവ്വീസുകൾക്ക് കടിഞ്ഞാണിടുന്നു; ഇന്ന് മുതൽ ബുക്ക് ചെയ്ത് 15 മിനിറ്റ് ശേഷം മാത്രം യാത്രക്കാരെ പിക്ക് ചെയ്താൽ മതിയെന്ന നിയമം; ബാഴ്‌ലോണയിലെ സർവ്വീസ് അവസാനിപ്പിക്കാൻ യൂബറും ക്യാബിഫൈയും

ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം മൂലം ആപ്ലിക്കേഷൻ ടാക്‌സി സർവ്വീസുകൾക്ക് കടിഞ്ഞാണിടുന്നു; ഇന്ന് മുതൽ ബുക്ക് ചെയ്ത് 15 മിനിറ്റ് ശേഷം മാത്രം യാത്രക്കാരെ പിക്ക് ചെയ്താൽ മതിയെന്ന നിയമം; ബാഴ്‌ലോണയിലെ സർവ്വീസ് അവസാനിപ്പിക്കാൻ യൂബറും ക്യാബിഫൈയും

യൂബറടക്കമുള്ള ആപ്ലിക്കേഷൻ ടാക്സി സർവ്വീസുകൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ നടത്തിയ സമരം വിജയം കാണുന്നു. ദിവസങ്ങളായി നടത്തിവന്ന സമരത്തിന് ശേഷം അധികൃതർ ആപ്ലീക്കേഷൻ ടാക്‌സികൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്.

കാറ്റലോണിയ ഗവൺമെന്റ് ഇന്ന് മുതൽ ബുക്ക് ചെയ്ത് 15 മിനിറ്റ് ശേഷം മാത്രം യാത്രക്കാരെ പിക്ക് ചെയ്താൽ മതിയെന്ന അപ്ലീക്കേഷൻ ടാക്‌സി സർവ്വീസുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ബാഴ്‌സലോണയിലെ സർവ്വീസ് അവസാനിപ്പിക്കുകയാണെന്ന് യൂബറും ക്യാബിഫൈയും അറിയിച്ചു.

യൂബറടക്കമുള്ള ആപ്ലിക്കേഷൻ ടാക്സി സർവ്വീസുകൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാരുടെ സമരം മാഡിഡ്ര് നഗരത്തെ നിശചലമാക്കിയിരുന്നു, ആയിരക്കണക്കിന് ഡ്രൈവർമാർ ഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP