Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബിക്കടലിൽ നിന്നും ഇന്ത്യയ്ക്കുണ്ടാവുന്ന പാക്ക്-ചൈനീസ് വെല്ലുവിളികളെ 'മുക്കാൻ' കേന്ദ്ര സർക്കാർ; രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തായി 40,000 കോടിയുടെ പദ്ധതി; നാവിക സേനയ്ക്കായി നിർമ്മിക്കുന്നത് ആറ് മുങ്ങി കപ്പലുകൾ; 5000 മിലാൻ ആന്റി ടാങ്ക് മിസൈലുകൾ വാങ്ങാനും കരാർ

അറബിക്കടലിൽ നിന്നും ഇന്ത്യയ്ക്കുണ്ടാവുന്ന പാക്ക്-ചൈനീസ് വെല്ലുവിളികളെ 'മുക്കാൻ' കേന്ദ്ര സർക്കാർ; രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തായി 40,000 കോടിയുടെ പദ്ധതി; നാവിക സേനയ്ക്കായി നിർമ്മിക്കുന്നത് ആറ് മുങ്ങി കപ്പലുകൾ; 5000 മിലാൻ ആന്റി ടാങ്ക് മിസൈലുകൾ വാങ്ങാനും കരാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അറബിക്കടലിൽ നിന്നും രാജ്യത്തിനുണ്ടാവുന്ന വെല്ലുവിളികളെ മുക്കി കളയുവാൻ കേന്ദ്ര സർക്കാർ വക കോടികൾ മുടക്കിയുള്ള പദ്ധതി. 40,000 കോടിയിലധികം രൂപ മുടക്കി രാജ്യത്തിന്റെ പ്രതിരോധ കവചത്തിന് ബലം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആറ് മുങ്ങി കപ്പലുകൾ നാവിക സേനയ്ക്കായി നിർമ്മിക്കുന്നത് വഴി അറബിക്കടലിലൂടെ രാജ്യം നേരിടുന്ന പാക്ക്-ചൈനീസ് വെല്ലുവിളികളെ തടയിടാനുള്ള പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. അടുത്തിടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തുന്ന വലിയ പദ്ധതികളിലൊന്നാണിത്.

ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ നാവിക സേനയുള്ള ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാരിന്റെ പുത്തൻ ചുവട് വയ്‌പ്പ് കൂടുതൽ കരുത്തേകും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് ആക്വസിഷൻ കൗൺസിൽ യോഗത്തിലാണ് 40,000 കോടിയുടെ പദ്ധതിക്ക് അനുമതിയായത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ വിദേശ കമ്പനികളുടെ സഹായത്തോടെയാണ് മുങ്ങി കപ്പലുകൾ നിർമ്മിക്കുന്നത്. ഇതേ പദ്ധതിക്കൊപ്പം തന്നെ 5000 മിലാൻ ആന്റിടാങ്ക് മിസൈലുകൾ വാങ്ങാനുള്ള കരാറും പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചിട്ടുണ്ട്. നാവിക സേനയുടെ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പലായ ഐഎൻഎസ് അരിഹന്തിനും, കാൽവരി ക്ലാസിനും ഹെവിവെയ്റ്റ് ടോർപെഡോസ് (മിസൈൽ) വാങ്ങാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.

21,000 കോടി രൂപ ചെലവിൽ വിദേശ കമ്പനികളുടെ സഹായത്തോടെ നാവിക സേനയ്ക്ക് ഹെലികോപ്റ്റർ നിർമ്മിച്ചതു പോലെയാണ് ആറു മുങ്ങിക്കപ്പലുകളും നിർമ്മിക്കുക.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അരിഹന്ത് മുങ്ങിക്കപ്പൽ നേരത്തെ തന്നെ പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. അരിഹന്ത് നാവിക സേനയുടെ ഭാഗമായതോടെ കര, വ്യോമ, കടൽ മാർഗം അണ്വായുധ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP