Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിനിൽ നിര്യാതനായ മലയാളി ബാലന് നാളെ അയർലന്റ് മലയാളികൾ വിട ചൊല്ലും; പൊതുദർശനം സോർഡ്‌സ് റിവർ വാലി സെന്റ് ഫിനിയാൻസ് ദേവാലയത്തിൽ; ജയ്ഡന് അന്ത്യാഞ്ജലിയേകുവാൻ നിരവധി പേർ എത്തിയേക്കും; സംസ്‌കാരം നാട്ടിൽ

ഡബ്ലിനിൽ നിര്യാതനായ മലയാളി ബാലന് നാളെ അയർലന്റ് മലയാളികൾ വിട ചൊല്ലും; പൊതുദർശനം സോർഡ്‌സ് റിവർ വാലി സെന്റ് ഫിനിയാൻസ് ദേവാലയത്തിൽ; ജയ്ഡന് അന്ത്യാഞ്ജലിയേകുവാൻ നിരവധി പേർ എത്തിയേക്കും; സംസ്‌കാരം നാട്ടിൽ

ബ്ലിനിൽ നിര്യാതനായ മലയാളി ബാലൻ ജെയ്ഡന്റെ മൃതദേഹം നാളെ പൊതുദർശനത്തിന് വെക്കും. നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിമുതൽ സോർഡ്‌സ് റിവർ വാലി സെന്റ് ഫിനിയാൻസ് ദേവാലയത്തിലാണ് പൊതുദർശനം. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റേയും, ഫാ. റോയി വട്ടക്കാട്ടിന്റേയും, ഫാ. രാജേഷ് മേച്ചിറാകത്തിന്റേയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ജെയ്ഡൻ ഷോബിൻ (5 വയസ്) ബാൽ ബ്രീഗനിലെ ഷോബിൻ ജോബ് അബ്രാഹാമിന്റെയും, ജിസ് ജോസഫിന്റെയും മകനാണ്. അസുഖബാധിതനായിരുന്ന ജെയ്ഡൻ രണ്ടു ദിവസം മുൻപ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.20ന് ദ്രോഗഡ ഹോസ്പിറ്റലിൽ വച്ചാണ് ജെയ്ഡൻ നിര്യാതനായത്.

സീറോ മലബാർ സഭയുടെ സ്വോർഡ്‌സ് ഇടവകാ കമ്മിറ്റി മെമ്പറായ ഷോബിൻ പൊൻകുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കൽ കുടുംബാംഗമാണ്. മാതാവ് ജിസ് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ഭൗതീക ശരീരം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. സംസ്‌കാര ശുശ്രൂഷകൾ നാട്ടിൽ നടക്കുന്നതായിരിക്കും.
ദേവാലയത്തിന്റെ വിലാസം
St. Finian's Church, River Valley Parish,, Hilltown, Swords, Co. Dublin, Ireland

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP