Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് ആകെ 2,54,08711 സമ്മതിദായകർ; പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം നൽകും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കരട് വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിച്ചതിനു ശേഷമുള്ള കേരളത്തിലെ അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ www.ceokeral.gov.inൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ സമ്മതിദായകരും പട്ടിക പരിശോധിച്ച് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടീക്കാറാം മീണ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ഇനിയും പേര് ചേർക്കുന്നതിന് അവസരം നൽകും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു എന്നതുകൊണ്ട് വോട്ടർമാർക്ക് പുതുതായി പേര് ചേർക്കാനുള്ള സൗകര്യം നിർത്തിവെക്കില്ല. തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന ദിനം വരെ ഈ സൗകര്യം ലഭ്യമാണ്. ഇതുസംബന്ധിച്ച സംശയനിവാരണത്തിന് എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ ടോൾ ഫ്രീ ഹെൽപ്പ്‌ലൈനായ 1950ൽ ബന്ധപ്പെടാമെന്ന് മീണ അറിയിച്ചു. ഇതിനു പുറമെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഓഫീസിലും ഹെൽപ്പ്‌ലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 18004251965 എന്നതാണ് ഹെൽപ്പ്‌ലൈൻ നമ്പർ.

നേരത്തെ ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഈ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ ഒന്നര മാസം സമയം അനുവദിച്ചിരുന്നു. ഈ പരാതികൾ പരിഗണിച്ച്, 'ഇന്റൻസീവ് സമ്മറി റിവിഷൻ' വഴി പുതിയ പേരുകൾ കൂട്ടിച്ചേർത്തും മരണമടഞ്ഞവരുടെ പേരുകൾ നീക്കം ചെയ്തുമാണ് ഇപ്പോൾ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. കമ്മീഷൻ പുറത്തുവിട്ട അന്തിമ വോട്ടർ പട്ടികയനുസരിച്ച് സംസ്ഥാനത്ത് ആകെ 2,54,08711 വോട്ടർമാരാണുള്ളത്. ഇതിൽ 1,22,97403 പേർ പുരുഷന്മാരും 1,31,11189 പേർ വനിതകളുമാണ്. 119 ഭിന്നലിംഗക്കാരും വോട്ടർപട്ടികയിൽ ഇടംനേടി. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്- 30,47923 പേർ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്- 26,54470 പേർ. ആകെ 66584 എൻ.ആർ.ഐ വോട്ടർമാരാണ് പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയാണ് എൻ.ആർ.ഐ വോട്ടർമാരുടെ എണ്ണത്തിൽ മുമ്പിൽ. 18- 19 പ്രായത്തിലുള്ള 2,61780 പേരാണ് വോട്ടർ പട്ടികയിലുള്ളത്. 46700 വോട്ടർമാരുമായി മലപ്പുറം ജില്ല തന്നെയാണ് ഇക്കാര്യത്തിലും മുന്നിൽ. ഇത്തവണ 24970 പോളിങ് ബൂത്തുകളാണ് കേരളത്തിലുണ്ടാകുക. കഴിഞ്ഞ തവണത്തെക്കാൾ 510 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് കൂടുതലായി ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP