Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഫ് ബി പ്രൊഫൈലിലൂടെ ക്ഷണിച്ചു വരുത്തി പീഡനവും പിന്നെ കാഴ്ച വയ്ക്കലും; പറശ്ശിനിക്കടവിൽ പീഡനത്തിനിരയായ പെൺകുട്ടി മയക്കു മരുന്നിന് അടിമയെന്ന് കണ്ടെത്തൽ; പിതാവുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും കാമുകി എന്ന പേരിൽ കൊണ്ടു നടന്നവരും ലക്ഷ്യമിട്ടത് ലൈംഗിക ചൂഷണം; കണ്ണൂരിലെ പീഡന പിന്നാമ്പുറം തേടിയുള്ള സർവ്വേയിൽ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

എഫ് ബി പ്രൊഫൈലിലൂടെ ക്ഷണിച്ചു വരുത്തി പീഡനവും പിന്നെ കാഴ്ച വയ്ക്കലും; പറശ്ശിനിക്കടവിൽ പീഡനത്തിനിരയായ പെൺകുട്ടി മയക്കു മരുന്നിന് അടിമയെന്ന് കണ്ടെത്തൽ; പിതാവുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും കാമുകി എന്ന പേരിൽ കൊണ്ടു നടന്നവരും ലക്ഷ്യമിട്ടത് ലൈംഗിക ചൂഷണം; കണ്ണൂരിലെ പീഡന പിന്നാമ്പുറം തേടിയുള്ള സർവ്വേയിൽ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: പറശ്ശിനിക്കടവ് ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി മയക്കു മരുന്നിന് അടിമയെന്ന് പൊലീസിന്റെ കണ്ടെത്തൽ. സമാനസംഭവങ്ങൾക്കിരയായ ജില്ലയിലെ സ്‌ക്കൂൾ വിദ്യാർത്ഥിനികളിൽ ഒരു ഡസനിലേറെ പേർ ലഹരിമരുന്നിന്റെ ഉപയോക്താക്കളെന്ന് വിവരം. ജില്ലയിൽ പൊലീസ് സ്റ്റേഷനുകളിലെ പീഡന കേസുകളിലെ കാരണമന്വേഷിച്ച് പൊലീസ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

പറശ്ശിനിക്കടവ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അതേ സ്‌ക്കൂളിലെ ഒരു ഡസനോളം വിദ്യാർത്ഥിനികളും കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പലരും സ്ഥിരം മയക്കുമരുന്നിന് അടിമകളാണ്. മൊബൈൽ ഫോൺ നൽകി ഇവരെ പ്രീണിപ്പിച്ച് ലൈംഗിക വേഴ്ചകൾക്ക് വിധേയമാക്കുന്ന സംഭവങ്ങളും ഒട്ടേറെയാണ്. പിതാവുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും കാമുകി എന്ന പേരിൽ കൊണ്ടു നടന്നവരും ഇത്തരം പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായ പെൺകുട്ടികളിൽ 56 ശതമാനം പേരും പഠനത്തിൽ വളരെ പിറകിലുള്ളവരാണ്. അമ്പത് ശതമാനം പേരും വിദ്യാലയത്തിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ സംബന്ധിക്കാറില്ല. എൻ.സി.സി., എൻ. എസ്. എസ്. , കുട്ടി പൊലീസ്, എന്നിവയിൽ പോലും ഇത്തരത്തിലുള്ള 87 ശതമാനം പേരും പങ്കാളികളാവാറില്ല. 58 ശതമാനം പെൺകുട്ടികളും താഴ്ന്ന വരുമാനത്തിൽപെട്ട കുടുംബത്തിലെ അംഗങ്ങളാണ്. മൊബൈൽ ഫോൺ വാഗ്ദാനത്തിൽ കുടുങ്ങിയും ആഡംബര സൗകര്യങ്ങളിലും മതിമറന്നാണ് ഇവർ വഴി തെറ്റിപ്പോകുന്നത്. ഇത്തരത്തിൽപെട്ടവരിൽ 38 ശതമാനം പെൺകുട്ടികൾ ഇടത്തരം വരുമാനക്കാരുടേയും നാല് ശതമാനം ഉയർന്ന വരുമാനക്കാരുടേയും കുടുംബങ്ങളിൾ നിന്നുള്ളവരാണ്. എന്നാൽ ഇവരെല്ലാം പഠനകാര്യത്തിൽ തീരെ പിറകിലാണ്.

പീഡനത്തിനിരയായ പെൺകുട്ടികളിൽ 62 ശതമാനം പേരുടെ വീടുകളും സംഘർഷാന്തരീക്ഷമുള്ള സാഹചര്യമാണുള്ളത്. രക്ഷിതാക്കളുടെ കാര്യമായ ശ്രദ്ധയോ പരിലാളനമോ ഇവർക്ക് ലഭിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇവർ കൂട്ടു ചേരുന്നത് മോശം സാഹചര്യത്തിലുള്ള കൂട്ടുകാരുമായാണ്. കുട്ടികളുടെ ഈ അവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ വിദ്യാലയ അധികൃതരിൽ നിന്നും മതിയായ നടപടികളെന്നും ഉണ്ടാവുന്നുമില്ല. അതിനാൽ തന്നെ ആഡംബര വസ്തുക്കൾ നൽകിയും പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമൊക്കെ ഇവരെ ചൂഷണം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്നും പെൺകുട്ടികളെ മാറ്റിയെടുക്കാൻ രക്ഷിതാക്കളും സമൂഹവും അടിയന്തിരമായും മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങളിൽ ഇത്തരക്കാരെ സജീവമാക്കുകയാണ് ഇതിനുള്ള പ്രധാന മാർഗ്ഗം. കുട്ടികളുടെ കൂട്ടായ്മകളുണ്ടാക്കുന്ന കലോത്സവങ്ങൾ, സ്പോട്സ്, എൻ.സി.സി., എൻ. എസ്. എസ്., കുട്ടി പൊലീസ്, എന്നിവയിൽ ഏതെങ്കിലും ഒന്നിലെങ്കിലും പങ്കെടുപ്പിക്കാനുള്ള സാഹചര്യം വിദ്യാലയ അധികൃതരിൽ നിന്നും ഉണ്ടാവണം. തകർന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാനും അവർക്കുള്ള മാനസിക പിൻതുണയും സ്നേഹവും നല്കാനും സ്‌ക്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമമുണ്ടാവണം.

കണ്ണൂർ ഡി.വൈ. എസ്. പി. പി.പി. സദാനന്ദന്റെ മേൽനോട്ടത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷന്റെ സി.പി.ഒ. ദീപയുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് അറിവായത്. കുട്ടികളുടെ മൊബൈൽ ഫോൺ, സമൂഹ മാധ്യമ ദുരുപയോഗങ്ങൾ, എന്നിവയ്ക്ക് നിയന്ത്രണം അനിവാര്യമാണെന്ന് ഡി.വൈ. എസ്. പി. പി.പി. സദാനന്ദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP