Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് കാരവാനിൽ വെച്ച് മമ്മൂക്കയ്ക്ക് ഒരു ഉമ്മ കൊടുത്തു; ഇന്ന് സിനിമ കണ്ടപ്പോൾ മനസ്സിൽ നൂറ് ഉമ്മ കൊടുത്തു; പേരൻപിനെ കുറിച്ചും മമ്മൂക്കയെ കുറിച്ചും സംവിധായകൻ ജൂഡ് ആന്റണി

അന്ന് കാരവാനിൽ വെച്ച് മമ്മൂക്കയ്ക്ക് ഒരു ഉമ്മ കൊടുത്തു; ഇന്ന് സിനിമ കണ്ടപ്പോൾ മനസ്സിൽ നൂറ് ഉമ്മ കൊടുത്തു; പേരൻപിനെ കുറിച്ചും മമ്മൂക്കയെ കുറിച്ചും സംവിധായകൻ ജൂഡ് ആന്റണി

ന്യൂസ് ഡെസ്‌ക്‌

കൊച്ചി:പേരൻപ് കണ്ട ആർക്കും ചിത്രത്തെ ക്കുറിച്ച് മോശമായി ഒന്നും പറയാൻ ഇല്ല. മമ്മൂട്ടി ചിത്രം പേരൻപിനെ അഭിനന്ദിച്ച് സംവിധായകൻ ജൂഡ് ആന്റണിയും. മമ്മൂട്ടിയെ കുറിച്ചും മലയാളി താരം അഞ്ജലി അമീറിനെ കുറിച്ചും മികച്ച അഭിപ്രായമാണ് സംവിധായകന് ഉള്ളത്. ഫെബ്രുവരി 1 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ഒരു ദിവസം മമ്മൂക്കയുടെ കാരവാനിൽ ഒരു ചർച്ചക്കിടെ എന്റെ ഡയലോഗ് ' മലയാളികൾക്ക് മമ്മൂക്കയെ വൻ ഇഷ്ടമാണ് മമ്മൂക്ക, എനിക്കും' കൗണ്ടർ ആയി അറിയാതെ മമ്മൂക്കയുടെ വായിൽ നിന്നും വന്ന ഡയലോഗ് ' ഇഷ്ടാണേൽ കെട്ടിപ്പിടിച്ചു ഉമ്മ തന്നോ.' മമ്മൂക്ക വെറുതെ പറഞ്ഞതാണേലും ഞാൻ അവസരം മുതലാക്കി.

കെട്ടിപ്പിടിച്ചു ആ തുടുത്ത കവിളിൽ ഒരുമ്മ കൊടുത്തു. ഇന്ന് പേരന്പ് കണ്ടപ്പോഴും നൂറുമ്മ കൊടുത്തു മനസ്സിൽ. ഈ സിനിമയിൽ ജീവിച്ചതിന്. ഒരു കടുത്ത ആരാധകന് മോഹിച്ചതിലും കൂടുതൽ കൊടുത്തതിന്, റാം എന്ന സംവിധായകനെ വിശ്വസിച്ചതിന്, അഞ്ജലി അമീർ എന്ന പ്രതിഭയെ കാണിച്ച് തന്നതിന് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP