Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിമ്മിന്റെ പടി കാണാത്ത എനിക്ക് സ്ഥിരമായി പേകേണ്ടി വന്നു; ഇഷ്ട ഭക്ഷണങ്ങൾ ഒവിവാക്കിയപ്പോൾ മൂന്ന് മാസം കൊണ്ട് കുറച്ചത് ഒൻപത് കിലോ; സ്‌കൂൾ കുട്ടിമുതലുള്ള ഗെറ്റപ്പുകൾക്ക് നടത്തിയത് വലിയ തയ്യാറെടുപ്പുകൾ; അവാർഡുകളെക്കാൾ സന്തോഷം സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ; പുതിയ ചിത്രം ജൂണിനെ കുറിച്ച് രജീഷ വിജയൻ മനസ്സ് തുറക്കുന്നു

ജിമ്മിന്റെ പടി കാണാത്ത എനിക്ക് സ്ഥിരമായി പേകേണ്ടി വന്നു; ഇഷ്ട ഭക്ഷണങ്ങൾ ഒവിവാക്കിയപ്പോൾ മൂന്ന് മാസം കൊണ്ട് കുറച്ചത് ഒൻപത് കിലോ; സ്‌കൂൾ കുട്ടിമുതലുള്ള ഗെറ്റപ്പുകൾക്ക് നടത്തിയത് വലിയ തയ്യാറെടുപ്പുകൾ; അവാർഡുകളെക്കാൾ സന്തോഷം സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ; പുതിയ ചിത്രം ജൂണിനെ കുറിച്ച് രജീഷ വിജയൻ മനസ്സ് തുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അനുരാഗ കരിക്കിൻവെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ രജിഷാ വിജയൻ. രജിഷ നായികയായ ജൂൺ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നു. സാധാരണ നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ വളരെ സീരിയസായ വിഷയങ്ങളാണ് പ്രമേയമാക്കാറുള്ളത്. എന്നാൽ, അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂൺ എന്ന ചിത്രം നിത്യജീവിതത്തിൽ കാണുന്ന തികച്ചും ലളിതമായ വിഷയം നർമത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് രജിഷ പറയുന്നു. എല്ലാ പെൺകുട്ടികൾക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ചില വിഷയങ്ങൾ ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഇത്തരം വിഷയവും കഥാപാത്രവും ഉണ്ടാവുക എന്നത് സിനിമാരംഗത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ ഇതൊരു ഭാഗ്യമായാണ് എനിക്ക് തോന്നിയത്. ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ആറ് ലുക്കുകൾ എന്റെ കഥാപാത്രത്തിനുണ്ട്. ഏറെ കഷ്ടപ്പെടേണ്ടി വരും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ആ ചലഞ്ച് ഏറ്റെടുത്തത് എന്നും നരേന്ദ്ര നേമോദി പറയുന്നു.

സ്‌കൂൾ വിദ്യാർത്ഥിനിയുടെ ജീവിതത്തിലൂടെ വളരുന്ന ചിത്രമാണിത്. എന്റെ ഇന്നത്തെ പ്രായത്തിൽനിന്ന് ഒരു സ്‌കൂൾ കുട്ടിയായി മാറുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിനുവേണ്ടിയുള്ള ശാരീരികവും മാനസികവുമായ ഹോംവർക്കുകൾ ഞാൻ നടത്തിയിരുന്നു. അതിന്റെ പടിയായി ആദ്യം ചെയ്തത് തടി കുറയ്ക്കുക എന്ന കാര്യമാണ്. ഡയറ്റീഷ്യന്റെ നിർദേശത്താൽ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം വെട്ടിക്കുറച്ച് മൂന്നുമാസം കൊണ്ട് ഒമ്പത് കിലോ ഭാരം കുറച്ചു. ജിമ്മിന്റെ പടി കാണാത്ത ഞാൻ രാവിലെയും വൈകീട്ടും തുടർച്ചയായി ജിമ്മിൽ വർക്കൗട്ട് ചെയ്തു. കഥാപാത്രത്തെ വ്യത്യസ്ത ലുക്കിൽ എത്തിക്കാൻ പല്ലിന് ക്ലിപ്പിടുകയും എന്റെ ഹൈലൈറ്റ്‌സായിരുന്ന നീണ്ട മുടി കട്ട് ചെയ്യേണ്ടി വരുകയും ചെയ്തു. പിന്നീട് രണ്ട് ദിവസം അതിന്റെ സങ്കടമായിരുന്നു. ഒന്നര വർഷക്കാലം ഈ കഥാപാത്രം എന്റെ ഊണിലും ഉറക്കത്തിലും എനിക്കൊപ്പമുണ്ടായിരുന്നു. അതിനാൽ സിനിമാ ഷൂട്ടിങ് കഴിഞ്ഞപ്പോഴും എന്നെ വിട്ടുപോകാൻ മടിച്ചുവെന്നും നടി പറയുന്നു

അവാർഡ് മുന്നിൽക്കണ്ടുകൊണ്ട് സിനിമ തിരഞ്ഞെടുക്കുന്ന ആളല്ല ഞാൻ. അവാർഡിനെക്കാൾ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തണമെന്നാണ് എന്റെ പ്രാർത്ഥന. അതിനുവേണ്ടി മാത്രമാണ് അന്നും എന്നും എന്റെ ശ്രമം.നമ്മൾ നിൽക്കുന്ന ഏരിയ കറക്ടാണെന്ന് ഓർമിപ്പിക്കുന്ന സൂചകങ്ങൾ മാത്രമാണ് എനിക്ക് അവാർഡുകൾ എന്നും നടി പറയുന്നു.കഠിനാധ്വാനം ചെയ്തതിനുശേഷം കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. ആ സംതൃപ്തിയാണ് ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കുന്നത് എന്നും രജിഷ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP