Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊമ്പുകോർത്ത് ബംഗാൾ പൊലീസും സിആർപിഎഫും; വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങി ബിജെപി-മമത പോര്; സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത മമതയുടെ പൊലീസിനെ വിരട്ടിമാറ്റി കേന്ദ്രസേന; രാജ്യത്ത് ആദ്യമായി കേന്ദ്രവും സംസ്ഥാനവും സേനാശക്തിയുമായി നേർക്കുനേർ; കടുകിട വിടാതെ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച് മമത; സുപ്രീംകോടതിയിലേക്ക് നീങ്ങി സിബിഐ; മമതയ്ക്ക് പിന്തുണ അറിയിച്ച് കെജ്രിവാളും ദേവഗൗഡയും; ബിജെപിയുടെ കളിക്കെതിരെ ശക്തമായി നീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ

കൊമ്പുകോർത്ത് ബംഗാൾ പൊലീസും സിആർപിഎഫും; വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങി ബിജെപി-മമത പോര്; സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത മമതയുടെ പൊലീസിനെ വിരട്ടിമാറ്റി കേന്ദ്രസേന; രാജ്യത്ത് ആദ്യമായി കേന്ദ്രവും സംസ്ഥാനവും സേനാശക്തിയുമായി നേർക്കുനേർ; കടുകിട വിടാതെ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച് മമത; സുപ്രീംകോടതിയിലേക്ക് നീങ്ങി സിബിഐ; മമതയ്ക്ക് പിന്തുണ അറിയിച്ച് കെജ്രിവാളും ദേവഗൗഡയും; ബിജെപിയുടെ കളിക്കെതിരെ ശക്തമായി നീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേന്ദ്രസർക്കാരുമായി മാത്രമല്ല സിബിഐയുമായും നേരിട്ട് പോരിനിറങ്ങി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കടുംകൈ. ബംഗാളിൽ കേസ് അന്വേഷണത്തിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ രാജ്യത്ത് ആദ്യമായി തന്നെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അേന്വഷണത്തിന് എത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് അറസ്റ്റുചെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ തന്നെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ, അതിന് പിന്നാലെ കേന്ദ്രസേനയെ സഹായത്തിന് വിളിച്ച് ബിജെപിയും തിരിച്ചടിച്ചു. സംസ്ഥാന പൊലീസ് സിബിഐയെ തടഞ്ഞെങ്കിൽ കേന്ദ്രസേനയെ വിളിച്ചുവരുത്തി സംസ്ഥാന പൊലീസ് സേനയെ വിരട്ടിമാറ്റി സിബിഐ പിടിമുറുക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കാണാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം, രാജ്യത്ത് ഭരണഘടനാ പരമായ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാണ് നടക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബംഗാളിലെ മുഖ്യമന്ത്രി മമതയും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന പോരിന്റെ ക്‌ളൈമാക്‌സിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. റെയ്ഡിനെത്തിയ സിബിഐയെ ബംഗാൾ പൊലീസ് തടഞ്ഞതോടെ കേന്ദ്രസേനയെ രംഗത്തിറക്കി സ്ഥിതി നിയന്ത്രണത്തിൽ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിബിഐയും വ്യക്തമാക്കി. മമതയാണെങ്കിൽ സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിനെതിരെ.

അതോടൊപ്പം മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി നേതാവ് കെജ്രിവാളും ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയും രംഗത്തെത്തി. ബിജെപി ഇതര പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ച് മമതയ്‌ക്കൊപ്പം അണിചേരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സിബിഐ മേധാവിയായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട ഋഷികുമാർ ശുക്‌ള സ്ഥാനം ഏൽക്കുംമുന്നേ ഇത്തരത്തിൽ ഒരു നീക്കം നടന്നതിലും സംശയം ഉയർന്നിട്ടുണ്ട്. ഏതായാലും രാജ്യത്ത് ഇതുവരെ നടക്കാത്ത വിധത്തിൽ വലിയ ഭരണഘടനാ വിരുദ്ധ നീക്കമാണ് ഉണ്ടായത്.

ബംഗാളിൽ നാടകീയ രംഗങ്ങളാണ് ഇന്ന് സംഭവിച്ചത്. കൊൽക്കത്തയിൽ റെയ്ഡ് നടത്താൻ എത്തിയ സിബിഐ ഓഫീസർമാരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കൊൽക്കത്ത സിബിഐ ഓഫീസ് സംസ്ഥാന പൊലീസ് സേന വളയുകയും ചെയ്തു. അഞ്ച് സിബിഐ ഓഫീസർമാരെ സംസ്ഥാന പൊലീസ് അറസ്റ്റുചെയ്തതായി വാർത്ത വന്നെങ്കിലും അവരെ കസ്റ്റഡിയിലെടുക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് ബംഗാൾ പൊലീസ് ന്യായീകരിച്ചു. കൊൽക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടറുടെ വീടും സംസ്ഥാന പൊലീസ് സേന വളഞ്ഞു. ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്താൻ എത്തിയത്.

ഒരുപാട് രേഖകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്ന സാഹചര്യം അറിഞ്ഞതോടെയാണ് സിബിഐ റെയ്ഡിന് മുതിർന്നതെന്നാണ് അവരുടെ ഭാഗത്തുനിന്ന് വരുന്ന ന്യായീകരണം. എന്നാൽ അതിന് സമ്മതിക്കാതെ സംസ്ഥാന പൊലീസ് ഇത് തടയുകയായിരുന്നു. സിബിഐ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കമ്മിഷണർ രാജീവ് കുമാറിന്റെ വീട്ടിൽ എത്തിയ മമത പ്രതികരിച്ചതോടെ വിഷയം കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിലേക്ക് നീങ്ങി. കേന്ദ്രത്തിന് എതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിന് മമത ഇറങ്ങിയതോടെ കേന്ദ്രസർക്കാർ കടുത്ത നീക്കത്തിലേക്ക് നീ്ങ്ങുമെന്ന് സൂചനയാണ് ലഭിച്ചത്. ആദ്യം സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യാനാണ് ശ്രമിച്ചതെങ്കിലും പിന്നീട് മമത നില മയപ്പെടുത്തി. അതോടെ സ്ഥിതി മാറുമെന്ന സ്ഥിതിവന്നു. പക്ഷേ, പിന്നാലെ കേന്ദ്ര അർദ്ധ സൈനിക വിഭാഗമെത്തി പൊലീസിനെ മാറ്റി സിബിഐ സംസ്ഥാന മേധാവിക്കും ഓഫീസിനും സുരക്ഷ നൽകി.

ഇതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മമത രംഗത്തെത്തി. സിബിഐയുടെ അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് സംസ്ഥാന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അതിന് പിന്നാലെ പത്തംഗ സിബിഐ സംഘത്തെ കൂടെ ഇതേ രീതിയിൽ മാറ്റുകയും ചെയ്തതോടെയാണ് സിബിഐ കേന്ദ്രസഹായം അഭ്യർത്ഥിച്ചതും സേന എത്തിയതും. ഇതിനിടെ സംസ്ഥാനത്തെ സിബിഐ മേധാവിയുടെ വീടും പൊലീസ് വളഞ്ഞിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തു.

സിബിഐയെ സംസ്ഥാന പൊലീസ് അറസ്റ്റുചെയ്യുന്ന സ്ഥിതി വന്നതോടെ കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്റെ സേവനം തേടുമെന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു. ഇതിനിടെ കമ്മിഷണർ രാജീവിന്റെ വീട്ടിലേക്ക് മമതയും സംസ്ഥാന പൊലീസ് മേധാവിയും മന്ത്രിമാരും എല്ലാം എത്തി. ഒരു കാരണവശാലും സിബിഐ റെയ്ഡ് അനുവദിക്കില്ലെന്നും നേരിടുമെന്നും പ്രഖ്യാപനവും വന്നതോടെ കേന്ദ്രവും നിലപാട് കടുപ്പിച്ചു. ഭരണഘടന പ്രകാരം സിബിഐയെ തടയാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല. അതോടെ ഗവർണർക്ക് ഇടപെടാവുന്ന സാഹചര്യമായി. എന്നാൽ പിന്നീട് മമത നിലപാട് മയപ്പെടുത്തിയതോടെ പ്രശ്‌നം തൽക്കാലം ശമിച്ചുവെന്ന സൂചനകൾ വന്നെങ്കിലും പിന്നീട് കേന്ദ്രസേനയെത്തി പിടിമുറുക്കിയതോടെ മമത നിരാഹാരം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ ഇതോടൊപ്പം മമതയ്ക്ക് പിന്തുണയുമായി എത്തി.

ഇന്ന് രാവിലെ മുതൽതന്നെ പശ്ചിമബംഗാൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിന് ബംഗാളിൽ ഇറങ്ങാൻ മമത അനുമതി നിഷേധിച്ചതോടെ വിഷയം രൂക്ഷമായി. ബിജെപിയുടെ റാലിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് യോഗി അനുമതി തേടിയത്. മുന്നേ അമിത് ഷായ്‌ക്കെതിരെയും സമാന നീക്കം മമത നടത്തി. ഇതിന്റെ തുടർച്ചയെന്നോണമാണ് വൈകീട്ട് സിബിഐ റെയ്ഡ് എത്തിയത്്. യോഗിയെ വിലക്കിയതിന് പിന്നാലെ പശ്ചിമബംഗാളിൽ മമതയ്‌ക്കെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഓഫീസുകൾക്കു നേരെയും പ്രതിഷേധങ്ങൾ അരങ്ങേറി.

ശാരദ, റോസി വാലി ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ തേടി സിബിഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ കോൽക്കത്തിയിൽ എത്തിയത്. എന്നാൽ ഐപിഎസ് ഉദ്യോഗസ്ഥനായ രവി കുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്നാണ് സിബിഐക്കു ലഭിച്ച വിവരം. അതേസമയം, ഒരു ദിവസത്തെ ലീവിൽ പോയതാണ് രവികുമാർ എന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെ ഭാഷ്യം.

ശാരദ ചിട്ടിത്തട്ടിപ്പുമായ ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രവി കുമാർ. കേസിൽ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാൻ സിബിഐ രവി കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. രണ്ടു തവണയാണ് സിബിഐ ഇദ്ദേഹത്തിനു നോട്ടീസ് അയച്ചത്. എന്നാൽ പ്രതികരണം ഉണ്ടായില്ലെന്ന് സിബിഐ ഉദ്യോഗസ്ഥർ പറയുന്നു. ശാരദ ചിട്ടിത്തട്ടിപ്പ് കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളിൽ രവി കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ഇതോടെ രേഖകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് വൈകുന്നേരം വീട്ടിൽ റെയ്ഡിന് എത്തിയത്.

എന്നാൽ പൊലീസ് ഇത് തടഞ്ഞു. ഇതോടെ വിഷയം ഭരണഘടനാ പ്രശ്‌നമായി മാറി. സിബിഐയെ തടയാൻ സംസ്ഥാന പൊലീസിന് അധികാരമില്ല. അങ്ങനെ വന്നാൽ കേന്ദ്രസേനയുടെ സഹായം തേടാം സിബിഐക്ക്. ഇതിനുള്ള നീക്കം സിബിഐ നടത്തി. എന്നാൽ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തില്ലെന്ന വാദമാണ് കൊൽക്കത്ത പൊലീസും മമതയും വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിലും രാജീവ് കുമാർ പങ്കെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ചിട്ടിത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ൽ ആണ് രാജീവ് കുമാറിനെ നിയമിക്കുന്നത്. ഇദ്ദേഹം കേസിൽ പലരേയും രക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പല വിവരങ്ങളും നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നാണ് സിബിഐ സംശയിക്കുന്നത്. ഇതിനെ തുടർന്നായിരുന്നു റെയ്ഡ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP