Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിൽ ആകെ കയറിയത് രണ്ടേ രണ്ട് യുവതികൾ; ആ 51ന്റെ കണക്ക് ആരുടേയോ ഭാവനയിൽ ഉദിച്ചത്; തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വാദവും തെറ്റ്; മലകയറാൻ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ല; ശബരിമലയിൽ സർക്കാർ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് നിയമസഭയിൽ തുറന്ന് സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ഇതുവരെ പറഞ്ഞതെല്ലാം നുണയെന്ന് തെളിഞ്ഞപ്പോൾ പ്രതിരോധിക്കാൻ പോലും ആവാതെ സർക്കാർ

ശബരിമലയിൽ ആകെ കയറിയത് രണ്ടേ രണ്ട് യുവതികൾ; ആ 51ന്റെ കണക്ക് ആരുടേയോ ഭാവനയിൽ ഉദിച്ചത്; തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വാദവും തെറ്റ്; മലകയറാൻ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ല; ശബരിമലയിൽ സർക്കാർ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് നിയമസഭയിൽ തുറന്ന് സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ഇതുവരെ പറഞ്ഞതെല്ലാം നുണയെന്ന് തെളിഞ്ഞപ്പോൾ പ്രതിരോധിക്കാൻ പോലും ആവാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ മുൻ നിലപാട് മാറ്റി സർക്കാർ. ശബരിമല എക്സ്‌ക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് യുവതികൾ മാത്രമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചത്. ശ്രീലങ്കൻ സ്വദേശിനി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും അദ്ദേഹം അറിയിച്ചു. കനകദുർഗയും ബിന്ദുവും മാത്രമേ സന്നിധാനത്ത് എത്തിയുള്ളൂവെന്ന് മാത്രമേ ദേവസ്വം ബോർഡ് സ്ഥിരീകരിച്ചിള്ളൂവെന്ന സൂചനയാണ് കടകംപള്ളി സുരേന്ദ്രൻ നൽകുന്നത്. നേരത്തെ കേരളാ പൊലീസാണ് 51 യുവതികൾ ശബരിമലയിൽ കയറിയെന്ന് സുപ്രീംകോടതിയെ അറിയിച്ചത്. ഈ നിലപാട് തെറ്റാണെന്ന് തെളിഞ്ഞതോടെ യുവതികളുടെ എണ്ണം 17 ആയി മാറി.

സർക്കാർ ആദ്യം സമർപ്പിച്ച 51 പേരുടെ പട്ടികയിൽ പുരുഷന്മാരും 50 വയസ്സുകഴിഞ്ഞവരും ഉൾപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിച്ച് 17 പേരാക്കിയത്. 51 പേരിൽ പുരുഷന്മാർ ഉൾപ്പെടയുണ്ടെന്ന് ചാനലുകളുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പട്ടകിയിലുള്ള സ്ത്രീകളുടെ എണ്ണം 17 ആയി മാറിയത്. ചിലർ എത്തിയത് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിമയസഭയിൽ വിഷയമെത്തിയത്. അപ്പോൾ സർക്കാർ നിലപാട് മാറ്റി. എന്നാൽ ഇപ്പോൾ രണ്ട് പേരുടെ കാര്യത്തിൽ മാത്രമെ സ്ഥിരീകരണമുള്ളു എന്ന നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇതുവരെ പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ്.

മലകയറാൻ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന വെളിപ്പെടുത്തലോടെ ശബരിമലയിൽ സർക്കാർ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിയുകയാണ്. ഇതോടെ പറഞ്ഞതെല്ലാം നുണയെന്ന് തെളിഞ്ഞപ്പോൾ പ്രതിരോധിക്കാൻ പോലും ആവാതെ സർക്കാർ എത്തുന്നു. ഏതായാലും മന്ത്രിയുടെ ഈ വാക്കുകൾ പുതിയ വിവാദങ്ങൾക്ക് വഴി തെളിക്കും. ബിജെപിയും ആർ എസ് എസും അയ്യപ്പ കർമ്മ സമിതിയും എൻഎസ്എസും പറഞ്ഞതാണ് ഇപ്പോൾ മന്ത്രിയും ശരിവയ്ക്കുന്നത്. രണ്ട് സ്ത്രീകൾക്ക് അപ്പുറം ആരും ശബരിമലയിൽ എത്തിയില്ലെന്ന് തെളിയുകാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ. എന്തിന് സുപ്രീംകോടതി പറഞ്ഞില്ലെങ്കിൽ മനതികളെ മധുരയിൽ നിന്ന് കേരളാ പൊലീസ് കൊണ്ടു വന്നുവെന്നതും ഉയരുന്ന ചോദ്യമാണ്. മനതി സംഘത്തെ കേരളാ പൊലീസ് കൊണ്ടു വരുന്നത് ചാനലുകൾ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇതെല്ലാം മറക്കുകയാണ് പുതിയ മറുപടിയിലൂടെ കടകംപള്ളി.

ദർശനം ആവശ്യപ്പെട്ട് വരുന്ന യുവതികൾക്ക് ശബരിമലയിൽ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. പിന്നെ എന്തിനാണ് യുവതികളെ സുരക്ഷയിൽ കേരളാ പൊലീസ് കൊണ്ടു പോയതെന്ന ചോദ്യവും നിർണ്ണായകമാണ്. ഇതിനൊപ്പം സർക്കാർ ഇതുവരെ പറഞ്ഞ ചില കാര്യങ്ങളിലും വ്യക്തത വരുത്തുന്നുണ്ട്. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ലെന്നും നിയമസഭയെ മന്ത്രി അറിയിക്കുകയാണ്. ഇത് പുതിയ ചർച്ചകൾക്കും വഴിവക്കും. ഇതെല്ലാം അവകാശ ലംഘന പ്രശ്‌നം ഉയരാതിരിക്കാനുള്ള സർക്കാരിന്റെ നീക്കമാണ്.

ദേവസ്വം മാന്വൽ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെ തന്ത്രി പ്രവർത്തിക്കണം.ക്ഷേത്രത്തിൽ ആചാരലംഘനമുണ്ടായാൽ നടയടച്ച് ശുദ്ധിക്രിയ ചെയ്യാൻ ദേവസ്വം മാന്വലിൽ ശുപാർശ ചെയ്യുന്നില്ല. ശുദ്ധിക്രിയ ആവശ്യമെങ്കിൽ ദേവസ്വം ബോർഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രം ശുദ്ധിക്രിയ നടത്താം. നലവിൽ ശുദ്ധിക്രിയ ചെയ്തപ്പോൾ അനുമതി വാങ്ങാത്തതിനാലാണ് വിശദീകരണം ചോദിച്ചത്. ശബരിമല ആചാര വിശ്വാസ സംരക്ഷണത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയുടെ അടിസ്ഥാനത്തിലെ ഹർത്താലും പ്രതിഷേധവും കാരണം ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായെന്നും മന്ത്രി സമ്മതിക്കുന്നുണ്ട്. ശബരിമലയിലെത്തിയ സ്ത്രീകളെ ഭക്തരെന്ന വ്യാജേന എത്തിയ ചിലർ തടയാനും അക്രമിക്കാനും ശ്രമിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പൊലീസ് സംരക്ഷണം നൽകാനാണ് സർക്കാർ നടപടി സ്വീകരിച്ചത്. യുവതികളായ സ്ത്രീകൾ ദർശനത്തിന് എത്തുന്നത് തടഞ്ഞ് സംഘർഷം ഉണ്ടാക്കിയതു കൊണ്ടാണ് ശബരിമലയിൽ നിരോധനാജ്ഞയും നേരിയ തോതിലെ നിയന്ത്രണവും കൊണ്ടു വന്നത്. പ്രതിഷേധക്കാരെ മാറ്റി നിർത്തി എല്ലാ അയ്യപ്പഭക്തർക്കും ദർശനം ലഭിക്കുന്ന രീതിയിൽ തീർത്ഥാടനം സുഗമമായി നടത്താൻ കഴിഞ്ഞുവെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്.

ശബരിമലയെ തകർക്കുന്ന നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. യഥാർത്ഥ ഭക്തർക്ക് ദർശനം നടത്തുന്നതിന് ബുദ്ധിമുട്ടുമുണ്ടായില്ല. മുൻ വർഷത്തേക്കാൾ 99,24,51,694രൂപയാണ് വരുമാനത്തിൽ കുറവുണ്ടായതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP