Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ കണ്ടാൽ വില്യമിന്റെ കട്ടില്ലേ...? ; ചാൾസ് രാജകുമാരന് 18ാം വയസിൽ കാമിലയിൽ പിറന്ന ജാരസന്ധതിയാണ് താനെന്ന അവകാശവാദം ആവർത്തിച്ച് ഓസ്ട്രേലിയക്കാരൻ രംഗത്ത്; ബ്രിട്ടീഷ് രാജകിരീടത്തിന് പുതിയ അവകാശി വരുന്നു

എന്നെ കണ്ടാൽ വില്യമിന്റെ കട്ടില്ലേ...? ; ചാൾസ് രാജകുമാരന് 18ാം വയസിൽ കാമിലയിൽ പിറന്ന ജാരസന്ധതിയാണ് താനെന്ന അവകാശവാദം ആവർത്തിച്ച് ഓസ്ട്രേലിയക്കാരൻ രംഗത്ത്; ബ്രിട്ടീഷ് രാജകിരീടത്തിന് പുതിയ അവകാശി വരുന്നു

യാന രാജകുമാരി തന്റെ ഭാര്യയായിരുന്ന കാലത്ത് തന്നെ ചാൾസ് കാമിലയുമായി ബന്ധം പുലർത്തിയിരുന്ന കഥകൾക്ക് പുതുമയില്ല. എന്നാൽ ആ ബന്ധത്തിൽ അവരുടെ വിവാഹത്തിന് മുമ്പ് രഹസ്യമായി ഒരു കുട്ടി പിറന്നിരുന്നുവെന്നറിഞ്ഞാൽ ആരുമൊന്ന് ഞെട്ടും. ഏവർക്കും അത്തരമൊരു ഞെട്ടലേകിക്കൊണ്ടാണ് ഓസ്ട്രേലിയക്കാരനായ സൈമൺ ഡോരന്റെ-ഡേ (52)രംഗത്തെത്തിയിരിക്കുന്നത്. ചാൾസ് രാജകുമാരന് 18ാം വയസിൽ കാമിലയിൽ പിറന്ന ജാരസന്ധതിയാണ് താനെന്ന് അവകാശവാദം ആവർത്തിച്ചാണ് സൈമൺ രംഗത്തെത്തിയിരിക്കുന്നത്. തന്നെ കണ്ടാൽ വില്യമിന്റെ കട്ടില്ലേ...? എന്ന ചോദ്യവും ഇതിന് തെളിവായി സൈമൺ ഉയർത്തിക്കാട്ടുന്നുണ്ട്. ഇതോടെ ബ്രിട്ടീഷ് രാജകിരീടത്തിന് പുതിയ അവകാശിയെത്തിയിരിക്കുന്നുവെന്ന സൂചനയും ശക്തമാകുന്നുണ്ട്.

ഈ അവകാശവാദവുമായി സമീപ വർഷങ്ങളിലായി സൈമൺ നിരവധി തവണ മുന്നോട്ട് വന്നിരുന്നു. ചാൾസിന് താൻ മകനായുള്ള കാര്യം ഡയാന രാജകുമാരിക്ക് വരെ അറിയാമായിരുന്നുവെന്നാണ് ഏറ്റവും അടുത്ത് നൽകിയ അഭിമുഖത്തിൽ സൈമൺ വെളിപ്പെടുത്തിയിരിക്കുന്നത്. താൻ വില്യം രാജകുമാരനെ പോലുണ്ടെന്ന് ആളുകൾ എടുത്ത് കാട്ടുന്ന ഫോട്ടോകളും തന്റെ അവകാശവാദത്തെ പിന്തുണക്കുന്നതിനായി സൈമൺ ഷെയർ ചെയ്തിട്ടുണ്ട്. 1966ൽ പോർട്സ്മൗത്തിന് സമീപത്തെ ഗോസ്പോർട്ടിലായിരുന്നു സൈമൺ പിറന്നത്. തുടർന്ന് 18ാം മാസം പ്രായമായപ്പോൾ ബ്രിട്ടീഷ് ദമ്പതികളായ കരെനും ഡേവിഡ് ഡേയും ദത്തെടുക്കുകയായിരുന്നു.

കാമിലയാണ് തന്നെ ഈ ദമ്പതികൾക്ക് ദത്തെടുക്കാനായി വിട്ട് കൊടുത്തതെന്നും സൈമൺ പറയുന്നു. ന്യൂ ഐഡിയ എന്ന മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിലാണ് സൈമൺ തന്റെ അവകാശവാദം ആവർത്തിച്ചിരിക്കുന്നത്. കാമില 1997ൽ മരിക്കുന്നതിന് മുമ്പ് താനെന്ന പുത്രൻ ചാൾസിനുണ്ടെന്ന് വെളിപ്പെടുത്താനൊരുങ്ങുകയായിരുന്നുവെന്നും സൈമൺ പറയുന്നു. തനിക്കും രാജകുടുംബാംഗങ്ങൾക്കും തമ്മിലുള്ള ശാരീരിക സാമ്യതകളെക്കുറിച്ച് അവകാശപ്പെട്ട് സൈമൺ അടുത്തടിടെ ഒരു ഫോട്ടോ ഷെയർ ചെയ്തിരുന്നു. ആ സമയത്ത് രാജകുടുംബത്തെക്കുറിച്ച് നിരവധി ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് വന്നിരുന്നുവെന്നും അതിലൊന്നാണ് തന്റെ ജനനമെന്നും സൈമൺ എടുത്ത് കാട്ടുന്നു.

സൈമണ് ഒരു പബ്ലിക്ക് ഫേസ്‌ബുക്ക് പേജുണ്ട്. താൻ ചാൾസിന്റെയും കാമിലയുടെയും പുത്രനാണെന്ന് സ്ഥാപിച്ചെടുക്കുകയെന്ന തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള പുതിയ വാർത്തകളും നീക്കങ്ങളും അദ്ദേഹം ഈ പേജിൽ പങ്ക് വക്കുന്നുണ്ട്. തന്റെ കുട്ടികൾക്കും രാജകുടുബാംഗങ്ങൾക്കും തമ്മിലുള്ള സാമ്യം വെളിപ്പെടുത്തുന്ന ഫോട്ടോകളും ഈ പേജിലുടെ അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. യുവാവായിരുന്നപ്പോൾ തനിക്ക് കാമിലയുടെ ഹെയർസ്റ്റൈലുമായി ഏറെ സാമ്യമുണ്ടെന്ന് അവകാശപ്പെട്ട് തന്റെ ഒരു പഴയ ഫോട്ടോ സൈമൺ അടുത്തിടെ ഷെയർ ചെയ്തിരുന്നു. തന്നെ ദത്തെടുത്ത ദമ്പതികൾ ഇതിന് മുമ്പ് കൊട്ടാരത്തിൽ ജോലി ചെയ്തവരായിരുന്നുവെന്നും താൻ ചാൾസിന്റെയും കാമിലയുടെയും പുത്രനാണെന്ന് അവർക്കറിയാമെന്നും സൈമൺ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP