Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒമാനിൽ വീണ്ടും മെർസ് മരണം; ഇതുവരെ വൈറസ് ബാധിച്ചത് രണ്ട് പേർ; അഞ്ചുപേർ ചികിത്സയിൽ

ഒമാനിൽ വീണ്ടും മെർസ് മരണം; ഇതുവരെ വൈറസ് ബാധിച്ചത് രണ്ട് പേർ; അഞ്ചുപേർ ചികിത്സയിൽ

മാനിൽ വീണ്ടും 'മെർസ്' മരണം. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരിൽ മെർസ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവർ റഫറൽ ആശുപത്രികളിൽ ചികിൽസയിലാണ്.

വൈറസ് ബാധ തടയാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികളും ശക്തമാക്കി. ചികിത്സയിലായിരുന്ന രണ്ടു പേരാണ് മരണെപ്പട്ടതെന്നആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കഴിഞ്ഞ ആഴ്ച നാല് പേരിൽ കൊറോണ വൈറസ് കണ്ടെത്തിയിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

2013ലാണ് ഒമാനിൽ ആദ്യമായി മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ഒമാന്റെ വിവിധ ഭാഗങ്ങളിലായി 19 പേർക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേർ കൂടി മരിച്ചതോടെ മെർസ് മൂലം ഒമാനിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

2015 ജനുവരിയിലാണ് രാജ്യത്ത് അവസാനമായി 'മെർസ്' മരണമുണ്ടായത്. പുതുതായി രോഗം കണ്ടെത്തിയവർക്ക് ആശുപത്രിയിൽ മതിയായ ചികിൽസ നൽകി വരുന്നുണ്ട്. മെർസിനെതിരെ അതീവ ജാഗ്രതയും നിരീക്ഷണവും പുലർത്തുന്നുണ്ട്. എല്ലാ ആശുപത്രികളും 'മെർസി'നെ നേരിടാൻ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യക്തി, ഭക്ഷണ, പരിസര ശുചീകരണത്തിൽ ശ്രദ്ധ വേണം. ചുമക്കുകയും തുമ്മുകയും ചെയ്യുേമ്പാൾ വായും മൂക്കും അടച്ചുപിടിക്കുകയും ശേഷം കൈകൾ വൃത്തിയാക്കുകയും വേണം. രോഗബാധ സംബന്ധിച്ച വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP