Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു മണിക്കൂർ പൂർണ നഗ്‌നനായി വീട് വൃത്തിയാക്കാൻ 2800 രൂപ; നഗ്‌നനായി കെട്ടിപ്പിടിക്കണമെങ്കിൽ 4200 രൂപ; നിന്ന് തിരിയാൻ നേരമില്ലാത്ത വിധം ബുക്കിങ് നടത്തി സ്ത്രീകൾ

ഒരു മണിക്കൂർ പൂർണ നഗ്‌നനായി വീട് വൃത്തിയാക്കാൻ 2800 രൂപ; നഗ്‌നനായി കെട്ടിപ്പിടിക്കണമെങ്കിൽ 4200 രൂപ; നിന്ന് തിരിയാൻ നേരമില്ലാത്ത വിധം ബുക്കിങ് നടത്തി സ്ത്രീകൾ

ലണ്ടൻ: യുകെയിലെ ബ്രൈറ്റണിലെ ഡാനിയേൽ എയ്റ്റ്കെൻ എന്ന 26കാരൻ പുതിയൊരു തരത്തിലുള്ള ക്ലീനിങ് ഹൗസ് തുടങ്ങി ശ്രദ്ധേയനായിരിക്കുകയാണ്. ഇത് പ്രകാരം 30 പൗണ്ട്(ഏകദേശം 2800 രൂപ) നൽകിയാൽ ഇദ്ദേഹം പൂർണനഗ്‌നനായി ഒരു മണിക്കൂർ നേരം വീട് വൃത്തിയാക്കിക്കൊടുക്കുന്നതായിരിക്കും. നഗ്‌നനായി കെട്ടിപ്പിടിക്കണമെങ്കിൽ 45 പൗണ്ടാണ് (ഏകദേശം 4200 രൂപ)ഡാനിയേൽ കസ്റ്റമർമാരിൽ നിന്നും ഈടാക്കുക. പുതിയ ഓഫർ പരസ്യം ചെയ്തതോടെ തനിക്ക് സ്ത്രീകളിൽ നിന്നും വൻതോതിൽ ബുക്കിങ് ലഭിക്കുന്നുണ്ടെന്നും നിന്ന് തിരിയാൻ നേരമില്ലാതായിരിക്കുന്നുവെന്നും ഡാനിയേൽ വെളിപ്പെടുത്തുന്നു.

തനിക്ക് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനുള്ള പണം എളുപ്പം സ്വരൂപിക്കുന്നതിനാണ് ഡാനിയേൽ ഈ സാഹസത്തിന് മുതിർന്നിരിക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഈ നൂതന ആശയം ഒരു തമാശയെന്ന നിലയിലായിരുന്നു ഈ യുവാവ് തന്റെ മാതാപിതാക്കന്മാർക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നത്. തുടർന്ന് വെറും രണ്ടാഴ്ച മുമ്പായിരുന്നു അദ്ദേഹം ഈ വേറിട്ട ക്ലീനിങ് ഹൗസ് ആരംഭിച്ചത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്റെ വ്യത്യസ്ത സർവീസിന് ബുക്കിംഗുകളുടെ പ്രളയമാണെന്നും ഡാനിയേൽ സാക്ഷ്യപ്പെടുത്തുന്നു.

മുമ്പ് കൺസ്ട്രക്ഷൻ വർക്കറായി ജോലി ചെയ്തിരുന്ന ഡാനിയേലിന് പ്രഫഷണൽ ഹഗറായി പ്രവർത്തിച്ച പരിചയവുമുണ്ട്. നിലവിൽ യാതൊരു വിധത്തിലുള്ള വസ്ത്രവും ധരിക്കാതെ വീടുകളിൽ ക്ലീനിംഗിനെത്തുന്ന ഡാനിയേൽ കൈകളിൽ മാരിഗോൾഡ് നിറത്തിലുള്ള ഗ്ലൗസുകൾ മാത്രമാണ് അണിയുന്നത്. തന്റെ ബിസിനസിനായി ഒരു ഫേസ്‌ബുക്ക് പേജും ഇദ്ദേഹം സെറ്റ് ചെയ്തിരിക്കുന്നു. താൻ ക്ലീനിംഗിന് ഏറ്റെടുക്കുന്ന വീടുകളുടെ ഓരോ കോണും നൂൽബന്ധമില്ലാതെ നന്നായി ശുചിയാക്കാറുണ്ടെന്നും ഈ സമയത്ത് കസ്റ്റമറുമായി നല്ല രീതിയിൽ സംസാരിക്കാറുണ്ടെന്നും ഡാനിയേൽ വെളിപ്പെടുത്തുന്നു.

ഇതിൽ നിന്നും സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് അധികം വൈകാതെ തനിക്കൊരു വീട് വാങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പുലർത്തുന്നു. ഈ ജോലിക്ക് താരതമ്യേന അവസരങ്ങൾ കുറവാണെങ്കിലും തനിക്കിതിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇപ്പോൾ പെരുകി വരുന്ന ബുക്കിംഗിലൂടെ തെളിഞ്ഞെന്നും യുവാവ് അവകാശപ്പെടുന്നു. ഒരാഴ്ച ആറോളം വീടുകളാണ് ഡാനിയേൽ ഇപ്പോൾ ക്ലീനാക്കുന്നത്. പുരുഷന്മാർക്ക് പുറമെ നിരവധി സ്ത്രീകളും തന്റെ കസ്റ്റമർമാരെയെത്തുന്നുവെന്നാണ് ഡാനിയേൽ വെളിപ്പെടുത്തുന്നത്.

തന്റെ പുതിയ ബിസിനസ് അനുദിനം വളർച്ച പ്രാപിക്കുമെന്ന ആത്മവിശ്വാസമാണ് ഇദ്ദേഹത്തിനുള്ളത്. ക്ലീനിംഗിനൊപ്പം തന്റെ കസ്റ്റമേർസിന് ആവശ്യമെങ്കിൽ ടച്ച് തെറാപ്പി സർവീസ് പ്രദാനം ചെയ്യാനും ഡാനിയേൽ തയ്യാറാകുന്നു. ഇതിന് മണിക്കൂറിന് 45 പൗണ്ടാണ് ചാർജീടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP