Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്റൈൻ കേരളീയ സമാജം ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം; പുരസ്‌കാര ദാനചടങ്ങ് ഇന്ന്

ബഹ്റൈൻ കേരളീയ സമാജം ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം; പുരസ്‌കാര ദാനചടങ്ങ് ഇന്ന്

ടൻ ഭരത് മുരളിയുടെ ഓർമ്മക്കായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ 2018ലെ നാടക പുരസ്‌ക്കാരം ഫെബ്രുവരി 6 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം വി ജെ ടി ഹാളിൽ നടി സേതുലക്ഷ്മിക്ക് കേരളം നിയമ സഭ സ്പീക്കർ പി . ശ്രീരാമകൃഷ്ണൻ നൽകുമെന്നു സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻ രാജ് പി എൻ , ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

സേതുലക്ഷ്മി നൈസർഗ്ഗീകമായ അഭിനയ പ്രതിഭകൊണ്ട് മലയാള നാടകവേദിയെ പ്രതീപ്തമാക്കിയ കലാകാരി 1963ൽ നടനഭൂഷണം പൂർത്തിയാക്കിയ ശേഷം നാടകരംഗത്ത് ചുവടുറപ്പിച്ചു. നിരവധി അമേച്ചർ പ്രൊഫഷണൽ നാടങ്ങളിലൂടെ നൂറുകണക്കിന് കഥാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ചു. കാട്ടുകുതിര, ദ്രാവിഡനൃത്തം,ഭാഗ്യജാതകം,ചിന്നപാപ്പാൻ തുടങ്ങിയ നാടകങ്ങളിലെ അഭിനയ മികവിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരംവും സേതുലക്ഷ്മിയെ തേടിയെത്തി. 2006 മുതൽ ടെലിവിഷൻ രംഗത്തും ചലച്ചിത്ര രംഗത്തും അഭിനേത്രി എന്ന നിലയിൽ ശ്രദ്ധേയയായി. അടൂർ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങൾ ,സത്യൻ അന്തിക്കാടിന്റെ രസതന്ത്രം, വിനോദയാത്ര,ലെഫ്റ്റ് റൈറ്റ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായിതുടരുന്ന അഭിനയ സപര്യക്കുള്ള അംഗീകാരമായി ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നൽകി വരുന്ന നാടക രംഗത്തെ സമഗ്ര സംഭാനക്കുള്ള ' ഭരത് മുരളി സ്മാരക നാടക പുരസ്‌ക്കാരം 2018സേതുലക്ഷ്മിക്ക് അഭിമാന പുരസ്സരം സമർപ്പിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യ ഗൃഹവും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രൊഫ: അലിയാർ ജി. ശങ്കരപിള്ള അനുസ്മരണം നടത്തും. നാട്യഗൃഹം പ്രസിഡണ്ട് പി വി ശിവൻ, ചെയർമാൻ, എം. കെ. ഗോപാല കൃഷ്ണൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള എന്നിവർ പങ്കെടുക്കും.
തുടർന്ന് വെഞ്ഞാറമൂട് രംഗ പ്രഭാത് പ്രൊഫ :ജി. ശങ്കരപിള്ളയുടെ നാടകം 'പൊന്നുംകുടം' അവതരിപ്പിക്കും. പ്രവേശനം സൗജന്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP