Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മിക്ക പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ;; ഒന്റാരിയോയിൽ പോസ്റ്റൽ ഡെലിവറികൾ നിർത്തിവച്ചു; റോഡ് ഗതാഗതങ്ങളും വിമാനസർവ്വീസുകളും താളം തെറ്റുന്നത് പതിവാകുന്നു; കാനഡയിൽ അതിശൈത്യം പിടിമുറുക്കുന്നു; മഞ്ഞ് വീഴ്‌ച്ചയിൽ വിറങ്ങലിച്ച് ജനങ്ങൾ

മിക്ക പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ;; ഒന്റാരിയോയിൽ പോസ്റ്റൽ ഡെലിവറികൾ നിർത്തിവച്ചു; റോഡ് ഗതാഗതങ്ങളും വിമാനസർവ്വീസുകളും താളം തെറ്റുന്നത് പതിവാകുന്നു; കാനഡയിൽ അതിശൈത്യം പിടിമുറുക്കുന്നു; മഞ്ഞ് വീഴ്‌ച്ചയിൽ വിറങ്ങലിച്ച് ജനങ്ങൾ

രാജ്യത്ത് അതിശൈത്യം പിടിമുറുക്കിയതോടെ ജനങ്ങൾക്ക് വീടിന് വെളിയിൽ ഇറങ്ങാനാവാത്ത അവസ്ഥയിലാണ്. മിക്ക റോഡുകളും മഞ്ഞ് പുതച്ചിരിക്കുകയാണ്. ശക്തമായ മഞ്ഞ് വീഴ്‌ച്ച എത്തിയതോടെ സ്‌കൂളുകളും, കോളേജുകളും, ഗാതഗത സർവ്വീസുകളുമെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

ഇന്നലെ രാജ്യത്തെ മിക്കപ്രദേശങ്ങളിലും സ്‌കൂളുകൾ അടഞ്ഞ് കിടക്കുകയാണ്. എഡ്‌മെന്റണിൽ തുടർച്ചയായാ മൂന്നാം ദിവസവും സ്‌കൂൾ പ്രവർത്തിക്കുന്നില്ല. ലണ്ടൻ, ഒന്റാരിയോ.,വിന്റ്‌സർ, എസെക്‌സ്, ടൊറന്റോ,തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്‌കൂൾ ബസ് സർവ്വീസുകൾ നടത്താനാവാതെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും താപനില 40 ന് താഴെയാണ്.

ഒന്റാരിയോയിൽ പോസ്റ്റൽ ഡെലിവറി സർവ്വീസുകളും നിർത്തിവച്ചൈന്ന് അധിതർ അറിയിച്ചിട്ടുണ്ട്.കൂടാതെ എയർ കാനഡ സർവ്വീസുകളും പലതും മഞ്ഞ് മൂടിയതിനെ തുടർന്ന് സർവ്വീസ് റദ്ദാക്കുന്നുണ്ട്. യാത്രക്കിറങ്ങുന്നവർ ഉറപ്പുവരുത്തിയതിന് ശേഷം യാത്ര തുടരണമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP