Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യമല്ല'; അവ തിരുത്താൻ ആവശ്യപ്പെടുമെന്ന് നടി അപർണ ബാലമുരളി;സ്ത്രീ വിരുദ്ധത ഇത്രയും ചർച്ച ചെയ്യുന്നത് പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലെന്നും മഹേഷിന്റെ ജിൻസി

'സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യമല്ല'; അവ തിരുത്താൻ ആവശ്യപ്പെടുമെന്ന് നടി അപർണ ബാലമുരളി;സ്ത്രീ വിരുദ്ധത ഇത്രയും ചർച്ച ചെയ്യുന്നത് പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലെന്നും മഹേഷിന്റെ ജിൻസി

മറുനാടൻ ഡെസ്‌ക്‌

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസിൽ ചേക്കേറിയ യുവനടിയാണ് അപർണാ ബാലമുരളി. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ തന്റേടമുള്ള യുവതിയാണെന്ന് നിലപാടുകളിലൂടെ വ്യക്തമാക്കുകയാണ് നടി. സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ഉണ്ടായാൽ അത് തിരുത്താനാവശ്യപ്പെടുമെന്ന് നടി അപർണ ബാലമുരളി പറഞ്ഞു.

അത്തരം രംഗങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ അപർണ പറഞ്ഞുസിനിമയിൽ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങൾ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നതാണ് തന്റെ നിലപാടെന്ന് അപർണ പറഞ്ഞു.

പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചർച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടും.
അപർണ ബാലമുരളി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളിൽ അഭിനയിച്ചതിന് മാപ്പു പറഞ്ഞു കൊണ്ടും ഇനി അത്തരത്തിൽ മഹത്വത്ക്കരിക്കുന്ന കഥാപാത്രങ്ങളിൽ അഭിനയിക്കില്ലെന്നും പറഞ്ഞ് പൃഥ്വിരാജ് നിലപാടെടുത്തിരുന്നു. താൻ തിരക്കഥ എഴുതിയ ചിത്രങ്ങളിലെ അത്തരം രംഗങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് രഞ്ജി പണിക്കരും മുൻപ് രംഗത്തെത്തിയിരുന്നു.കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ചൂണ്ടിക്കാട്ടിയതിന് നടി പാർവതിക്ക് നേരെ സൈബർ ആക്രമണവും മുൻപ് നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP