Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രശസ്ത ഗായകൻ കണ്ണുർ ഷരീഫിനെ അബുദാബിയിലെ സംഗീത പ്രേമികൾ ആദരിക്കുന്നു: സ്‌നേഹ പൂർവ്വം കണ്ണുർ ഷരീഫ് ഇന്ന് രാത്രി

പ്രശസ്ത ഗായകൻ കണ്ണുർ ഷരീഫിനെ അബുദാബിയിലെ സംഗീത പ്രേമികൾ ആദരിക്കുന്നു: സ്‌നേഹ പൂർവ്വം കണ്ണുർ ഷരീഫ് ഇന്ന് രാത്രി

അബുദാബി : സംഗീത രംഗത്ത് 28 വർഷങ്ങൾ പിന്നിടുന്ന പ്രശസ്ത ഗായകൻ കണ്ണുർ ഷരീഫിനെ അബുദാബി യിലെ സംഗീത പ്രേമികൾ ആദരിക്കുന്നു. 2019 ഫെബ്രു വരി 8 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ ഒരുക്കുന്ന 'സ്‌നേഹ പൂർവ്വം കണ്ണുർ ഷരീഫ്' എന്ന സംഗീത നിശയിൽ വച്ചാണ് ഗായകനെ ആദരിക്കുക എന്ന് സംഘാ ടകർ വാർത്താ സമ്മേളനത്തിൽ അറി യിച്ചു.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂ ണിക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, അംഗീകൃത സംഘടനാ സാരഥികൾ, പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ കെ. ചന്ദ്രസേനൻ, സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

തുടർന്ന് അലിഫ് മീഡിയ ഒരു ക്കുന്ന വൈവിധ്യ മാർന്ന ഗാന ങ്ങൾ കോർത്തിണക്കിയ രണ്ടു മണിക്കൂർ ദൈർ ഘ്യമുള്ള സംഗീത നിശ അര ങ്ങേറും. പ്രോഗ്രാമി ലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

മാപ്പിളപ്പാട്ടു രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കണ്ണൂർ ഷെരീഫ് 28 വർഷ ത്തിനിടെ മുസ്ലിം -കൃസ്തീയ - ഹിന്ദു ഭക്തി ഗാന ങ്ങളും നാടക ഗാന ങ്ങളും അടക്കം എണ്ണായിരത്തോളം പാട്ടു കൾ പാടി ക്കഴിഞ്ഞു.ഗോഡ് ഫോർ സെയിൽ, നിക്കാഹ്, ഓൺ ദ് വേ എന്നീ സിനിമ കളിലുടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഈ ഗായകൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

അയ്യായിരം വേദികൾ പിന്നിട്ട ഈ യുവ ഗായകൻ കഴിഞ്ഞ 22 വർഷമായി തുടർച്ചയായി ഗൾഫിലെ വേദികളി ൽ സംഗീത മേളകൾ അവതരിപ്പിച്ചു വരുന്നു എന്നത് പ്രവാസി മലയാളികൾക്ക് ഇടയിൽ കണ്ണുർ ഷെരീഫിന് ലഭിച്ചിട്ടുള്ള ജന പ്രീതി യാണ് പ്രതിഫലിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു. മുഹമ്മദ് അലി (അലിഫ് മീഡിയ), പ്രായോജക പ്രതിനിധികളായ അഷ്റഫ്, റസീൽ പുളിക്കൽ, സംവി ധായകരായ സുബൈർ തളിപ്പറമ്പ, ഷൗക്കത്ത് വാണിമേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP