Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ശബരിമല കർമ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താൻ ഓടിച്ചത് അയ്യപ്പകോപം ! ശ്രീധരൻ പിള്ളയ്ക്ക് രാവിലേയും രാത്രിയിലും നിലപാട് മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പകോപം തന്നെ; ബിജെപി നേതാവിന് 14 ദിവസം ജയിലിൽ കഴിയേണ്ടി വന്നതും ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയടയ്‌ക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്'; മുകേഷ് എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗമിങ്ങനെ

'ശബരിമല കർമ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താൻ ഓടിച്ചത് അയ്യപ്പകോപം ! ശ്രീധരൻ പിള്ളയ്ക്ക് രാവിലേയും രാത്രിയിലും നിലപാട് മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പകോപം തന്നെ; ബിജെപി നേതാവിന് 14 ദിവസം ജയിലിൽ കഴിയേണ്ടി വന്നതും ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയടയ്‌ക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്'; മുകേഷ് എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗമിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചും ശബരിമല കർമ്മ സമിതിയ്‌ക്കെതിരെ വിമർശനം നടത്തിയും മുകേഷ് എംഎൽഎ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.  ബിജെപി നേതാക്കൾ നേരിട്ട ദുരിതങ്ങൾ അയ്യപ്പ കോപം മൂലമാണെന്നും താൻ അയ്യപ്പ വിശ്വാസിയാണെന്നും വ്യക്തമാക്കുന്ന രീതിയിലായിരുന്നു മുകേഷ് എംഎൽഎയുടെ പ്രസംഗം.

ബിജെപി നേതാക്കളായ കെ. സുരേന്ദ്രന് ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തെ കുറിച്ചും ശോഭാ സുരേന്ദ്രൻ കോടതിയിൽ പിഴയടയ്‌ക്കേണ്ടി വന്നതിനെ പറ്റിയും പറഞ്ഞ മുകേഷ് അത് അയ്യപ്പ കോപം മൂലമാണെന്നും വ്യക്തമാക്കി. നിയമസഭയിൽ നടന്ന പ്രസംഗത്തിന്റെ വീഡിയോയും ഇതിനോടകം ഒട്ടേറെ പേരാണ് കണ്ടത്.

നിയമസഭയിൽ മുകേഷ് നടത്തി പ്രംസഗത്തിന്റെ പൂർണ രൂപം

'കൊല്ലത്ത് നടന്ന ഒരു സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തിൽ ശബരിമല വിഷയം ചർച്ചയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ഇടത് പക്ഷത്തിന് കിട്ടുമോ എന്ന് സംഘാടകരിൽ ഒരാൾ തന്നോട് ചോദിച്ചു. മലയ്ക്ക് പോകുന്നവരെല്ലാം സംഘികളല്ല ആ ചോദ്യത്തിന് പിന്നിലൊരു തെറ്റിദ്ധാരണ ഉണ്ട്.

ആർഎസ്എസുകാരും ബിജെപിക്കാരുമാണ് ശബരിമലയിൽ പോകുന്ന എല്ലാവരും എന്ന തെറ്റിദ്ധാരണ. ഇത്തരം ധാരണകൾ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം മാറിക്കോളും എന്ന് തനിക്ക് ഉറപ്പുണ്ട്'. മുകേഷ് പറഞ്ഞു.

'അയ്യപ്പന്റെ ശക്തിയിൽ വിശ്വാസമുണ്ടോ എന്ന് സംഘാടകർ ചോദിച്ചു. ഉണ്ടെന്ന് തറപ്പിച്ചു പറഞ്ഞു. അതിന് കാരണമുണ്ടെന്നും ഞാൻ പറഞ്ഞു. 'ശബരിമല കർമ്മ സമിതി നേതാവിനെ പന്നി കുത്താൻ ഓടിച്ചത് അയ്യപ്പ കോപം കാരണമാണ്. ശ്രീധരൻ പിള്ളയ്ക്ക് രാവിലെയും രാത്രിയും നിലപാട് മാറ്റി മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പ കോപം കൊണ്ടുതന്നെ.

ബിജെപിയുടെ പ്രധാന നേതാവ് പതിനാല് ദിവസം ജയിലിൽ കിടക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്.ബിജെപിയുടെ വനിതാ നേതാവിനെ കൊണ്ട് 25,000 രൂപ കോടതിയിൽ പിഴ അടപ്പിച്ചതും അയ്യപ്പനാണ്. ഇതൊക്കെ അയ്യപ്പന്റെ ശക്തിതന്നെയാണ് സർ'. അയ്യപ്പ കോപമുണ്ട് എന്നതിന്റെ ഉദാഹരണമായി മുകേഷ് ചൂണ്ടിക്കാട്ടി.

'സർ, ഒരു സംശയം, സുപ്രീം കോടതി വിധി നടപ്പാക്കി എന്നതുകൊണ്ടാണല്ലോ സർക്കാരിനെതിരെ പ്രക്ഷോഭം ഉണ്ടായത്. വിധി നടപ്പിലാക്കിയിരുന്നവെങ്കിലോ? അപ്പോഴും ഉണ്ടാകുമായിരുന്നു പ്രക്ഷോഭം. സുപ്രീം കോടതി വിധി ധിക്കരിച്ച സർക്കാർ രാജി വയ്ക്കുക എന്നതാകുമായിരുന്നു മുദ്രാവാക്യം. സർ, കേരളത്തെ ജാതിഭ്രാന്തിലേക്ക് വലിച്ചിഴച്ച ഈ കോലാഹലം എന്തിനുവേണ്ടിയായിരുന്നു?' മുകേഷ് ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP