Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൗറീഷ്യസ് പോലുള്ള ഒരു സ്വകാര്യ ദ്വീപിൽവെച്ച് വിവാഹം നടത്തണമെന്നാ യിരുന്നു ആഗ്രഹം; അതിനുള്ള ഒരുക്കങ്ങൾ നടത്തി; എന്നാൽ എന്റെ ഭാര്യയെ അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വരുകയല്ലേ വേണ്ടതെന്നായിരുന്നു നിക്കിന്റെ ചോദ്യം; എന്റെ ആഗ്രഹപ്രകാരമായിരുന്നില്ല വിവാഹം; മനസ് തുറന്ന് പ്രിയങ്ക

മൗറീഷ്യസ് പോലുള്ള ഒരു സ്വകാര്യ ദ്വീപിൽവെച്ച് വിവാഹം നടത്തണമെന്നാ യിരുന്നു ആഗ്രഹം; അതിനുള്ള ഒരുക്കങ്ങൾ നടത്തി; എന്നാൽ എന്റെ ഭാര്യയെ അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വരുകയല്ലേ വേണ്ടതെന്നായിരുന്നു നിക്കിന്റെ ചോദ്യം; എന്റെ ആഗ്രഹപ്രകാരമായിരുന്നില്ല വിവാഹം; മനസ് തുറന്ന് പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് സംഗീതജ്ഞനായ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം ഇന്ത്യയിൽ വച്ചാണ് നടന്നത്. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം ഇന്ത്യയ്ക്ക് പുറത്തുവെച്ച് വിവാഹം നടത്തിയതിനിടെ വ്യത്യസ്തരാവുകയായിരുന്നു നിക്കും പ്രിയങ്കയും.

ഇപ്പോഴിതാ തന്റെ ആഗ്രഹ പ്രകാരമല്ല നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. വിവാഹത്തെ പറ്റി തന്റെ ആഗ്രഹം മറ്റൊന്നായിരുന്നെന്നാണ് പ്രിയങ്ക ഒരഭിമുഖത്തിൽ പറഞ്ഞത്.

'എന്റെ ആഗ്രഹ പ്രകാരമായിരുന്നില്ല വിവാഹം ഇന്ത്യയിൽ വെച്ച് നടത്തിയത്. നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം രാജസ്ഥാനിൽവെച്ച് നടത്തിയത്. മാലി ദ്വീപ്, മൗറീഷ്യസ് പോലുള്ള ഒരു സ്വകാര്യ ദ്വീപിൽവെച്ച് വിവാഹം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇതിനായുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ എന്തുകൊണ്ട് ഇന്ത്യയിൽ നടത്തി കൂടെയെന്ന് നിക്ക് ചോദിക്കുകയായിരുന്നു.

എന്റെ ഭാര്യയെ അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വരുകയല്ലേ വേണ്ടതെന്നായിരുന്നു നിക്കിന്റെ ചോദ്യം' പ്രിയങ്ക പറഞ്ഞു. ബോളിവുഡിലെ സൂപ്പർ താരങ്ങളായ ദീപിക-രൺവീർ, അനുഷ്‌ക- ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഇവരുടെ വിവാഹം നടന്നത്.

വിവാഹശേഷം പേരിനൊപ്പം ഭർത്താവായ നിക് ജോനസിന്റെ പേരും കൂട്ടിച്ചേർത്തിതിനെപ്പറ്റിയും നടി മറുപടി നല്കി.ഗായകനായ നിക് ജോനസുമായുള്ള വിവാഹശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് പേരു മാറ്റിയിരുന്നു.ഒരു ചാനൽ പരിപാടിക്കിടെ ഇത് സംബന്ധിച്ച ചോദ്യം ഉയർന്നപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ചില കാര്യങ്ങളിൽ താൻ കുറച്ച് പഴഞ്ചനും പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ആളുമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്തതുകൊണ്ട് തന്റെ വ്യക്തിത്വത്തിന്റെ ഒരംശം പോലും നഷ്ടമാകുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.നിക്കിന്റെ പേര് എന്റെ പേരിനൊപ്പം ചേർക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു കാരണം ഞങ്ങൾ ഇപ്പോൾ ഒരു കുടുംബമാണ്. ഇതു പോലുള്ള കാര്യങ്ങളിൽ ഞാൻ കുറച്ച് പഴഞ്ചനും പാരമ്പര്യ രീതി പിന്തുടരുന്ന ആളുമാണ്.പേര് മാറ്റം എന്റെ വ്യക്തിത്വത്തെ ഒരു തരത്തിലും മാറ്റില്ല.ഞാൻ എന്താണോ അതിനൊപ്പം ഒരാൾ കൂടിച്ചേർന്നുയെന്നും പ്രിയങ്ക പറഞ്ഞു.

ഇരുവർക്കുമായി ഒരു ചെല്ലപ്പേരും പ്രിയങ്ക കണ്ടു വച്ചിട്ടുണ്ട് പ്രിയങ്കയും നിക്കും ചേർത്ത് പ്രിക്ക്. ഇത് വ്യത്യസ്തമായ പേരാണെന്നാണ് താരം പറയുന്നത്. എന്നാൽ നിക്കിന് പേര് അത്ര പിടിച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. നിലവിൽ അൺഫിനിഷ്ഡ് എന്ന പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക. കരിയറിലും വിവാഹം വരെ എത്ത നിൽക്കുന്ന തന്റെ ജീവിതത്തിലെയും വിവിധ വികാരങ്ങളാണ് ഓർമ്മ കുറിപ്പുകളായെത്തുന്നത്. ഇതിൽ താൻ വളരെ ആവേശഭരിതയാണെന്നും പ്രിയങ്ക വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP