Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിലെ ഓറഞ്ചുടാക്‌സികളുടെ നിരക്കുകൾ ജൂൺ മുതൽ വർദ്ധിക്കും; മിനിമം ചാർജ് 300 ബൈസയാക്കി ഉയരും; സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് മീറ്ററും നിർബന്ധമാക്കും

ഒമാനിലെ ഓറഞ്ചുടാക്‌സികളുടെ നിരക്കുകൾ ജൂൺ മുതൽ വർദ്ധിക്കും; മിനിമം ചാർജ് 300 ബൈസയാക്കി ഉയരും; സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് മീറ്ററും നിർബന്ധമാക്കും

മസ്‌കറ്റ്: ഒമാനിലെ ഓറഞ്ചുടാക്‌സികളുടെ നിരക്കുകൾ ജൂൺ മുതൽ വർദ്ധിക്കും.ടാക്‌സികളിലെ മിനിമം ചാർജ് 300 ബൈസയാക്കും. കിലോമീറ്ററിന് 130 ബൈസ നിരക്കിലും യാത്രയുടെ ദൈർഘ്യവും അനുസരിച്ചാണ് ജൂൺമുതൽ ചാർജുകൾ ഈടാക്കുക. ടാക്‌സിയിൽ ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ മീറ്റർചാർജ് ഓരോരുത്തരും പങ്കിട്ടെടുക്കണം. വെയ്റ്റിങ് ചാർജ് മിനിറ്റിന് അൻപതു ബൈസയും നൽകണം.

കൂടാതെ ഓറഞ്ചുടാക്‌സികളിൽ ജൂൺമുതൽ ഇലക്ട്രോണിക് മീറ്റർ നിർബന്ധമാക്കും. രാജ്യത്തെ ടാക്ഡസി സർവീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിന്റെ ഈ തീരുമാനം. യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചാണ് ഒമാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ നിയമ ഭേദഗതികൾ.

മീറ്റർ ഘടിപ്പിക്കാതെയും വൃത്തിരഹിതമായ വാഹനങ്ങൾകൊണ്ടും ടാക്‌സി സർവീസ് നടത്തിയാൽ അൻപതു ഒമാനി റിയാൽ വാഹന ഉടമയിൽനിന്ന് പിഴയായി ഈടാക്കും. മീറ്റർ നീക്കംചെയ്യുന്നപക്ഷം 200 ഒമാനി റിയൽ പിഴ അടയ്‌ക്കേണ്ടിവരും. രാജ്യത്തെ ടാക്‌സി സർവീസ് മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും നേരിട്ടു നിരീക്ഷിക്കുകയും കൂടുതൽ നിയന്ത്രണ വിധേയമാക്കുകയുമാണ് ഗതാഗത മന്ത്രാലയത്തിന്റെ ലക്ഷ്യം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP