Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രോളിന്റെ പേരിൽ സോഷ്യൽ മീഡിയയെ ഇങ്ങനെ കയറൂരി വിട്ടാൽ നഷ്ടമാകുന്നത് വിലപ്പെട്ട നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യമാകും; സ്ത്രീയുടെ അന്തസ് തകർക്കുന്ന എന്തും ജാമ്യം ഇല്ലാ വകുപ്പനുസരിച്ച് അകത്താവുന്ന കുറ്റമാണ് എന്നറിയാത്തതുകൊണ്ടാണോ ഇതൊക്കെ; ചെറുപുഴയിലെ യുവാവിനെയും ചെമ്പൻതൊട്ടിയിലെ യുവതിയെയും ട്രോളാൻ ഇങ്ങിയവരെ വെറുതെ വിടരുത്

ട്രോളിന്റെ പേരിൽ സോഷ്യൽ മീഡിയയെ ഇങ്ങനെ കയറൂരി വിട്ടാൽ നഷ്ടമാകുന്നത് വിലപ്പെട്ട നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യമാകും; സ്ത്രീയുടെ അന്തസ് തകർക്കുന്ന എന്തും ജാമ്യം ഇല്ലാ വകുപ്പനുസരിച്ച് അകത്താവുന്ന കുറ്റമാണ് എന്നറിയാത്തതുകൊണ്ടാണോ ഇതൊക്കെ; ചെറുപുഴയിലെ യുവാവിനെയും ചെമ്പൻതൊട്ടിയിലെ യുവതിയെയും ട്രോളാൻ ഇങ്ങിയവരെ വെറുതെ വിടരുത്

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: പെണ്ണിന് വയസ്സ് 48 ചെക്കന് 25ഉം പെണ്ണിന്റെ ആസ്തി 15 കോടി. സ്ത്രീധനം 50 ലക്ഷവും 101 പവനും, ബാക്കി പിന്നാലെ വരും. കഴിഞ്ഞ ഏതാനം ദിവസമായി സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച വാട്‌സാപ്പിൽ ഏറ്റവും അധികം ഓടിക്കളിച്ച ട്രോളുകളിൽ ഒന്നാണ്. ആ ട്രോളിൽ ഒരു ഭാര്യയുടേയും ഭർത്താവിന്റേയും ചിത്രമുണ്ടായിരുന്നു. ഒപ്പം ഒരു വിവാഹ പരസ്യവും. പെണ്ണിന്റെ പ്രായവും ചെറുക്കന്റെ പ്രായവും ഈ ട്രോൾ നിർമ്മിച്ചവർക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. പക്ഷേ ഒന്നുണ്ട് പെണ്ണിന്റെ മുഖത്ത് നോക്കിയാൽ അൽപ്പം പ്രായം തോന്നും ചെറുക്കന്റെ മുഖത്ത് അൽപ്പം പ്രായക്കുറവും.

സോഷ്യൽ മീഡിയയുടെ സൗന്ദര്യം അത് ഏത് വാർത്തയും ഞൊടിയിടയിൽ ലോകത്തിന്റെ മുന്നിൽ എത്തിക്കും എന്നതാണ്. പണ്ടോക്കെ അൽപ്പം സ്വാധീനമുള്ളവർക്ക് എതിരെയുള്ള ഒരു വാർത്തയും ലോകത്തിന് മുന്നിൽ എത്തില്ലായിരുന്നു. എന്നാൽ അത് മാറിയത് സോഷ്യൽ മീഡിയയുടെ ഇടപെടലോടെയാണ്. കാർട്ടൂണും ഹാസ്യവും സറ്റയറുമൊക്കെ അതിന്റെ തീവ്രതയിലെത്തിയത് സോഷ്യൽ മീഡിയയുടെ കാലത്താണ്. മാഗസിനുകളിൽ അറിയപ്പെടുന്ന ാർട്ടൂണിസ്റ്റികളും ഹാസ്യ കഥാകൃത്തുക്കളും എഴുതിയിരുന്ന ഹാസ്യം ഏത് സാധാരണക്കാനും എഴുതാനും പ്രചരിപ്പിക്കാനും തുടങ്ങി. എന്നാൽ അതിനൊപ്പം സോഷ്യൽ മീഡിയ കണ്ടെത്തിയ മറ്റൊരു മാർഗമാണ് ഇത്തരത്തിൽ മറ്റുള്ളവരെ അധിക്ഷേപിക്കലും.

എന്ത് കിട്ടിയാലും അതിനെ ട്രോൾ ആക്കാൻ കാത്തിരിക്കുന്ന ചിലർ ചിലപ്പോഴെങ്കിലും അറിയാതെയാണെങ്കിലും മറ്റുള്ളവരുടെ ജീവിതം ശോകമൂകമാക്കാൻ തുടങ്ങിയിരിക്കുന്നു. നവദമ്പതികളായ ചെറുപ്പക്കാരനെക്കുറിച്ചും ചെറുപ്പക്കാരിയെക്കുറിച്ചും ഇങ്ങനെ ഒരു ട്രോൾ ഇറക്കുമ്പോൾ ആ കുടുംബത്തിനുണ്ടാകുന്ന മാനഹാനിയും വേദനയും ആശങ്കയും എത്ര ഭീതി ജനകമാണെന്ന് ഇവർക്കൊന്നും ചിന്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്. ഈ ട്രോളുകൾ അതിരി കടന്നതാണെന്നും ഈ യുവതിയും ഭർത്താവും സാധാരണ പ്രായമുള്ളവരാണെന്നും ഇവർ സാധാരണ ദമ്പതികളാണെന്നും അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത ഒരു മാധ്യമമാണ് മറുനാടൻ മലയാളി.

29 വയസ്സും 28 വയസ്സുമുള്ള ഒരു ഭാര്യയും ഭർത്താവുമാണ് ഇവർ. ഒരു പക്ഷേ യുവതിക്ക് യുവാവിനൈക്കാൾ പ്രായം തോന്നിയത് അവരുടെ ശരീര പ്രകൃതിയുടെ ഭാഗമാകാം. അപ്പോൾ തന്നെ അത്തരം ട്രോളുകൾ ഇറക്കുന്നവർ സ്ത്രീത്വത്തെ അപമാനിക്കുന്നവർ ആണ് എന്നതിൽ ഒരു തർക്കവും വേണ്ട. ഇനി അവരുടെ പ്രായം അങ്ങനെ ആണെന്ന് തന്നെ കരുതുക. അതിൽ ആർക്കാണ് ഇത്ര വലിയ പ്രശ്‌നം? ചരിത്രത്തിൽ ആദ്യമായിട്ടാണോ പ്രായം കുറഞ്ഞ ഒരു പുരുഷൻ പ്രായം കൂടിയ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത്. പ്രായം കൂടിയ ഒരു സ്ത്രീ പ്രായം കുറഞ്ഞ ഒരു യുവാവിനെ വിവാഹം കഴിക്കരുത് എന്ന് എവിടെയാണ് നിയമം ഉള്ളത്.

വിദേശ രാജ്യങ്ങളിൽ ഒക്കെ ഒരുപാട് പ്രായമുള്ള സ്ത്രീകൾ പ്രായം കുറഞ്ഞ പുരുഷന്മാരെയും തിരിച്ച് പ്രായമുള്ള പുരുഷന്മാർ പ്രായം തീരെ കുറഞ്ഞ സ്ത്രീകളേയും വിവാഹം കഴിക്കുന്ന രീതിയുണ്ട്. അതിന് കാരണം ഒരുപക്ഷേ പണം തന്നെ ആയെന്ന് വരാം 85ഉം 90ഉം വയസ്സുള്ള പുരുഷന്മാരെയും സ്ത്രീകളേയും 20, 25 വയസ്സുള്ള യുവതികളും യുവാക്കളും വിവാഹം കഴിച്ചാൽ അതിൽ ഒരു സംശയകണ്ണ് ഉണ്ടാവുക സ്വാഭാവികമാണ്.

എന്നാൽ കാഴ്ചയിൽ അൽപ്പം പ്രായം തോന്നി എന്നുള്ളതുകൊണ്ട് മാത്രം കോടീശ്വരിയായ ഒരു യുവതിയെ പണം തട്ടിയെടുക്കുന്നതിന് വേണ്ടി മാത്രം ഒരു യുവാവ് കെട്ടി എന്ന് പറയുന്നത് വേദനാജനകമാണ്. നമ്മുടെ വർത്തമാന കാലത്ത് തന്നെ പ്രായം കൂടിയ സ്ത്രീകളെ പ്രായം കുറഞ്ഞ പുരുഷന്മാർ വിവാഹം ചെയ്ത സംഭവങ്ങൾ നിരവധയുണ്ട്. പ്രത്യേകിച്ച് സെലിബ്രിറ്റികളായ പലരും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP