Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പാകം ചെയ്തത്' പാഴാക്കിയാൽ പിഴയുറപ്പ് ! ആഹാരം പാഴാക്കുന്നവർക്കെതിരെ ഓർമ്മപ്പെടുത്തലുമായി തെലങ്കാനയിലെ ഹോട്ടൽ; കേദാരി ഭക്ഷണശാലയിൽ പ്ലേറ്റിൽ ഭക്ഷണം മിച്ചമെങ്കിൽ 50 രൂപ പിഴയടക്കണം; രണ്ടു വർഷം കൊണ്ട് പിഴയായി ലഭിച്ച 14,000 രൂപ അനാഥാലയങ്ങൾക്ക് ദാനം ചെയ്‌തെന്ന് ഉടമ; 'ശെടാ ബിസിനസ് കുറയില്ലേ' എന്ന് സംശയിച്ചവർക്കും 'നിഗമനം' തെറ്റി

'പാകം ചെയ്തത്' പാഴാക്കിയാൽ പിഴയുറപ്പ് ! ആഹാരം പാഴാക്കുന്നവർക്കെതിരെ ഓർമ്മപ്പെടുത്തലുമായി തെലങ്കാനയിലെ ഹോട്ടൽ; കേദാരി ഭക്ഷണശാലയിൽ പ്ലേറ്റിൽ ഭക്ഷണം മിച്ചമെങ്കിൽ 50 രൂപ പിഴയടക്കണം; രണ്ടു വർഷം കൊണ്ട് പിഴയായി ലഭിച്ച 14,000 രൂപ അനാഥാലയങ്ങൾക്ക് ദാനം ചെയ്‌തെന്ന് ഉടമ; 'ശെടാ ബിസിനസ് കുറയില്ലേ' എന്ന് സംശയിച്ചവർക്കും 'നിഗമനം'  തെറ്റി

മറുനാടൻ ഡെസ്‌ക്‌

വാറങ്കൽ: ഭക്ഷണം എന്നാൽ ജീവന്റെ നിലപിൽപ്പാണ്. അത് ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ അമൃതിന് തുല്യമാണ്. എന്നാൽ അമിതമായാലോ. സംഗതി പ്രശ്‌നമാകും. അതുപോലെ തന്നെയാണ് ഭക്ഷണം പാഴാക്കി കളയുന്നതും. ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം മിച്ചം പ്ലേറ്റിൽ വച്ച് കൈകഴുകുന്ന പരിപാടി നമുക്കേവർക്കുമുണ്ട്. എന്നാൽ നമ്മുടെ ഈ 'ദുശ്ശീലത്തിന്' എന്നും ഒരു ഓർമ്മപ്പെടുത്തലാംണ് തെലങ്കാനയിലെ ഈ ഹോട്ടൽ.

നഗരപ്രദേശത്ത് പ്രവർത്തിക്കുന്ന 'കേദാരി ഭക്ഷണശാലയിൽ' ചെന്ന് ആഹാരം കഴിച്ച ശേഷം പ്ലേറ്റിൽ മിച്ചം വച്ചാൽ വിവരമറിയും. 50 രൂപ പിഴയടച്ച ശേഷം മാത്രമേ അവിടെ നിന്നും പുറപ്പെടാൻ കഴിയൂ. തന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ അത് ഒട്ടും തന്നെ പാഴാക്കാൻ പാടില്ലെന്നാണ് ഉടമയായ ലിംഗാല കേദാരിക്ക് നിർബന്ധമുള്ളത്. പാഴാക്കിയെന്ന കാര്യം ശ്രദ്ധയിൽപെട്ടാൽ പ്ലേറ്റ് ഒന്നിന് 50 രൂപ വച്ച പിഴയീടാക്കുകയും ചെയ്യും.

എന്നാൽ ഇത്തരത്തിലുള്ള ഒരു ചട്ടം വച്ച് ഹോട്ടൽ നടത്തിയാൽ പൂട്ടിപ്പോവില്ലേ എന്നായിരുന്നു ഏവരുടേയും സംശയം. എന്നാൽ അങ്ങനെ ചിന്തിച്ചവർക്ക് തെറ്റി. 300 ഊണ് വിറ്റു പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 800 ഊണാണ് വിറ്റു പോകുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 14,000 രൂപയാണ് പിഴയിനത്തിൽ തന്നെ ലഭിച്ചതെന്നും ഈ തുക അനാഥാലയങ്ങൾക്ക് ദാനം ചെയ്‌തെന്നും ഹോട്ടൽ ഉടമ പറയുന്നു. മറ്റ് ഹോട്ടലുകൾക്കും ഭക്ഷണം പാഴാക്കി കളയുന്ന പ്രവണതുള്ളവർക്കും ഒരു പാഠമാണ് കേദാരി ഹോട്ടലിന്റെ ചട്ടം.

ഒക്ടോബർ 16 : ഭക്ഷ്യ ദിനം പിന്നിട്ടത് മറക്കല്ലേ

2030 ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ് എന്നതായിരുന്ന കഴിഞ്ഞ വർഷത്തെ ഭക്ഷ്യ ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണ ദിനം കൂടിയാണ് ലോക ഭക്ഷ്യ ദിനം. ലോകത്താകമാനം ദാരിദ്ര്യവും പട്ടിണിയും നിർമ്മാർജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്.നമ്മുടെ പ്രവർത്തനങ്ങളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്,2030 ഓടെ വിശപ്പു രഹിത ലോകം സാധ്യമാണ് എന്നതാണ് ഇപ്പോൾ കൊണ്ടാടുന്ന മുദ്രാവാക്യം.

ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ നേതൃത്വത്തിലാണ് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.ലോകത്ത് ഏഴിലൊരാൾ പട്ടിണി നേരിടുന്നുണ്ട് എന്നാണ് കണക്കുകൾ.ഭക്ഷണം പാഴാക്കി കളയുന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി.

ഭക്ഷണം പാഴാക്കുന്നതിന് എതിരായ ബോധവൽക്കരണത്തിനാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ ഭക്ഷ്യ ദിനത്തിൽ പ്രാധാന്യം നൽകുന്നതെന്ന് ഡോണ്ട് വേസ്റ്റ് ഫുഡ് എന്ന സംഘടനയുടെ ചെയർമാൻ നിസാർ മൊയ്ദീൻ പറഞ്ഞിരുന്നു. വികസിത രാജ്യങ്ങളാണ് ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ മുന്നിൽ. ഇന്ത്യയും ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല.

രാജ്യത്തെ ഹോട്ടലുകളിൽ 20 ശതമാനത്തിൽ അധികം ഭക്ഷ്യ വസ്തുക്കൾ പാഴാക്കുന്നു എന്നാണ് കണക്കുകൾ. അനാവശ്യമായി ആഹാര സാധനങ്ങൾ വാങ്ങി വലിച്ചറിയുമ്പോൾ ഒരു കാര്യം ഓർക്കുന്നത് നന്ന്. നാം പാഴാക്കുന്ന ഭക്ഷണം മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന കാര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP