Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാരിയെ പീഡിപ്പിച്ച സിഎസ്‌ഐ വൈദികനെതിരേ ഒടുവിൽ കേസെടുത്ത് പൊലീസ്; സഭയും പൊലീസും തള്ളിക്കളഞ്ഞ പരാതിയിൽ കേസെടുക്കുന്നത് ഇരയായ യുവതി കോടതിയിൽ അഭയം തേടിയപ്പോൾ; ലൈംഗിക ആരോപണം ഉയർത്തിയതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്ത പ്രതിക്കൊപ്പം നിന്ന സഭയ്ക്ക് ഒടുവിൽ നാണക്കേട്; തിരുവനന്തപുരത്തെ സിഎസ്‌ഐ സഭയിൽ തീരാത്ത വിവാദം

ജീവനക്കാരിയെ പീഡിപ്പിച്ച സിഎസ്‌ഐ വൈദികനെതിരേ ഒടുവിൽ കേസെടുത്ത് പൊലീസ്; സഭയും പൊലീസും തള്ളിക്കളഞ്ഞ പരാതിയിൽ കേസെടുക്കുന്നത് ഇരയായ യുവതി കോടതിയിൽ അഭയം തേടിയപ്പോൾ; ലൈംഗിക ആരോപണം ഉയർത്തിയതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്ത പ്രതിക്കൊപ്പം നിന്ന സഭയ്ക്ക് ഒടുവിൽ നാണക്കേട്; തിരുവനന്തപുരത്തെ സിഎസ്‌ഐ സഭയിൽ തീരാത്ത വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തരപുരം: സഭയും പൊലീസും ഇത്രയുംകാലം സംരക്ഷിച്ചിട്ടും ലൈംഗികാതിക്രമം കാണിച്ച വൈദികനെ രക്ഷിക്കാനായില്ല. അതിക്രമത്തിനിരയായ യുവതി കോടതിയിൽ അഭയം തേടിയപ്പോൾ, പൊലീസിന് വൈദികനെതിരേ കേസെടുക്കേണ്ടിവന്നു. തിരുവനന്തപുരം സി.എസ്‌ഐ. സഭയിലെ ഫാദർ നെൽസണെതിരേയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. സഭയ്ക്ക് കീഴിലുള്ള എൽഎംഎസ് സെന്ററിലെ ജീവനക്കാരിയായിരുന്ന 46-കാരിയാണ് വൈദികനെതിരേ പരാതിയുമായി രംഗത്തുവന്നത്.

മാനഭംഗപ്പെടുത്തൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വൈദിനെതിരേ വെള്ളിയാഴ്ച പൊലീസ് കേസെടുത്തത്. വൈദികനെതിരേ പരാതികൊടുത്തതിന്റെ പേരിൽ യുവതിയെ സസ്‌പെൻഡ് ചെയ്ത സംഭവം മറുനാടൻ മലയാളിയുൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം വിവാദമാവുകയും യുവതി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മ്യൂസിയം പൊലീസിന് കേസെടുക്കാതെ ഗത്യന്തരമില്ലാതെ വന്നത്.

കോടതിയുടെ നിർദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. സംഭവത്തിൽ മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാൻഡപ്യൂട്ടി കമ്മിഷണറോട്് ആവശ്യപ്പെട്ടതായി സിറ്റി പൊലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു. മാധ്യമവാർത്തകൾ വായനകക്കാരും 'കണക്ട്് ടു കമ്മീഷണർ' എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയച്ചുതന്നിരുന്നതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിടുന്ന സമയത്ത് കോടതിയുടെ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാരീരിക വൈകല്യമുള്ളവർക്കുള്ള കേന്ദ്രത്തിന്റെ മാനേജരാണ് ആരോപണവിധേയനായ ഫാദർ നെൽസൺ. എൽഎംഎസ് കോംപൗണ്ടിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടുത്തെ ജീവനക്കാരിക്കുനേരെയാണ് വൈദികന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം ഉണ്ടായത്. യുവതി പരാതി നൽകി എന്നതുകൊണ്ടുമാത്രം വൈദികനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സഭ. കമ്മറ്റി അംഗങ്ങളിലേറെപ്പേരും വൈദികന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

പൊലീസ് അന്വേഷണത്തിൽ തെളിവ് ലഭിക്കട്ടെ എന്ന നിലപാടിലായിരുന്നു സഭാനേതൃത്വം ഇതുവരെ. പൊലീസാകട്ടെ, യുവതിയുടെ പരാതി ഗൗരവമായി സ്വീകരിച്ചിരുന്നുമില്ല. കോടതിയുടെ നിർദ്ദേശം വന്നതോടെയാണ് കേസെടുത്തത് തന്നെ. പരാതിക്കുപിന്നിൽ ബാഹ്യപ്രേരണയുണ്ടെന്ന നിലപാടിലാണ് സഭാ നേതൃത്വം. സ്ഥാപനത്തിലെ ചില കുട്ടികളുടെ അടുത്തുള്ള പരാതിക്കാരിയുടെ മോശം പെരുമാറ്റമാണ് സസ്‌പെൻഷനുകാരണമെന്നും അധികൃതർ പരഞ്ഞിരുന്നു.

കോടതി കേസെടുക്കാൻ പറഞ്ഞതോടെ, മ്യൂസിയം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച പരാതിക്കാരിയെക്കണ്ട കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി എസ്. ധനരാജ് ഇവരിൽനിന്ന് വിശദമായ മൊഴിയെടുത്തു. എൽഎംഎസ് കോംപൗണ്ടിലെ സ്ഥാപനത്തിലെത്തിയ പൊലീസ് അവിടുത്തെ ഏഴ് ജീവനക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്. പരാതിക്കാരി തന്റെ പരാതിയിൽ സാക്ഷികളായി രേഖപ്പെടുത്തിയിട്ടുള്ളത് ഇവരെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP