Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമാനത്താവള ഉദ്ഘാടനത്തിന് വിളിക്കാതിരുന്ന കലിപ്പ് തീർത്ത് കണ്ണന്താനം; ശിവഗിരി സർക്യൂട്ട് നിർമ്മാണോദ്ഘാടന വേദിയിൽ മന്ത്രിക്കും എംപിക്കും എട്ടിന്റെ പണി; എ സമ്പത്തിനേയും കടകംപള്ളിയേയും കാഴ്‌ച്ചകാരാക്കി എല്ലാ വിളക്കും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം; തീയതി തീരുമാനിച്ചതിലെ പോര് ഉദ്ഘാടന വേദിയിലും

വിമാനത്താവള ഉദ്ഘാടനത്തിന് വിളിക്കാതിരുന്ന കലിപ്പ് തീർത്ത് കണ്ണന്താനം; ശിവഗിരി സർക്യൂട്ട് നിർമ്മാണോദ്ഘാടന വേദിയിൽ മന്ത്രിക്കും എംപിക്കും എട്ടിന്റെ പണി; എ സമ്പത്തിനേയും കടകംപള്ളിയേയും കാഴ്‌ച്ചകാരാക്കി എല്ലാ വിളക്കും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം; തീയതി തീരുമാനിച്ചതിലെ പോര് ഉദ്ഘാടന വേദിയിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടനവേദിയിലും വിവാദം. വിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം എടുത്ത നടപടിയാണ് ഇപ്പോൾ വിവാദമാകുന്നു. ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും എ സമ്പത്തിനൊന്നും വിളക്ക് കൊടുക്കാതെ മുഴുവൻ വിളക്കുകളും അൽഫോൻസ് കണ്ണന്താനം ഒറ്റയ്ക്ക് തെളിയിക്കുകയായിരുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സംസ്ഥാന സർക്കാരും കണ്ണന്താനവും തമ്മിൽ ഉടക്കിലായിരുന്നു.

പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടന തീയതി തീരുമാനിച്ചത് സംസ്ഥാനത്തോട് ആലോചിക്കാതെ കേന്ദ്ര മന്ത്രാലയം തന്നിഷ്ടത്തോടെയാണ് എന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ താൻ കൃത്യമായി സംസ്ഥാന ടൂറിസം മന്ത്രിയേയും മുഖ്യമന്ത്രിയേയും കത്തയച്ച് ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തി കണ്ണന്താനവും രംഗത്ത് എത്തി. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്ര മന്ത്രിയായിട്ടും തന്നെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ മര്യാദകേട് കാണിച്ചിരുന്നുവെന്നും കണ്ണന്താനം ആരോപിച്ചിരുന്നു.

കടകംപള്ളി സുരേന്ദ്രൻ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുമെന്നും അൽഫോൻസ് കണ്ണന്താനം വേദിയിൽ പറഞ്ഞു. നേരത്തെ സംസ്ഥാന സർക്കാർ മര്യാദ കാണിക്കുന്നില്ലെന്നും കേരളത്തിൽ നടപ്പാക്കുന്ന എല്ലാ കാര്യങ്ങളും കേരളത്തിലെ ടൂറിസം മന്ത്രിയെ അറിയിക്കാറുണ്ടെന്നും കണ്ണന്താനം പറഞ്ഞിരുന്നു. പൂർണമായി കേന്ദ്രം തന്നെ പമം ചെലവാക്കിയാണ് വർക്കല ശിവഗിരി തീർത്ഥാടന സർക്യൂട്ട് നിർമ്മിക്കുന്നത്. അങ്ങനെ കേന്ദ്രം പണം മുടക്കുന്ന പദ്ധതിക്ക് സംസ്ഥാനത്തെ അറിയിക്കേണ്ട കാര്യമില്ലാതിരുന്നിട്ടും സംസ്ഥാനത്തെ അറിയിക്കുകയാണ് താൻ ചെയ്തത് എന്നും കണ്ണന്താനം പറഞ്ഞിരുന്നു.

അതേസമയം കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും ഉദ്ഘാടന വേദി വാക്‌പോരിൽ ഏർപ്പെട്ടു. സംസ്ഥാനത്താവിഷ്‌കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളിൽ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ കാണിക്കരുത്. ഫെഡറൽ മര്യാദകൾ പാലിക്കപ്പെടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP