Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാമിൽട്ടണിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത് കീവികൾ; അവസാന മത്സരവും പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് ലക്ഷ്യം 213 റൺസ്; കോളിൻ മൺറോയ്ക്ക് തകർപ്പൻ അർധ സെഞ്ച്വറി

ഹാമിൽട്ടണിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത് കീവികൾ; അവസാന മത്സരവും പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് ലക്ഷ്യം 213 റൺസ്; കോളിൻ മൺറോയ്ക്ക് തകർപ്പൻ അർധ സെഞ്ച്വറി

സ്പോർട്സ് ഡെസ്‌ക്

ഹാമിൽട്ടൺ: ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരയിലെ വിജയികളെ നിശ്ചിയക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം മുന്നിൽവെച്ച് ന്യൂസിലാൻഡ്. അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ കീവികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് കീവികൾ അടിച്ച് കൂട്ടിയത്.

ഓപ്പണർമാരായ ടിം സിയേഫർട്ട് 43(25), കോളിൻ മൺറോ 72(40), എന്നിവരുടെ തകർപ്പൻ ബാറ്റിങാണ് ന്യൂസിലാൻഡിന് മികച്ച തുടക്കം സമ്മാനിച്ചത്. കോളിൻ ഡി ഗ്രാൻഡ്‌ഹോം 30(16), കെയ്ൻ വില്യംസൺ 27(21), ഡാരിൽ മിച്ചൽ 19(11), റോസ് ടെയ്‌ലർ 14(7) എന്നിവരാണ് സ്‌കോർ ചെയ്തത്.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് ാണ് മികച്ച പ്രകടനം നടത്തിയത്. നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി യാദവ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വറും ഖലീലലും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. കുൽദീപ് ഒഴികെ എല്ലാ ബൗളർമാരെയും കീവികൾ കണക്കിന് ശിക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP