Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്. രാജേന്ദ്രനെ തള്ളി റവന്യൂമന്ത്രി; ഉദ്യോഗസ്ഥർ എല്ലാ കാലത്തും മൂന്നാറിൽ ഉണ്ടാവും, അവരില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ല; രേണു രാജിന് പിന്തുണയുമായി ഇ. ചന്ദ്രശേഖരൻ; രേണു രാജ് പ്രവർത്തിച്ചത് നിയമപരമായിമാത്രം; ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും മന്ത്രി

എസ്. രാജേന്ദ്രനെ തള്ളി റവന്യൂമന്ത്രി; ഉദ്യോഗസ്ഥർ എല്ലാ കാലത്തും മൂന്നാറിൽ ഉണ്ടാവും, അവരില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ല; രേണു രാജിന് പിന്തുണയുമായി ഇ. ചന്ദ്രശേഖരൻ; രേണു രാജ് പ്രവർത്തിച്ചത് നിയമപരമായിമാത്രം; ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി; എസ്. രാജേന്ദ്രനെ തള്ളി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. മൂന്നാറിൽ സബ് കലക്ടർ രേണു രാജ് പ്രവർത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാർക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവർ തന്നെ അന്വേഷിക്കണം. കോടതിവിധിയനുസരിച്ചുള്ള നടപടികൾ തുടരുമെന്നും ഇ.ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

ഇടുക്കിയിലെ മൂന്നാറിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവികുളം എംഎ‍ൽഎ എസ്. രാജേന്ദ്രനും ദേവികുളം സബ് കലക്ടർ രേണു രാജും തമ്മിലുള്ള പ്രശ്നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. റവന്യൂ ഉദ്യോഗസ്ഥർ എല്ലാ കാലത്തും മൂന്നാറിൽ ഉണ്ടായിട്ടുണ്ട്. നാളെയും ഉണ്ടാവും. ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സബ് കലക്ടറെ എസ്.രാജേന്ദ്രൻ എംഎൽഎ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം.

അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്ന എംഎൽഎയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ കെ സെക്രട്ടറി കെ കെ ശിവരാമനും വ്യക്തമാക്കിയിരുന്നു. പദവിക്ക് യോജിക്കാത്ത വാക്കുകളാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശമായ രീതിയിൽ സംസാരിക്കുന്ന എംഎൽഎയെ നിയന്ത്രിക്കണം. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്തിന്റെ അനധികൃത നിർമ്മാണം തടയുന്നതിന് സ്റ്റോപ്പ് മെമോ നൽകിയതിന്റെ പേരിൽ സബ് കളക്ടർ ഡോ. രേണു രാജിനെ പരസ്യമായി വ്യക്തിഹത്യ നടത്തിയ എസ്. രാജേന്ദ്രൻ എംഎ‍ൽഎയുടെ നടപടി വിവാദമായിരുന്നു. സംഭവത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. എംഎൽഎയുടെ നടപടിക്കെതിരെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പരാതി നൽകുമെന്നും തുടർന്ന് മറ്റ് നടപടിയെടുക്കുമെന്നും രേണു രാജ് അറിയിച്ചിരുന്നു.

അതേസമയം എംഎൽഎയുടെ എതിർപ്പവഗണിച്ച് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സബ് കലക്ടർ രേണു രാജ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് റിപ്പോർട്ട് നൽകിയതോടെ അധികൃതനിർമ്മാണം പഞ്ചായത്തുതന്നെ നിർത്തിവച്ചു.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന്റെ കരയിൽ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിർമ്മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രൻ എംഎൽഎ ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചത്. എംഎൽഎയുടെ നടപടി സിപിഎമ്മിന്റെ രാഷ്ട്രീയഎതിരാളികൾക്ക് ശക്തമായ ആയുധമായി. ഘടകക്ഷിയായ സിപിഐയും ഇടഞ്ഞതോടെ എംഎൽഎയോട് വിശദീകരണം തേടാൻ സിപിഎം ജില്ലാനേതൃത്വം തീരുമാനിച്ചു.

പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിർമ്മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റിൽപ്പറത്തി. ഇതിനെതിരെ നിയമനടപടി തുടരുമെന്ന് സബ് കലക്ടർ അറിയിച്ചു.റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവർക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ പിന്തുണ എത്രത്തോളമുണ്ടാകും എന്നാണ് കാണേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP