Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അവൾ' എന്നുപറയുന്നതും 'ബുദ്ധി' എന്നുപറയുന്നതും മോശം വാക്കുകളായി കാണുന്നില്ല; രേണു രാജിനോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല; മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു; ഖേദം പ്രകടിപ്പിക്കേണ്ട ഒരുവാക്കും പറഞ്ഞിട്ടില്ല; 'ഞാൻ പറഞ്ഞത് കേട്ടാൽ മതി താൻ തന്റെ പണി' എന്നുപറയുന്നതിനേക്കാൾ മോശമായ വാക്കുകൾ ഞാൻ പറഞ്ഞോ? എന്റെ വാക്കുകൾ മോശമാണെന്ന തരത്തിലുള്ള പ്രചാരണം കൊണ്ട് ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പറഞ്ഞത്: എസ്.രാജേന്ദ്രൻ മറുനാടനോട്

'അവൾ' എന്നുപറയുന്നതും 'ബുദ്ധി' എന്നുപറയുന്നതും മോശം വാക്കുകളായി കാണുന്നില്ല; രേണു രാജിനോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല; മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു; ഖേദം പ്രകടിപ്പിക്കേണ്ട ഒരുവാക്കും പറഞ്ഞിട്ടില്ല; 'ഞാൻ പറഞ്ഞത് കേട്ടാൽ മതി താൻ തന്റെ പണി' എന്നുപറയുന്നതിനേക്കാൾ മോശമായ വാക്കുകൾ ഞാൻ പറഞ്ഞോ? എന്റെ വാക്കുകൾ മോശമാണെന്ന തരത്തിലുള്ള പ്രചാരണം കൊണ്ട് ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പറഞ്ഞത്: എസ്.രാജേന്ദ്രൻ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ദേവികുളം സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ താൻ അവരോട് നേരിട്ട് ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് എംഎൽഎ എസ്.രാജേന്ദ്രൻ. മുൻ നിലപാടിൽ തന്നെ താൻ ഉറച്ചുനിൽക്കുന്നു. അവരോട് ഖേദം പ്രകടിപ്പിക്കത്തതായി താൻ ഒരുവാക്കും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. അവൾ എന്നു പറയുന്നതും കുട്ടി എന്നു പറയുന്നതും മോശം വാക്കുകളായി കാണുന്നില്ല. എന്നാൽ, ഈ വാക്കുകൾ മോശമാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നതുകൊണ്ട് ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പറഞ്ഞത്. അവരോട് നേരിട്ട് ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ല. അങ്ങനെ പറഞ്ഞിട്ടുമില്ല. അവർക്ക് വേദനയുണ്ടെന്ന് പറഞ്ഞാൽ അപ്പോൾ ഖേദം പറയാം. ഞാൻ പറഞ്ഞത് കേട്ടാൽ മതി..താൻ തന്റെ പണി എന്നുപറയുന്നതിനേക്കാൾ ഞാൻ മോശമെന്തെങ്കിലും പറഞ്ഞോ? എംഎൽഎ ചോദിച്ചു.

പരാമർശങ്ങളെ കുറിച്ച് സിപിഎം വിശദീകരണം ചോദിച്ചതോടെയാണ് പരോക്ഷമായെങ്കിലും രാജേന്ദ്രന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്. മൂന്നാറിലെ തോട്ടം മേഖലയിൽ സ്വാധീനമുള്ള സിപിഎമ്മിന് രാജേന്ദ്രന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയുണ്ട്. ഇതോടെയാണ് പാർട്ടി വിശദീകരണം ചോദിച്ചത്. എന്നാൽ താൻ രേണു രാജിേേനാട് നേരിട്ട് ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും, അവർ വേദനയുണ്ടെന്ന് പറഞ്ഞാൽ ഖേദം പ്രകടിപ്പിക്കാമെന്നുമാണ് രാജേന്ദ്രൻ പറയുന്നത്.

മൂന്നാറിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്റെ നിലപാടുകളിൽ മാറ്റമൊന്നുമില്ല. നിർമ്മാണം തടയാൻ ഉദ്യോഗസ്ഥരെത്തിയാൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയതിനെതിരെ നാളെ സബ്കളക്ടർ കോടതിയിൽ സത്യവാങ്മൂലം നൽകാനിരിക്കുകയാണ്. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേർന്ന സ്ഥലത്ത് അനധികൃതമായി വനിതാ വ്യാവസായ കേന്ദ്രം നിർമ്മിക്കുന്ന സംഭവം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവികുളം സബ്കളക്ടർ രേണു രാജ് അറിയിച്ചു. കോടതി ഉത്തരവ് ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റവന്യൂവകുപ്പിന്റെ നടപടിയെ എംഎ‍ൽഎ തടയാൻ ശ്രമിച്ച സംഭവവും ഹൈക്കോടതിയെ അറിയിക്കുമെന്നും സബ്കളക്ടർ വ്യക്തമാക്കി.

അതേസമയം, ദേവികുളം സബ്കളക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തെത്തി. സബ്കളക്ടറുടെ നടപടി നിയമാനുസൃതമാണെന്ന് മന്ത്രി പറഞ്ഞു. സബ്കളക്ടർ നടപ്പാക്കാൻ നോക്കിയത് കോടതി വിധിയാണ്. റവന്യൂ വകുപ്പിന്റെ എല്ലാ പിന്തുണയും സബ്കളക്ടർക്കുണ്ട്. എംഎ‍ൽഎയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ പറ്റി ഇപ്പോൾ പറയുന്നില്ല. അത് അവർ പരിശോധിക്കട്ടെയന്നും മന്ത്രി വ്യക്തമാക്കി. മുതിരപ്പുഴയാർ കൈയേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമ്മിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിർമ്മാണം തടയാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രൻ എംഎ‍ൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങൾ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാൻ സബ്കളക്ടർ തീരുമാനിച്ചത്.

മൂന്നാർ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ നിർമ്മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രൻ എംഎ‍ൽഎ തടഞ്ഞതും സബ് കളക്ടർക്കെതിരേ മോശം പരാമർശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിടനിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടർ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎ‍ൽഎയുടെ പരാമർശം.

അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എംഎ‍ൽഎക്കെതിരേ സബ് കളക്ടർ പരാതി നൽകിയിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണിൽ വിളിച്ചാണ് സബ് കളക്ടർ രേണുരാജ് തന്റെ പരാതി അറിയിച്ചത്. സംഭവം വിവാദമായതോടെ സബ് കളക്ടറെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും അവർ തന്നെയാണ് അധിക്ഷേപിച്ചതെന്നും എസ്. രാജേന്ദ്രൻ എംഎ‍ൽഎ. പ്രതികരിച്ചിരുന്നു. സ്റ്റോപ്പ് മെമോയെക്കുറിച്ച് ചോദിച്ചപ്പോൾ സബ് കളക്ടർ തന്നോട് പോയി പണിനോക്കാൻ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എംഎ‍ൽഎയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം സബ് കളക്ടർ നിഷേധിച്ചു. എംഎ‍ൽഎ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിർമ്മാണം തുടർന്നാൽ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും രേണുരാജ് വ്യക്തമാക്കിയിരുന്നു.

അനധികൃത നിർമ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എം എൽ എയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഐ.നേതാവ് എം.വൈ ഔസേപ്പ് പ്രതികരിച്ചു. യൂഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ തികച്ചും അനധികൃതമായി നടത്തുന്ന നിർമ്മാണത്തെ സപ്പോർട്ട് ചെയ്യുന്നത് ശരിയല്ല. അനധികൃത നിർമ്മാണത്തിൽ ഇടപെടേണ്ടകാര്യം എംഎൽഎയ്ക്കില്ലെന്നും, അദ്ദേഹവും സർക്കാരിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാർ പഞ്ചായത്ത് ഗ്രീൻ ട്രിബ്യൂണലിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ പറയുന്നത് രണ്ടായിരത്തി പത്തിലെ ഹൈക്കോടതി വിധിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്നാണ്. ആ സത്യവാങ്മൂലത്തിനെതിരാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണമെന്നും എം വൈ ഔസേപ്പ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP