Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം: ജവാന്മാരും പൊലീസുകാരും അടക്കം 11 പേർക്ക് പരിക്കേറ്റു; ആക്രമണം കുൽഗാമിൽ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെ

ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം: ജവാന്മാരും പൊലീസുകാരും അടക്കം 11 പേർക്ക് പരിക്കേറ്റു; ആക്രമണം കുൽഗാമിൽ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ലാൽ ചൗക്കിൽ സിആർപിഎഫ് സംഘത്തിനുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. മൂന്ന് സിആർപിഎഫ് ജവാന്മാർക്കും നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികളായ നാലുപേർക്കും പരിക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

കശ്മീരിലെ കുൽഗാം ജില്ലയിൽ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെയാണ് ഗ്രനേഡ് ആക്രമണം. ലഷ്‌കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസൈന്യം വെളിപ്പെടുത്തിയിരുന്നു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് സിആർപിഎഫ് സംഘത്തിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP