Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാർട്ടി വിടാൻ ബിജെപി വാഗ്ദാനം ചെയ്തത് 30കോടി; വെളിപ്പെടുത്തലുമായി ജനതാദൾ എംഎൽഎ; ബിജെപി നേതാക്കാൾ അഞ്ച് കോടി രൂപ മുൻകൂറായി നൽകിയെന്നും ശ്രീനിവാസ ഗൗഡ; ഇക്കാര്യം കുമാരസ്വാമിയോട് സംസാരിച്ചെന്നും എംഎൽഎ

പാർട്ടി വിടാൻ ബിജെപി വാഗ്ദാനം ചെയ്തത് 30കോടി; വെളിപ്പെടുത്തലുമായി ജനതാദൾ എംഎൽഎ; ബിജെപി നേതാക്കാൾ അഞ്ച് കോടി രൂപ മുൻകൂറായി നൽകിയെന്നും ശ്രീനിവാസ ഗൗഡ; ഇക്കാര്യം കുമാരസ്വാമിയോട് സംസാരിച്ചെന്നും എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പാർട്ടിയായ ജനതാദൾ സെക്കുലർ വിടുന്നതിന് ബിജെപി 30 കോടി വാഗ്ദാനം ചെയ്തതായി എംഎൽഎ കെ ശ്രീനിവാസ ഗൗഡ. ബിജെപിയിൽ നിന്ന് അഞ്ച് കോടി രൂപ മുൻകൂറായി താൻ വാങ്ങിയതായും ശ്രീനിവാസ ഗൗഡ പറഞ്ഞു.

എന്നാൽ താൻ പാർട്ടിയോട് കൂറുള്ളവനാണെന്നും പാർട്ടി വിടാൻ കഴിയില്ലെന്നും ബിജെപി നേതാക്കളോട് പറഞ്ഞതായി ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് കുമാരസ്വാമിയോട് സംസാരിച്ചെന്നും മുൻകൂറായി വാങ്ങിയ തുക തിരികെ നൽകാൻ അദ്ദേഹം നിർദ്ദേശിച്ചതായും ശ്രീനിവാസ കൂട്ടിച്ചേർത്തു.വാർത്താസമ്മേളനത്തിലാണ് ശ്രീനിവാസ ഗൗഡ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജെപി നേതാക്കളായ സിഎൻ അശ്വത്ഥ് നാരായണും എസ് ആർ വിശ്വനാഥും സിപി യോഗേശ്വരയും തന്റെ വീട്ടിൽ വന്ന് 30 കോടി രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ നേതാക്കൾ മുൻകൂറായി അഞ്ച് കോടി രൂപ നൽകി. ജെഡിഎസിൽനിന്ന് രാജിവയ്ക്കുന്നതിനാണ് തനിക്ക് നേതാക്കൾ പണം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ കോൺഗ്രസ് എംഎൽഎമാരെ സ്വാധീനച്ചെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ 18 എംഎൽഎമാരെ വിലയ്ക്കെടുക്കുന്നതിന് 200 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിനെ താഴെയിറക്കാനാണ് യദ്യൂരപ്പ കോൺഗ്രസ് എംഎൽഎമാരെ വിലകൊടുത്തു വാങ്ങാൻ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP