Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുർത്തയും മുണ്ടും അണിഞ്ഞ് നാടൻ ലുക്കിൽ പ്രണവ് ആശംസയുമായെത്തി; പിന്നാലെ ദീലിപും ആശംസയറിയിച്ചെത്തി; അരുൺ ഗോപി സൗമ്യക്ക് മിന്നു ചാർത്തിയത് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം; ഇന്ന് സിനിമാ പ്രവർത്തകർക്കായി പ്രത്യേക വിരുന്ന്; ചിത്രങ്ങൾ കാണാം

കുർത്തയും മുണ്ടും അണിഞ്ഞ് നാടൻ ലുക്കിൽ പ്രണവ് ആശംസയുമായെത്തി; പിന്നാലെ ദീലിപും ആശംസയറിയിച്ചെത്തി; അരുൺ ഗോപി സൗമ്യക്ക് മിന്നു ചാർത്തിയത് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം; ഇന്ന് സിനിമാ പ്രവർത്തകർക്കായി പ്രത്യേക വിരുന്ന്; ചിത്രങ്ങൾ കാണാം

യുവ സംവിധായകനായ അരുൺ ഗോപിയുടെ വിവാഹ വാർത്തയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈറ്റില സ്വദേശിനിയും അദ്ധ്യാപികയുമായ സൗമ്യ ജോണിനെ ശനിയാഴ്‌ച്ചയാണ് അരുൺ ഗോപി മിന്നു ചാർത്തിയത്. ഏറെ നാളെത്തെയ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിലാണ് ഇരുവരും വിവാഹിതരായത്.

ശനിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക് വൈറ്റില പള്ളിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. തുടർന്ന് നടന്ന ചടങ്ങിലും വിരുന്നിലും സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കൾ ആശംസയറിച്ച് എത്തിയിരുന്നു. നടൻ പ്രണവ്, ദിലീപ്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, ടോമിച്ചൻ മുളകുപാടം,തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് സിനിമാ മേഖലയിലുള്ളവർക്ക് വർക്കല റിസോർട്ടിൽ പ്രത്യേക വിരുന്നൊരുക്കും..

പൊതുവെ ചടങ്ങുകളിൽ നിന്നെല്ലാം അപ്രത്യക്ഷനാവുന്ന പ്രണവ് മോഹൻലാൽ അരുൺ ഗോപിയേയും സൗമ്യയേയും ആശീർവദിക്കാനായി എത്തിയിരുന്നു. കുർത്തിയും മുണ്ടുമണിഞ്ഞാണ് അദ്ദേഹമെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഹതാരങ്ങളും ചടങ്ങിലേക്കെത്തിയിരുന്നു.

ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് രാമലീല. ഈ ചിത്രത്തിലൂടെയാണ് അരുൺ ഗോപി തുടക്കം കുറിച്ചത്. വ്യക്തി ജീവിതത്തിലും സിനിമയിലും കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയം കൂടിയായിരുന്നു ദിലീപിന്റേത്. തിയേറ്റർ ഉപരോധവും സിനിമാ ബഹിഷ്‌ക്കരണവുമുൾപ്പടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലായിരുന്നു ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. അരുൺ ഗോപിയെ സഹോദരനെപ്പോലെയാണ് ദിലീപ് പരിഗണിക്കുന്നത്. അതിനാൽത്തന്നെ ആശംസ നേരാനും നേരിൽക്കാണാനുമായി അദ്ദേഹമെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP