Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുമായുള്ള ഭിന്നതയെ തുടർന്ന് ഡൽഹിയിലെത്തി; രാജി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജാർഖണ്ഡ് സിവിൽ സപ്ലൈസ് മന്ത്രി എത്തിയപ്പോൾ കാണാൻ വിസ്സമ്മതിച്ച് അമിത് ഷാ; സംസ്ഥാനത്ത് അഴിമതിയും നിഷ്‌ക്രിയത്വവും വർധിച്ചുവെന്നും മന്ത്രി സരയൂ റായി

മുഖ്യമന്ത്രിയുമായുള്ള ഭിന്നതയെ തുടർന്ന് ഡൽഹിയിലെത്തി; രാജി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജാർഖണ്ഡ് സിവിൽ സപ്ലൈസ് മന്ത്രി എത്തിയപ്പോൾ കാണാൻ വിസ്സമ്മതിച്ച് അമിത് ഷാ; സംസ്ഥാനത്ത് അഴിമതിയും നിഷ്‌ക്രിയത്വവും വർധിച്ചുവെന്നും മന്ത്രി സരയൂ റായി

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ജാർഖണ്ഡ് മന്ത്രിസഭയ്ക്കുള്ളിൽ മുറുമുറുപ്പ് ശക്തമാവുന്നവെന്നതിന്റെ സൂചനയാണ് സിവിൽ സപ്പൈസ് മന്ത്രി സരയൂ റായിയുടെ രാജി നീക്കം. രാജി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റായി ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണാൻ ഡൽഹിയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രിയെ കാണാൻ ഷാ വിസമ്മതിച്ചെന്നാണ് റിപ്പോർട്ട്. റായി മുൻകൂട്ടി അനുമതി വാങ്ങിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ കാണാൻ തയാറാകാതെ ഷാ മഹാരാഷ്ട്രയിലേക്ക് പോയി.

ഝാർഖണ്ഡിൽ അഴിമതിയും നിഷ്‌ക്രിയത്വവും പെരുകിയെന്നും ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നുമാണ് റായി പറയുന്നത്. രഘുബർദാസ് മന്ത്രിസഭയലെ ഏറ്റവും മുതിർന്ന അംഗമാണ് റായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തന്നെ രാജിവയ്ക്കാൻ അനുവദിക്കണം എന്നാവശ്യപ്പെടുന്ന കത്ത് അമിത് ഷായുടെ വസതിയിൽ ഏൽപ്പിച്ച് സരയൂ റായി മടങ്ങി.

28നകം തീരുമാനമുണ്ടാകണമെന്നാണു കത്തിലുള്ളത്. മുഖ്യമന്ത്രിയുമായുള്ള തർക്കത്തെ തുടർന്ന് 6 മാസം മുൻപു പാർലമെന്ററികാര്യ വകുപ്പ് റായി ഒഴിഞ്ഞിരുന്നു. മന്ത്രിയുടെ വെളിപ്പെടുത്തലോടെ യഥാർഥ ചിത്രം പുറത്തുവന്നതായും മന്ത്രിസഭ ഉടൻ പിരിച്ചുവിടണമെന്നും കോൺഗ്രസും ജെഎംഎമ്മും ഗവർണറോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP