Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഴയകാല നേതാക്കൾ സജീവമാകുന്നത് എതിര് നിൽക്കുന്നത് പാർട്ടിയിലെ പല ചേരികൾ; ആർ എസ് എസിനെ തള്ളിപ്പറയില്ല; തന്നെ വളർത്തിയത് ആർഎസ്എസ്; നിരാശപ്പെടുത്തുന്നത് ബിജെപി നേതൃത്വത്തിന്റെ കഴിവു കേടും; തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പാർട്ടിയുടെ സ്ഥാനാർത്ഥിയെ ബാധിക്കുമോ എന്ന് ആലോചിക്കേണ്ടത് പിള്ളയും കൂട്ടരും; ഉറച്ച തീരുമാനവുമായി പിപി മുകുന്ദൻ; മുതിർന്ന നേതാവിനെ മെരുക്കാൻ മൗനം തുടർന്ന് ബിജെപിയും

പഴയകാല നേതാക്കൾ സജീവമാകുന്നത് എതിര് നിൽക്കുന്നത് പാർട്ടിയിലെ പല ചേരികൾ; ആർ എസ് എസിനെ തള്ളിപ്പറയില്ല; തന്നെ വളർത്തിയത് ആർഎസ്എസ്; നിരാശപ്പെടുത്തുന്നത് ബിജെപി നേതൃത്വത്തിന്റെ കഴിവു കേടും; തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പാർട്ടിയുടെ സ്ഥാനാർത്ഥിയെ ബാധിക്കുമോ എന്ന് ആലോചിക്കേണ്ടത് പിള്ളയും കൂട്ടരും; ഉറച്ച തീരുമാനവുമായി പിപി മുകുന്ദൻ; മുതിർന്ന നേതാവിനെ മെരുക്കാൻ മൗനം തുടർന്ന് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർശ്വവൽക്കരിക്കപ്പെട്ട പഴയ കാല പ്രവർത്തകരേയും നേതാക്കളേയും തിരികെ കൊണ്ടു വന്ന് ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ നേതൃത്വം വീഴ്ച വരുത്തുന്നുവെന്ന് പിപി മുകുന്ദൻ. തിരുവനന്തപുരം ലോക്‌സഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് സമ്മർദ്ദേ അതിശക്തമാണെന്നും മുകുന്ദൻ പറയുന്നു. ശബരിമല വിഷയത്തിൽ ബിജെപിക്കുണ്ടായ വീഴ്ച തുറന്നു കാട്ടാൻ മത്സരിക്കാൻ തയ്യാറാകുമെന്ന സൂചനയാണ് മുകുന്ദൻ നൽകുന്നത്. വിശ്വാസികൾക്കൊപ്പം നിന്ന് പ്രക്ഷോഭം നയിക്കാൻ ബിജെപിക്ക് വീഴ്ചയുണ്ടായി എന്നാണ് മുകുന്ദന്റെ വിലയിരുത്തൽ.

ബിജെപിയിലെ പല ചേരികളാണ് താനുൾപ്പെടെയുള്ള പഴയ കാല നേതാക്കൾ സജീവമാകുന്നതിന് എതിര് നിൽക്കുന്നതെന്നും മുകുന്ദൻ പറയുന്നു. തിരിച്ചുപോയവരുടെ കഴിവ് ഉപയോഗിക്കുന്ന കാഴ്ചപ്പാടുണ്ടാകണം. ഞാൻ ഇതുവരെ പാർട്ടിക്കെതിരേ സംസാരിച്ചിട്ടില്ല. ആർഎസ്എസ്. വേറെ, പാർട്ടി വേറെ. ആർ.എസ്.എസിനെ തള്ളിപ്പറയാൻ ഞാനുണ്ടാവില്ല. ആർ.എസ്.എസിലൂടെയാണ് ഞാൻ വളർന്നത്. നേതൃത്വത്തിന്റെ കഴിവുകേട് നിരാശപ്പെടുത്തുന്നു. ഒരോ തവണ ഒരോ നിലപാട്. ഇത് വിശ്വാസ്യത നഷ്ടപ്പെടുത്തി. പത്തുവർഷമായി പുറത്തുനിൽക്കുന്നു. തിരിച്ചെടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. തടസ്സമുണ്ടെങ്കിൽ തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽപ്പോരെ-ഇതാണ് പിപിമുകുന്ദന് ബിജെപി നേതൃത്വത്തോട് വിശദീകരിക്കാനുല്‌ളത്.

സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ബിജെപി.യെ സമ്മർദത്തിനാക്കാനുള്ള തന്ത്രമല്ല. വിവിധ പാർട്ടികളിലുള്ള അയ്യപ്പഭക്തരാണ് ശബരിമലയുടെ പേരിൽ നാമജപത്തിനിറങ്ങിയത്. ആൾക്കൂട്ടം ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന് ധരിക്കുന്നത് അപകടമാണ്. ഹൈന്ദവർക്കിടയിൽ വലിയൊരു മൂവ്മെന്റ് ഉണ്ടായി. അത് സംഘടന എത്രകണ്ട് ഉപയോഗിച്ചെന്നതിലാണ് സംശയം. സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി. നടത്തിയ സമരത്തെപ്പറ്റിയും ഇതാണ് പറയാനുള്ളത്. സമരം നടത്തേണ്ടത് പത്തനംതിട്ടയിലായിരുന്നു-മുകുന്ദൻ പറയുന്നു. ശബരിമലയിൽ വലിയ വീഴ്ച ബിജെപിക്കുണ്ടായെന്ന വിലയിരുത്തലാണ് മത്സരിക്കാൻ മുകുന്ദന് പ്രേരണയാകുന്നത്.

ശബരിമലയിൽ വരുന്ന ഭക്തരെങ്കിലും കാണുമായിരുന്നു. നാമജപഘോഷയാത്രയ്ക്കുവന്ന വിശ്വാസികളെ വിസ്മരിക്കാനാവില്ല. വന്നവരെല്ലാം ബിജെപി.ക്കാരാണെന്ന് കരുതരുത്. വ്യത്യസ്ത പാർട്ടിയിലുള്ളവരാണ് അവരെന്ന ബോധ്യം വേണം. തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പാർട്ടിയുടെ സ്ഥാനാർത്ഥിയെ ബാധിക്കുമോ എന്ന് ആലോചിക്കേണ്ടത് പാർട്ടിയാണ്. ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു. അവരുമായി ചർച്ച നടത്തുകയാണെന്നും മുകുന്ദൻ വിശദീകരിച്ചു.

മുൻ സംഘടനാ ജനറൽ സെക്രട്ടറിയായ മുകുന്ദന്റെ പ്രഖ്യാപനം സംസ്ഥാന ബിജെപി ഘടകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരസ്യമായി പ്രതികരിക്കാതെ മുകുന്ദനെ മെരുക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. എന്നാൽ, മുകുന്ദന്റേത് സമ്മർദതന്ത്രമാണെന്നും തെരഞ്ഞെടുപ്പുകാലത്ത് ഇത് പതിവാണെന്നും പ്രമുഖ ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം പ്രഖ്യാപനമുണ്ടായെന്നതും ഓർമിപ്പിക്കുന്നു. ഗ്രൂപ്പുകൾ മുകുന്ദന്റെ പിന്നിലുണ്ടെങ്കിലും ഈ നീക്കം വിലപേശൽ തന്ത്രമായി വ്യാഖ്യാനിച്ച് മുനയൊടിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.

മുതിർന്ന ആർഎസ്എസ് നേതാവായ മുകുന്ദൻ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. 1996-ൽ സ്ഥാനം നഷ്ടമായി. തുടർന്ന് സജീവപ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നു. ആർഎസ്എസിന്റെ സാധാരണ പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള മുകുന്ദൻ ഈയടുത്തായി ആർഎസ്എസ് ചില പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. ശ്രീധരൻപിള്ള പ്രസിഡന്റായതോടെ ബിജെപി നേതൃതലത്തിൽ പ്രവേശനം പ്രതീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP