Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗോബാക്ക് മോദി' ഹാഷ്ടാഗ് ബിജെപിക്ക് കുരുക്ക് തന്നെ; പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരായില്ലെങ്കിൽ പ്രത്യാഘാതമെന്ന് ട്വിറ്റർ സിഇഓയ്ക്ക് അറിയിപ്പ്; കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ടെത്താൻ സാധ്യല്ലെന്ന് ജാക്ക് ഡോഴ്‌സി; വിഷയത്തിൽ നടപടിയെന്തെന്ന് രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും ചേർന്ന് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

'ഗോബാക്ക് മോദി' ഹാഷ്ടാഗ് ബിജെപിക്ക് കുരുക്ക് തന്നെ; പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരായില്ലെങ്കിൽ പ്രത്യാഘാതമെന്ന് ട്വിറ്റർ സിഇഓയ്ക്ക് അറിയിപ്പ്; കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ടെത്താൻ സാധ്യല്ലെന്ന് ജാക്ക് ഡോഴ്‌സി; വിഷയത്തിൽ നടപടിയെന്തെന്ന് രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും ചേർന്ന് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : സമൂഹ മാധ്യമമായ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ നടക്കുന്ന ഹാഷ്ടാഗ് ക്യാംപനിനുകൾ ശക്തമാതോടെ കമ്പനിയിൽ നിന്നും വിശദീകരണം തേടാനും മുന്നറിയിപ്പ് നൽകാനുമുള്ള സജീവ ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. പാർലമെന്ററി സമിതിക്ക് മുൻപാകെ തിങ്കളാഴ്‌ച്ച ഹാജരാകണമെന്ന് ട്വിറ്റർ സിഇഓയോട് പാർലമെന്ററി സമിതി അധ്യക്ഷൻ നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു. വന്നില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ട വരുമെന്നും ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്‌സിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിനകം എത്തിച്ചേരാൻ കഴിയില്ലെന്നാണ് സിഇഒ അറിയിച്ചത്. ബിജെപി അംഗം അനുരാഗ് താക്കൂർ അധ്യക്ഷനായ 31 അംഗ വിവര സാങ്കേതികവിദ്യ പാർലമെന്ററി സമിതിയാണ് ഹാജരാകാൻ ട്വിറ്റർ സിഇഒയോട് ആവശ്യപ്പെട്ടത്. ട്വിറ്ററിൽ നിന്നും ബിജെപി അനുകൂല നിലപാടുകളടങ്ങുന്ന അക്കൗണ്ടുകക്ക് പ്രസക്തിയില്ലാതാകുന്നുവെന്നും ബിജെപിയെയും പ്രധാനമന്ത്രിയേയും അവഹളിക്കുന്ന തരത്തിലുള്ള ഹാഷ്ടാഗുകൾ ട്വിറ്ററിൽ പെരുകുന്നുവെന്നുമാണ് കമ്പനിക്കെതിരെ ആക്ഷേപമുയർന്നത്.

ഞായറാഴ്ച ആന്ധ്രാപ്രദേശിലെത്തിയ മോദിക്കെതിരെ ട്വിറ്ററിലും പ്രതിഷേധം ശക്തമായി. ഗോബാക്ക് മോദി എന്ന ഹാഷ്ടാഗ് രാവിലെമുതൽ ട്രന്റിങായിരുന്നു. മോദിക്ക് പ്രവേശനമില്ലെന്നും മോദി ഒരു പിഴവാണെന്നുമുള്ള പോസ്റ്ററുകളാണ് ട്വിറ്ററിൽ പ്രചരിച്ചത്്. തമിഴ്‌നാട്ടിലെ സന്ദർശനത്തിനിടയിലും പ്രധാനമന്ത്രിക്ക് ഇതേ അനുഭവം ഉണ്ടായതിനെ തുടർന്നാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ കേന്ദ്ര സർക്കാർ ട്വിറ്റർ സിഇഒ തിങ്കളാഴ്ച തന്നെ ഹജരാകണമെന്ന് നിർബന്ധം പിടിച്ചത്. ഇന്ത്യയിൽ എത്താൻ ഈ സമയം മതിയാകില്ലെന്നും ലോക്‌സഭ സെക്രട്ടറിയറ്റുമായി ആലോചിച്ച് അനുയോജ്യമായ ഒരു ദിവസം കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും പാർലമെന്റിനെ ബഹുമാനിക്കുന്നെന്നും ട്വിറ്റർ സിഇഒ അറിയിച്ചു.

സമിതിക്ക് മുൻപാകെ ഹാജരാവാൻ കഴിയില്ലെന്ന ട്വിറ്റർ മേധാവിയുടെ മറുപടി വഴി പാർലമെന്റിനെ അവഹോളിക്കുകയാണെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി അറിയിച്ചു. ജനാധിപത്യ രാജ്യത്തിൽ അതിന്റെ സ്ഥാപനങ്ങളെ ലോകത്തിലെ വൻ ശക്തികൾ ബഹുമാനിക്കണമെന്നും അത് ലംഘിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലേഖി പറഞ്ഞു. ട്വിറ്ററിന്റെ നടപടി പാർലമെന്റിന്റെ അവകാശത്തെ ഹനിക്കുന്നതാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ഗൗരവമുള്ള പ്രശ്‌നമാണെന്നും ട്വിറ്ററിന്റെ മറുപടി ചർച്ച ചെയ്ത് ആവശ്യമായ നടപടി പാർലമെന്ററി സമിതി സ്വീകരിക്കുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു. വിഷയത്തിൽ അടുത്ത നടപടി എന്തെന്ന് കീഴ്‌വഴക്കപ്രകാരം രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും ചേർന്ന് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP