Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അവളാണോ ഇത് തീരുമാനിക്കേണ്ടത്.. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും.. അവള്, ആ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും'; വനിതാ സബ് കലക്ടറെ അവഹേളിച്ച എസ് രാജേന്ദ്രനെതിരെ കേസെടുത്തു വനിതാ കമ്മീഷൻ; ഡോ. രേണുരാജിനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്ന വിധത്തിൽ എംഎൽഎ സംസാരിച്ചെന്ന് കേസ്

'അവളാണോ ഇത് തീരുമാനിക്കേണ്ടത്.. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും.. അവള്, ആ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും'; വനിതാ സബ് കലക്ടറെ അവഹേളിച്ച എസ് രാജേന്ദ്രനെതിരെ കേസെടുത്തു വനിതാ കമ്മീഷൻ; ഡോ. രേണുരാജിനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്ന വിധത്തിൽ എംഎൽഎ സംസാരിച്ചെന്ന് കേസ്

മറുനാടൻ മലയാളി ബ്യൂറോ

മുന്നാർ: ദേവികുളം സബ് കളക്ടർ ഡോ. രേണു രാജിനെതിരെ പരാമർശം നടത്തിയ സംഭവത്തിൽ ഇടുക്കി എംഎൽഎ എസ് രാജേന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് ഈ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണം തടഞ്ഞപ്പോൾ സബ് കലക്ടറെ അവഹേളിച്ചു കൊണ്ടാണ് രാജേന്ദ്രൻ സംസാരിച്ചത്. 'അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും ' പറഞ്ഞ് എംഎൽഎ പരസ്യമായി സബ് കളക്ടർ ഡോ. രേണു രാജിനെ പരസ്യമായി വ്യക്തിഹത്യ നടത്തിയിരുന്നു. ഈ സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എൻ.ഒ .സി ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിർത്തിവയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടിരുന്നു. പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനോട് ചേർന്നാണ് നിർമ്മാണം നടക്കുന്നത്. സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിർമ്മാണം തടയുന്നതിനും മേൽ നടപടികൾ സ്വീകരിക്കുന്നതിനും പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥർ എത്തിയിരുന്നു.

ഈ സംഘത്തെ ഇടുക്കി എംഎ‍ൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. എംഎൽഎ സബ് കളക്ടറെ മോശമായ ഭാഷയിൽ അവഹേളിച്ച് സംസാരിച്ചു. റവന്യൂ വകുപ്പിന്റെ അനുമതി പഞ്ചായത്തിന്റെ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ ആവശ്യമില്ലെന്ന് വിചിത്ര നിലപാടാണ് എംഎൽഎ സ്വീകരിച്ചത്.

അതിനിടെ ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ വീടിന് സമീപം പരിശോധനയുമായി സബ് കളക്ടർ രേണു രാജ് എത്തിയിരുന്നു. വീടിന് സമീപം മണ്ണിട്ട് മൂടിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവർ പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസറോട് വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ എംഎൽഎയുടെ വീടിന് മുന്നിലും അതോടൊപ്പം തന്നെ എതിർ വശത്തും മണ്ണിട്ട് മൂടി എന്ന വിവരമാണ് ലഭിച്ചത്.

അതേസമയം ഇപ്പോൾ മണ്ണിട്ട് മൂടിയ ഭൂമിയെ സംബന്ധിച്ച് കുറച്ചധികം വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇത് ആരുടെ ഭൂമിയാണെന്നുള്ള കാര്യത്തിൽ വ്യക്തത വേണം. എംഎൽഎയുടെ ഭൂമിയാണോ അതല്ലങ്കിൽ അദ്ദേഹത്തിന് അറിവുള്ള ഭൂമിയാണോ അതോ പുറംമ്പോക്ക് ആണോ എന്ന കാര്യത്തിൽ ആണ് വ്യക്തത വരേണ്ടത്. ഇതിന് വേണ്ടിയാണ് അടിയന്തര റിപ്പോർട്ട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഇപ്പോൾ വിഷയം ഉയർന്നുവന്നത്. സ്ഥലം എംഎൽഎ കൂടിയായ രാജേന്ദ്രൻ തന്നെയാണ് സ്ഥലം മണ്ണിട്ട് മൂടിയത് എന്ന പരാതി ലഭിച്ചതിന്റെ അ്ടിസ്ഥാനത്തിലാണ് സബ് കളക്ടറും സംഘവും പരിശോധനയ്ക്ക് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP