Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ കുരുക്കിലാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ചുമത്തിയതുകൊലപാതകവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ; ടി വി രാജേഷിനെതിരെയും ഗൂഢാലോചനാ കുറ്റം; ഷുക്കൂറിനെ കൊലപ്പെടുത്തിയത് സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞെന്നാരോപിച്ച് രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷം; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സിപിഎമ്മിനെ 'കൊലയാളി പാർട്ടിയാക്കാൻ' അവസരം കിട്ടിയ സന്തോഷത്തിൽ കോൺഗ്രസും ബിജെപിയും

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ കുരുക്കിലാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ചുമത്തിയതുകൊലപാതകവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ; ടി വി രാജേഷിനെതിരെയും ഗൂഢാലോചനാ കുറ്റം; ഷുക്കൂറിനെ കൊലപ്പെടുത്തിയത് സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞെന്നാരോപിച്ച് രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷം; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സിപിഎമ്മിനെ 'കൊലയാളി പാർട്ടിയാക്കാൻ' അവസരം കിട്ടിയ സന്തോഷത്തിൽ കോൺഗ്രസും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എം.എസ്.എഫ്. പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലപാത കുറ്റത്തിനൊപ്പം ഗൂഢാലോചനാ കുറ്റവും ചുമത്തിയാണ് കുറ്റപത്രം തലശേരി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ ടി വി രാജേഷ് എംഎൽഎക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ജയരാജൻ വ്യക്താക്കി.

302, 120 ബി എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങൾ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ടി.വി രാജേഷ് എംഎൽഎയ്ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിന്റെ ആദ്യ ഘട്ടത്തിൽ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാർട്ടിക്കാർ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാൻ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാൽ സിബിഐ നടത്തിയ തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയത്. മാധ്യമപ്രവർത്തകർ അടക്കമുള്ളവരിൽ നിന്നും സിബിഐ മൊഴി എടുത്തിരുന്നു.

സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ യാത്രചെയ്ത കാറിന് നേരേ ആക്രമണമുണ്ടായതിന്റെ തുടർ സംഭവമാണ് ഷുക്കൂർ വധം എന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ പി.ജയരാജൻ, ടി.വി.രാജേഷ് എംഎ‍ൽഎ. എന്നിവർ തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി മുറിയിൽവെച്ച് ഇവരുടെ സാന്നിധ്യത്തിൽ സിപിഎം. പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തുകയും കൊല നടത്താൻ നിർദേശിക്കുകയും നടപ്പാക്കുകയും ചെയ്തെന്നാണ് കേസ്. കേസിൽ പൊലീസ് പി.ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നെഞ്ചുവേദനയുണ്ടെന്ന കാരണം പറഞ്ഞ് ജയിലിൽ കിടക്കാതെ കസ്റ്റഡിയിലായിരുന്നു ജയരാജൻ കഴിഞ്ഞിരുന്നത്.

കേസ് നേരത്തേ ലോക്കൽ പൊലീസ് അന്വേഷിച്ച് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ എന്നിവരുൾപ്പെടെ 33 സിപിഎം പ്രവർത്തകരാണു കേസിലെ പ്രതികളായിരുന്നു. എന്നാൽ, ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ചു ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു കേസ് സിബിഐക്കു വിട്ടതും തുടർ അന്വേഷണം നടന്നതും.

2012 ഫെബ്രുവരി 20നു കണ്ണൂർ തളിപ്പറമ്പ് പട്ടുവം അരിയിലിൽ സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചതിനു പകരമായി എംഎസ്എഫ് നേതാവു ഷുക്കൂറിനെ സിപിഎം പ്രവർത്തകർ നേതാക്കളുടെ അറിവോടെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണു കേസ്. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റിരുന്നു. പാർട്ടി കോടതിയുടെ തീരുമാന പ്രകാരമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പി ജയരാജനെ മത്സരിക്കുമെന്ന സൂചനകൾ അടക്കം പുറത്തുവന്ന ഘട്ടത്തിലാണ് സിബിഐ കുറ്റപത്രം സമർപ്പിക്കുന്നതെന്നതും ശ്രദ്ദേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ ബിജെപിക്കും കോൺ്ഗ്രസിനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ കേസിലെ തുടർനടപടികൾ നീങ്ങുന്നത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP