Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മയും കമൽഹാസനുമായുള്ള ലൗ സീൻ കാണുമ്പോൾ എനിക്കെന്തോ വല്ലാതാകും; ആ സമയത്ത് ഞാൻ എഴുന്നേറ്റ് പോകും'; എന്നാൽ അച്ഛന്റെ കാര്യത്തിൽ തനിക്ക് അങ്ങനെയല്ല; അമ്മയുടെ സീരിയലുകളോ സിനിമയോ കാണാറില്ലെന്ന് നടി ഖുശ്‌ബുവിന്റെ മകൾ അനന്ദിത സുന്ദർ

'അമ്മയും കമൽഹാസനുമായുള്ള ലൗ സീൻ കാണുമ്പോൾ എനിക്കെന്തോ വല്ലാതാകും; ആ സമയത്ത് ഞാൻ എഴുന്നേറ്റ് പോകും'; എന്നാൽ അച്ഛന്റെ കാര്യത്തിൽ തനിക്ക് അങ്ങനെയല്ല; അമ്മയുടെ സീരിയലുകളോ സിനിമയോ കാണാറില്ലെന്ന് നടി ഖുശ്‌ബുവിന്റെ മകൾ അനന്ദിത സുന്ദർ

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യൻ സിനിമയുടെ താരറാണി ഖുശ്‌ബുവിനെ കുറിച്ച് പറഞ്ഞാൽ നമുക്ക് ഓർമ്മ വരിക 80കളിൽ താരം തിളങ്ങി നിന്നിരുന്ന ചിത്രങ്ങളാണ്. രജനീകാന്തിനും കമൽഹാസനുമൊപ്പം അഭിനയത്തിൽ തിളങ്ങിയ താരത്തിന്റെ മകൾ ഇപ്പോൾ അമ്മയുടെ പഴയ സിനിമയെ പറ്റി പറഞ്ഞിരിക്കുന്നതാണ് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ച.

അമ്മ അഭിനയിക്കുന്ന ചിത്രങ്ങളും സീരിയലുകളും കാണാറില്ലേ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും എന്നാൽ ഇല്ല എന്ന് പറയുമ്പോൾ പലരും തന്നെ ചീത്ത പറയുന്നതാണ് പതിവെന്നും ഖുശ്‌ബുവിന്റെ മകൾ അനന്ദിത സുന്ദർ പറയുന്നു. എന്നാൽ അമ്മയുടെ സിനിമകൾ എന്താണ് കാണാത്തത് എന്ന് ചോദിച്ചാൽ അനന്ദിത കാരണമെന്തെന്നും പറയും.

അമ്മ അഭനയിച്ചിട്ടുള്ള മുറൈ മാമൻ, മൈക്കിൾ മദന കാമരാജൻ, എന്നീ സിനിമകളാണ് ഞാൻ മുഴുവനുമിരുന്ന് കണ്ടിട്ടുള്ളത്. എന്നാൽ ഇതിൽ അമ്മയും കമല്ഡഹാസൻ അങ്കിളുമായുള്ള പ്രണയ രംഗങ്ങൾ വരുമ്പോൾ ഞാൻ എഴുന്നേറ്റ് പോകും. ആ സീനുകൾ കാണുമ്പോൾ താൻ വല്ലാതാകുമെന്നും അനന്ദിത പറയുന്നു. പക്ഷേ അച്ഛൻ അഭിനയിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തനിക്ക് അങ്ങനെ തോന്നാറില്ല. അച്ഛന്റെ ക്ഥാപാത്രം മാത്രമായിട്ടാണ് തോന്നുന്നത്. പക്ഷേ അമ്മ അഭിനയിച്ച ചിത്രങ്ങൾ കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ലെന്നും അത് സഹിക്കില്ലെന്നും അനന്ദിത പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP