Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഞ്ജു വാര്യർ ഫൗണ്ടേഷൻ വഴി വയനാട്ടിലെ ആദിവാസികൾക്ക് വീടു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര വർഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല; താരത്തിന്റെ വാഗ്ദാനം വന്നതോടെ സർക്കാർ പദ്ധതികൾ ലഭിക്കാതായെന്നും പരക്കുനി കോളനി നിവാസികൾ; 57 കുടുംബങ്ങൾ അടങ്ങുന്ന കോളനിയിലെ കുടിലുകൾ നശിച്ചിട്ട് മാസങ്ങൾ; ലേഡി സൂപ്പർ സ്റ്റാറിന്റെ വീടിനു മുൻപിൽ കുടിൽ കെട്ടി സമരം ചെയ്യാനൊരുങ്ങി ആദിവാസി കുടുംബങ്ങൾ

മഞ്ജു വാര്യർ ഫൗണ്ടേഷൻ വഴി വയനാട്ടിലെ ആദിവാസികൾക്ക് വീടു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര വർഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല; താരത്തിന്റെ വാഗ്ദാനം വന്നതോടെ സർക്കാർ പദ്ധതികൾ ലഭിക്കാതായെന്നും പരക്കുനി കോളനി നിവാസികൾ; 57 കുടുംബങ്ങൾ അടങ്ങുന്ന കോളനിയിലെ കുടിലുകൾ നശിച്ചിട്ട് മാസങ്ങൾ; ലേഡി സൂപ്പർ സ്റ്റാറിന്റെ വീടിനു മുൻപിൽ കുടിൽ കെട്ടി സമരം ചെയ്യാനൊരുങ്ങി ആദിവാസി കുടുംബങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വയനാട്: നടി മഞ്ജു വാര്യർ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ. ഒന്നര വർഷം മുൻപാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യർ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവർത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജു വാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതായി.

വീട് പുതുക്കി പണിയുന്നതിനോ പുനർ നിർമ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്. ഈ വരുന്ന 13 ന് തൃശൂരിലെ താരത്തിന്റെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ അറിയിച്ചു. പ്രളയത്തിന് മുൻപ് വയനാട്ടിലെ പനമരം പൊയിൽ കോളനിയിലെ വീടില്ലാത്ത കോളനി നിവാസികൾക്ക് മഞ്ജു വാരിയർ ഫൗണ്ടേഷനാണ് വീട് വാഗ്ദാനം ചെയ്തത്. വാദ്ഗാനം വന്നതോടെ ആദിവാസികൾക്ക് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ പദ്ധതികളിലൊന്നും ഇവരെ പെടുത്തുന്നില്ല.

മഞ്ജു ഞങ്ങൾ അറിയാതെ എങ്ങിനെ ഞങ്ങളെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും മഞ്ജുവിനോട് ആരാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇവർ ചോദിക്കുന്നു. അപേക്ഷയുമായി എത്തുന്നവരോട് നിങ്ങൾ മഞ്ജുവാര്യരുടെ വീട് നിർമ്മാണ പദ്ധതിയിൽ അംഗമായിരിക്കുന്നതിനാൽ സർക്കാരിന്റെ സഹായം എന്തിനാണ് എന്ന് അധികാരികൾ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങന്നത്.

മഴയിൽ കോളനിയിലെ പലവീടുകളും പൂർണമായി തകർന്നു. ശേഷിച്ചവ ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. വയനാട് പനമരം പരക്കുനി കോളനി പ്രളയത്തിൽ മൂന്ന് തവണയാണ് വെള്ളത്തിനടിയിലായത്. മുൻ വർഷങ്ങളിൽ ഇവിടെ വെള്ളം കയറാറുണ്ടെങ്കിലും, ഇത്തവണ രൂക്ഷമായ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. കോളനിയിലെ ഷെഡുകൾ പൂർണമായും ഒലിച്ചുപോയി, വീടുകൾ പലതും പൂർണമായും തകർന്നു. പലവീടുകളും ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരിച്ചെത്തിയെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതിനും കിടന്നുറങ്ങാനും ഇവിടെ സൗകര്യമില്ല.

ബാണാസുര സാഗർ ഡാമിൽ നിന്നുള്ള വെള്ളം ഇരച്ചെത്തിയതോടെയാണ് കോളനി പൂർണമായും വെള്ളത്തിനടിയിലായത്. വീട്ടിലെ പാത്രങ്ങളും വിലപ്പെട്ട രേഖകളും ഉൾപ്പെടെ എല്ലാം പുഴയെടുത്തു. പ്രദേശത്തെ കൃഷി പൂർണമായും നശിച്ചതോടെ ഇവർക്ക് പണിയില്ലാത്ത അവസ്ഥയും നിലനിൽക്കുന്നു. ഇതിനിടെയാണ് സഹായവുമായി മഞ്ജു വാര്യർ എത്തിയത്. എന്നാൽ ഇത് സർക്കാരിന്റെ സഹായം പോലും കിട്ടാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. ഇതോടെയാണ് ലേഡി സൂപ്പർ സ്റ്റാറിനെതിരായ വികാരം ശക്തമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP