Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒ.ഐ.സി.സി യൂത്ത് വിങ് കുവൈറ്റ് ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

ഒ.ഐ.സി.സി യൂത്ത് വിങ് കുവൈറ്റ് ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ട കണ്ണൂർ ജില്ലയിലെ യൂത്ത്കോൺഗ്രസ് നേതാവും മട്ടന്നൂരിലെ സാമൂഹിക സാംസ്‌കാരികമേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ധീര രക്തസാക്ഷി ഷുഹൈബ്എടയന്നൂരിന്റെ ഒന്നാം ചരമ വാർഷികം ഒഐസിസി യൂത്ത് വിങ് വിപുലമായ പരിപാടികളോടെ ആചരിച്ചു.

ധീര രക്തസാക്ഷി ശുഹൈബിന്റെ ജീവന് പകരമായി ഈ വരുന്നലോകസഭാ എലെക്ഷനിൽ കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടിസിപിഎംന്റെ അക്രമ രാഷ്ട്രീയത്തിന് മറുപടി കൊടുക്കാൻ ഓരോഒഐസിസി പ്രവർത്തകനും ആത്മാർഥമായി പരിശ്രമിക്കണമെന്ന്
അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി നാഷണൽകമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര സംസാരിച്ചു.

ഒഐസിസി യൂത്ത് വിങ്ങ് പ്രസിഡന്റ്ജോബിൻ ജോസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി ഇല്യാസ്പൊതുവാച്ചേരി സ്വാഗതവും ഒഐസിസി കുവൈറ്റ് വൈസ് പ്രസിഡന്റ് ചാക്കോ ജോർജ്കുട്ടി അനുസ്മരണ പ്രഭാഷണവും നടത്തി.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് കേളോത്ത്യൂത്ത് വിങ്ങ് നേതാക്കളായ ഇസ്ഹാക്, ചന്ദ്രമോഹൻ, ഷബീർ, ഷോബിൻ,അഖിലേഷ്, ഇസ്മായിൽ പാലക്കാട്,ജിജോ, അനസ്,ആൽബിൻ,അബി, ജില്ലാകമ്മറ്റി നേതാക്കൾ തുടങ്ങിയവർ ധീര രക്തസാക്ഷി ശുഹൈബിന്റെഅനുസ്മരിച്ചു സംസാരിച്ചു.യൂത്ത് വിങ്ങ് ജോയിന്റ് ട്രഷറർ ഹസീബ് കീപ്പാട് നന്ദി പ്രകാശിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP