Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെളിച്ചം സമ്പൂർണ്ണ വിജ്ഞാന പരീക്ഷയുടെ ചോദ്യ പേപ്പർ പ്രകാശനം ചെയ്തു

വെളിച്ചം സമ്പൂർണ്ണ വിജ്ഞാന പരീക്ഷയുടെ ചോദ്യ പേപ്പർ പ്രകാശനം ചെയ്തു

കുവൈത്ത്: ഇന്ത്യൻഇസ്ലാഹി സെന്റർ കേന്ദ്ര വെളിച്ചം വിങ് സംഘടിപ്പിച്ചുവരുന്ന വിശുദ്ധ ഖുര്ആന് വിജ്ഞാന പരീക്ഷയുടെ ചോദ്യപേപ്പര് പ്രകാശനം ചെയ്തു. ഇരുപതാം ജുസ്അ്ഇലെ സൂറ. ഖസസ്, അന്കബൂത്ത് എന്നീ സൂറത്തുകളെ മർഹും അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ചുള്ള ചോദ്യപേപ്പര് നിഹാദ് മാത്തറക്ക് നല്കി എന്ജി. ഉമ്മര് കുട്ടി പ്രകാശനം ചെയ്തു.

സംഗമത്തില് ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ചെയര്മാന് വി.എ മൗയ്തുണ്ണി, ജനറല് സെക്രട്ടറി സിദ്ധീഖ് മദനി, വെളിച്ചം സെക്രട്ടറി സഅ്ദ് പുളിക്കല്, മുഹമ്മദ് ബേബി, അബ്ദുല് അസീസ് സലഫി, അന്വര് സാദത്ത് എന്നിവര് സംസാരിച്ചു.

ചോദ്യപേപ്പർ ആവശ്യമുള്ളവർഐ.ഐ.സി മലയാളം ഖുതുബ നടക്കുന്ന പള്ളികളില് നിന്നും ഏരിയ വെളിച്ചം കോര്ഡിനേറ്റര് മാരില് നിന്ന് ലഭിക്കുന്നതാണ്. ഉത്തര പേപ്പര് തിരിച്ച് നല്‌കേണ്ട അവസാന ദിവസം മാർച്ച് 20 നാണ്.

പരീക്ഷയിൽ ഉന്നത വിജയം നേടുന്നവര്ക്ക് വിലയുള്ള സമ്മാ നങ്ങൾനല്കുന്നതാണ്. പതിനഞ്ച് വയസ്സ് തികഞ്ഞവർക്ക് പരീക്ഷയിൽ് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് വിളിക്കുക 99926427

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP