Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ ഏരിയാസമ്മേളന തീയതികൾ പ്രഖ്യാപിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ ഏരിയാസമ്മേളന തീയതികൾ പ്രഖ്യാപിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത് ചാപ്റ്റർ വാർഷിക പൊതുയോഗത്തിനു മുന്നോടിയായി വിവിധ ഏരിയകളിൽ സമ്മേളനങ്ങളും ഏരിയ കമ്മറ്റി തിരഞ്ഞെടുപ്പും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും എന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

അടുത്തടുത്തുള്ള ഏരിയകൾ സംയോജിപ്പിച്ചാണ് സമ്മേളനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതുപ്രകാരം ഫെബ്രുവരി 22 നു സാൽമിയ-ഹവല്ലി ഏരിയകളുടെയും മാർച്ച് 1 നു മഹ്ബൂല-അബൂഹലീഫ , മംഗഫ്-ഫഹാഹീൽ ഏരിയകളിൽ പ്രത്യേകം പ്രത്യേകമായും മാർച്ച് 8 നു അബ്ബാസിയ-റിഗ്ഗയി ഏരിയകളുടെയും മാർച്ച് 15 നു ഫർവാനിയ-കൈത്താൻ ഏരിയകളുടെയും പൊതു സമ്മേളനവും റെജിറ്റർ ചെയ്ത അംഗങ്ങളുടെ സമക്ഷത്തിൽ 2019 ലെ ഏരിയ വനിതാ കമ്മറ്റികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിക്കും എന്ന് ആക്ടിങ് പ്രസിഡന്റ് എം കെ പ്രസന്നൻ ഫെബ്രുവരി 8 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ഏരിയ പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു.

അതോടൊപ്പം നിലവിൽ അംഗത്വം എടുത്തവരുടെ അംഗത്വ കാർഡ് വിതരണവും പുതിയവർക്ക് അംഗത്വം എടുക്കാൻ അവസരവും ഉണ്ടായിരിക്കും. മുൻപ് നൽകിയ നോർക്ക-ക്ഷേമനിധി അപേക്ഷകൾ പൂർത്തിയായതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റും ലഭ്യമാകുന്നതാണ്. പുതിയവ ഓൺലൈൻ അപേക്ഷകൾ നൽകാൻ സഹായവും ഉണ്ടായിരിക്കുന്നതാണ് എന്ന് സെക്രട്ടറി ശ്രീകുമാർ അറിയിച്ചു. എല്ലാ അംഗങ്ങളെയും ഈ അവസരത്തിൽ അതാത് ഏരിയകളിലൂടെ തിരഞ്ഞെടുപ്പിന്റെ ഭാഗമാവാനും കഴിവുറ്റ നേതൃത്വത്തെ കണ്ടെത്താൻ മുന്നിട്ടിറങ്ങാനും ഭാരവാഹികൾ അഭ്യർത്തിക്കുന്നു

പുതുക്കിയ ഭരണഘടനപ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് ശൈലി കോർ അഡ്‌മിൻ റെജി ചിറയത്ത് വിശദീകരിച്ചു. ആഗോളതലത്തിൽ സംഘടനയുടെ വിഷൻ , പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് കോർ അഡ്‌മിൻ മുബാറക്ക് കാമ്പ്രത്ത് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വതുകാടൻ , കോർ അഡ്‌മിൻ രവി പാങ്ങോട് , വനിതാ വേദി ചെയര്‌പേഴ്‌സൺ വനജാ രാജൻ , സെക്രട്ടറി അംബിക മുകുന്ദൻ , ഏരിയ ഭാരവാഹികൾ ആയ സലിം കൊടുവള്ളി ,പി എസ് റിയാസ് , ആയിഷ ഗോപിനാഥ്, പ്രമോദ് കുറുപ്പ് , ചിന്നമ്മ ജോസഫ് , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലെനീഷ് കണ്ണൂർ നന്ദി അറിയിച്ചു.

പുനരധിവാസ ശ്രമങ്ങൾ തടസപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി സുഗതന്റെ വർക് ഷോപ്പ് നിർമ്മാണത്തിന് പിന്തുണച്ച പ്രഭാസി സമൂഹത്തിനു സംഘടന കൃതജ്ഞത അറിയിച്ചു. ഫെബ്രുവരി 8 നു പുനലൂരിൽ വർക് ഷോപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യേ പതിനൊന്നു രാജ്യങ്ങളിലും നാട്ടിലും പ്രാവാസി - മുൻ പ്രവാസികൾക്കായി പുനരധിവാസ സംരക്ഷണാര്ഥം പ്രവർത്തിക്കുന്ന സംഘടന, നാട്ടിലെ റെജിസ്റ്റർ ചെയ്ത പ്രവാസി സൊസൈറ്റി കൂടെയാണ്. ഒരിടത്ത് അംഗത്വം എടുത്താൽ അത് ആഗോള ആജീവനാന്ത അംഗത്വമാണ് എന്നതും സംഘടനയുടെ പ്രത്യേകതയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP