Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക ആത്മഹത്യ വർധിക്കുമ്പോൾകോടികൾ ധൂർത്തടിച്ച് സർക്കാർ : എസ്.ഡി.പി.ഐ

കർഷക ആത്മഹത്യ വർധിക്കുമ്പോൾകോടികൾ ധൂർത്തടിച്ച് സർക്കാർ : എസ്.ഡി.പി.ഐ

കോഴിക്കോട്: പ്രകൃതി ക്ഷോഭങ്ങളിൽ സർവതും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ കോടികൾ ധൂർത്തടിച്ച് സർക്കാർ ഇടതു ഭരണത്തിന്റെ ആയിരം ദിനങ്ങൾ ആഘോഷമാക്കുകയാണെന്നു എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കൂമാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് വർധിച്ചുവരുന്ന കർഷക ആത്മഹത്യകൾ അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണം. പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് കർഷക ആത്മഹത്യകൾ പെരുകാൻ കാരണമായിരിക്കുന്നത്. കഴിഞ്ഞ 40 ദിവസത്തിനിടെ ഇടുക്കിയിൽ മാത്രം അഞ്ചു പേരാണ് കടക്കെണി മൂലം ജീവനൊടുക്കിയത്. പ്രകൃതിക്ഷോഭത്തിൽ വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കാൻ ആറു മാസം പിന്നിട്ടിട്ടും സർക്കാരിനായിട്ടില്ല.

പുനരധിവാസത്തിനു തടസ്സമായി നിന്ന പട്ടയപ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും പകരം ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇതിനിടെ കാർഷിക കടങ്ങൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ ജപ്തിയുമായി ഇറങ്ങിയതാണ് കർഷകർ ആത്മഹത്യയിലേയ്ക്ക് നീങ്ങാനുണ്ടായ പ്രധാനകാരണം. കോടികൾ ധൂർത്തടിച്ച് 'ഭരണനേട്ടം' ആഘോഷമാക്കുന്ന ഇടതുസർക്കാർ ജീവിതം വഴിമുട്ടിയ കർഷകർ സ്വന്തം കുടുംബത്തെ പെരുവഴിയിലാക്കി ജീവനൊടുക്കുന്നത് അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം വരും നാളുകളിൽ ഉത്തരേന്ത്യൻ മോഡൽ കർഷക പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും മനോജ് കുമാർ മുന്നറിയിപ്പു നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP