Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിക്കറ്റ് താരം അശോക് ദിൻഡയ്ക്ക് പന്ത് തലയിൽ കൊണ്ട് പരിക്ക്; ബംഗാൾ താരത്തിന് പരിക്കേറ്റത് പരിശീലനത്തിനിടെ; പന്ത് പിടിക്കാനുള്ള ശ്രമത്തിനിടയിൽ നിലത്ത് വീണ താരത്തെ ആശുപത്രിയിലെത്തിച്ചു; പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് സൂചന

ക്രിക്കറ്റ് താരം അശോക് ദിൻഡയ്ക്ക് പന്ത് തലയിൽ കൊണ്ട് പരിക്ക്; ബംഗാൾ താരത്തിന് പരിക്കേറ്റത് പരിശീലനത്തിനിടെ; പന്ത് പിടിക്കാനുള്ള ശ്രമത്തിനിടയിൽ നിലത്ത് വീണ താരത്തെ ആശുപത്രിയിലെത്തിച്ചു; പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് സൂചന

സ്പോർട്സ് ഡെസ്‌ക്

കൊൽക്കത്ത: തലയിൽ പന്തുകൊണ്ട് മുൻ ഇന്ത്യൻ താരവും ബംഗാൾ ഫാസ്റ്റ് ബൗളറുമായ അശോക് ദിൻഡയ്ക്ക് പരിക്ക്. പന്ത് തലയിൽ കൊണ്ടതിന് പിന്നാലെ താരം നിലത്ത് വീഴുകയായിരുന്നു.ബംഗാൾ ടീമിനുവേണ്ടി തിങ്കളാഴ്ച ഒരു പരിശീലന മത്സരത്തിൽ ബൗൾ ചെയ്യുമ്പോഴായിരുന്നു അപകടം.ഫെബ്രുവരി 22ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടി പരിശീലനം നടത്തുകയായിരുന്നു ടീം.

വിവേക് സിങ്ങായിരുന്നു ബാറ്റ്സ്മാൻ. ദിൻഡയുടെ പന്ത് ഒരു സ്ട്രെയ്റ്റ് ഡ്രൈവിന് ശ്രമിക്കുകയായിരുന്നു ഇടങ്കൈ ബാറ്റ്സ്മാനായ വിവേക് സിങ്. മുഖത്തിനുനേരെ ഉയർന്നുവന്ന പന്ത് കൈപ്പിടിയിലൊതുക്കാൻ ദിൻഡ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പന്ത് നേരെ നെറ്റിയിലിടിച്ച് ദിൻഡ പിച്ചിൽ വീണു. ടീം ഫിസിയോയും സഹതാരങ്ങളും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. പിന്നീട് എഴുന്നേറ്റ് ഓവർ പൂർത്തിയാക്കിയെങ്കിലും ഉടനെ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടുകയായിരുന്നു.

ദിൻഡയെ ആശുപത്രിയിൽ സ്‌കാനിങ്ങിനും മറ്റ് വിദഗ്ദ്ധ പരിശോധനകൾക്കും വിധേനയാക്കി. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്.ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങളും ഒൻപത് ട്വെന്റി20 മത്സരങ്ങളും കളിച്ച താരമാണ് ദിൻഡ. ബംഗാളിനുവേണ്ടി 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം ഭാവി വാഗ്ദാനമാണെന്ന് ഗാംഗുലി പോലും പറഞ്ഞിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് പുലർത്താൻ താരത്തിന് കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP