Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന് തിരിച്ചടി; കോടതി അലക്ഷ്യ ഹർജി സുപ്രീം കോടതി തള്ളി; സാധ്യത പഠനത്തിന് അനുമതി നൽകിയതിൽ എവിടെയാണ് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി; പുതിയ അണക്കെട്ട് നിർമ്മാണത്തിന്റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന് തിരിച്ചടി; കോടതി അലക്ഷ്യ ഹർജി സുപ്രീം കോടതി തള്ളി; സാധ്യത പഠനത്തിന് അനുമതി നൽകിയതിൽ എവിടെയാണ് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി; പുതിയ അണക്കെട്ട് നിർമ്മാണത്തിന്റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന് തിരിച്ചടി. തമിഴ്‌നാട് സർക്കാർ നൽകിയ കോടതി അലക്ഷ്യ ഹർജി സുപ്രീം കോടതി തള്ളി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ സാധ്യതാപഠനത്തിന് അനുമതി നൽകിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് തള്ളിയത്.

സാധ്യത പഠനത്തിന് അനുമതി നൽകിയതിൽ എവിടെയാണ് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതോടെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മാണത്തിന്റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം. അതേസമയം സുപ്രീംകോടതിയുടേയോ, തമിഴ്‌നാട് സർക്കാരിന്റെയോ അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിർമ്മാണം തുടങ്ങരുതെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP